ബജറ്റില്‍ ഒന്നുമില്ല; സാധാരണക്കാരെ വീണ്ടും വഞ്ചിച്ചു
റിയാദ്: പ്രവാസികളെ അവഗണിച്ച കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ നിരാശകരമാണന്നു റിയാദ് ഒഐസിസി. ഇരു സര്‍ക്കാറുകളും പ്രവാസികളെ മറക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുപ്പ് നടക്കുന്നതുകൊണ്ടുതന്നെ പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള കണ്ണില്‍ പൊടിയിടാനുളള പദ്ധതി പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റില്‍ നിറഞ്ഞു നില്‍ക്കുന്നുതെന്നും ഒഐസിസി കുറ്റപ്പെടുത്തി. വന്‍കിട പദ്ധതികളോ ജനക്ഷേമ പ്രഖ്യാപനങ്ങളോ സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ കാണാനില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന വന്‍കിടപദ്ധതികള്‍ അല്ലാതെ യാതൊരു വിധ പുതിയ പദ്ധതികളും ആവിഷ്‌ക്കരിക്കാന്‍ ഇടതു സര്‍ക്കാരിന് […]














