Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
gulf, saudi

ജുബൈല്‍ സിറ്റി ഫ്‌ളവറില്‍ ചിത്ര രചന മത്സരം

ജുബൈല്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ജുബൈലില്‍ ശാഖയില്‍ ‘ബയ് മോര്‍ സേവ് മോറി’ന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സിറ്റിഫ്‌ളവര്‍ ജീവനക്കാര്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌റ്റോര്‍ മാനേജര്‍ ഹനീഫ കമ്പയത്തില്‍, ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ നിര്‍വഹിച്ചു. ഹീന ഖാന്‍ അവതാരിക ആയിരുന്നു. പരിപാടിയില്‍ […]

gulf, saudi

ഓര്‍മകളുടെ ഓണം ‘ശ്രാവണ സുഗന്ധം’ പ്രകാശനം ചെയ്തു

തൃശൂര്‍: ഓണം ഓര്‍മകളുടെ സമാഹാരം ‘ശ്രാവണ സുഗന്ധം’ പ്രകാശനം ചെയ്തു. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയും അക്കാദമി മുന്‍ അധ്യക്ഷനുമായ ഡോ. സി. രാവുണ്ണി ചലച്ചിത്ര നടി ഗ്രീഷ്മ രാമചന്ദ്രന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ബിനാജ് ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത 35 ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ശ്രാവണ സുഗന്ധം. ‘അമേയ’, ‘നീയും നിലാവും’ എന്നീ കവിതാ സമാഹാരങ്ങള്‍, ‘വൈദേഴ്‌സ് മനസില്‍’ അനുഭവ കഥകള്‍

gulf, saudi

അന്‍വറിന്റെ ‘മല’വും തീവ്രവാദം വരുന്ന വഴിയും

റിയാദ്: പിവി അന്‍വറിനെ മതരാഷ്ട്രവാദിയെന്നു വിശേഷിപ്പിച്ച അഡ്വ. ജയശങ്കറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവില്‍ വന്നിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ വക്കീലോഫീസിലെത്തി മലം നിറച്ച മാലിന്യം തലവഴിയെ ഒഴിക്കും എന്നായിരുന്നു ഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബഌക് റിലേഷന്‍സ് മുന്‍ ഡപ്യൂട്ടി ഡയറക്ടറുമായ ഖാദര്‍ പാലാഴി ദല്‍ഹി കേരള ഹൗസില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘ഭീകരവാദി’ ആയതിന്റെ അനുഭവം എഫ്ബിയില്‍ പങ്കുവെച്ചു. ഫെയ്‌സ് ബുക്ക്

gulf, saudi

ഖത്തറില്‍ 12 വനിതകളടക്കം നൂറിലധികം ഇന്ത്യക്കാര്‍ തടവില്‍

ദോഹ: ഖത്തറിലെ വിവിധ ജയിലുകളില്‍ നൂറിലധികം ഇന്ത്യക്കാര്‍ തടവ് ശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍. ഇതില്‍ 12 സ്ത്രീകളും ഉള്‍പ്പെടുമെന്ന് അംബാസഡര്‍ വ്യക്തമാക്കി. എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേര്‍ന്ന് ദോഹയില്‍ സംഘടിപ്പിച്ച ബോധവല്‍കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അംബാസിഡര്‍. അറിവില്ലായ്മ മൂലവും ചതിയില്‍പ്പെട്ടാണ് പലരും അഴിക്കുള്ളിലായത്. അതിവേഗം ധനം സമ്പാദിക്കാനുളള വ്യഗ്രതയും ലഹരിക്കടത്തുകാരായവരും തടവില്‍ കഴിയുന്നവരില്‍ ഉള്‍പ്പെടും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുര്‍വ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ടെന്നും അംബാസിഡര്‍ പറഞ്ഞു. അതേസമയം ഖത്തറില്‍

gulf, saudi

ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ഭരണ സാരഥ്യം ഏറ്റെടുത്തു

റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതുതായി തെരഞ്ഞെടുത്ത സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ ഭരണ സാരഥ്യം ഏറ്റെടുത്തു. സ്‌കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് സെറ്റിയയുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. കമ്മറ്റി അംഗങ്ങളായ പ്രഷിന്‍ അലി, ഷഹസീന്‍ എറാം, ഡോ. സുമയ്യ, സയ്യിദ് സഫര്‍ അലി എന്നിവര്‍ നേരിട്ടും ഷഹനാസ് അബ്ദുള്‍ ജലീലും ഡോ. സാജിദ ഹുസ്‌ന എന്നിവര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈനായും പങ്കെടുത്തു. സ്‌കൂള്‍ സംരക്ഷണവും വിദ്യാര്‍ത്ഥികളുടെ ക്ഷേമവും

gulf, saudi

റിയാദ് പാരഗണില്‍ ‘മാസ്സ് ഓണസദ്യ’; ബുക്കിംഗ് ആരംഭിച്ചു

റിയാദ്: മലയാള നാടിന്റെ ഗൃഹാതുര സ്മരണ മണലാരണ്യത്തില്‍ ഉണര്‍ത്തുന്ന ഓണാഘോഷത്തിന് മാസ്സ് സദ്യ ഒരുക്കി പാരഗണ്‍ റസ്‌റ്റോറന്റ്. തൂശനിലയില്‍ പരമ്പരാഗത സദ്യവട്ടങ്ങളുടെ 30 ഇനങ്ങളാണ് മാസ്സ് സദ്യയുടെ പ്രത്യേകത. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ രണ്ടുപതിറ്റാണ്ടിലേറെയായി നാടന്‍ വിഭവങ്ങള്‍ മലയാളികള്‍ക്ക് ഒരുക്കുന്ന റിയാദ് ബത്ഹയിലെ പാരഗണ്‍ റസ്‌റ്റോറന്റ് ഓണത്തെ വരവേത്ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. സ്‌പെഷ്യല്‍ മട്ട ഇമി ചോറ്, മാമ്പഴ പുളിശേരി, ഉളളി തീയ്യല്‍, ചെട്ടിനാട് സാമ്പാര്‍, കാളന്‍, അവിയല്‍, പച്ചടി, പൈനാപ്പിള്‍ കിച്ചടി, കൂട്ടുകറി, ഓലന്‍,

gulf, saudi

ഓണസമ്മാനം വിതരണം ചെയ്ത് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി

അമ്പലപ്പുഴ: സമൃദ്ധിയുടെ ഓണം ആഘോഷമാക്കാന്‍ ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഓണസമ്മാനം. അമ്പലപ്പുഴ നവജീവന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ തോട്ടപ്പള്ളി മുതല്‍ കളര്‍കോട് വരെ അഞ്ച് കേന്ദ്രങ്ങള്‍ വഴി ഓണക്കിറ്റ് വിതരണം ചെയ്തു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം നടന്ന ഓണസമ്മാന വിതരണത്തിന്റെ ഉദ്ഘാടനം ശ്രീകുമാര്‍ വലിയമഠം നിര്‍വ്വഹിച്ചു. ഇ റിയാസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എ ഹാമിദ്, പ്രവാസി കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റും ഒഐസിസി മുന്‍ ജില്ലാ ട്രഷററുമായ ഷിഹാബ്

gulf, saudi

മുജീബ് കൂട്ടായ്മ ദമാമിലും

ദമാം: പ്രവാസികള്‍ക്കിടയില്‍ മുജീബ് എന്ന ഒരേ പേരിലുള്ളവരുടെ കൂട്ടായ്മ ദമ്മാമിലും. ഇതിന്റെ ഭാഗമായി ദമാമിലെ മുജീബുമാര്‍ ഒത്ത് ചേര്‍ന്നു. നാട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരള മുജീബ് കമ്മ്യൂണിറ്റി എന്ന സംഘടക്ക് കീഴില്‍ പ്രവാസ ലോകത്ത് രൂപീകരിക്കപ്പെടുന്ന ആദ്യ കൂട്ടായ്മയാണിത്. നാട്ടില്‍ നിരവധി സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ കൂട്ടായ്മ ശ്രദ്ദേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലെ നായകന്‍ മുജീബ് റഹ്മാനോടുള്ള ആരാധനയാണ് മുജീബ് എന്ന പേരിന് കേരളത്തില്‍ പ്രചാരം ലഭിക്കാന്‍ കാരണമായത്. ബംഗ്ലാദേശിന്റെ പിറവിക്കുശേഷമാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍

gulf, saudi

‘ബയ് മോര്‍ സേവ് മോര്‍’ അല്‍ ഖോബാര്‍ സിറ്റി ഫ്‌ളവറില്‍ ചിത്ര രചന മത്സരം

അല്‍ ഖോബാര്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ ശൃംഖല സിറ്റി ഫ്‌ളവര്‍ അല്‍ ഖോബാറില്‍ ‘ബയ് മോര്‍ സേവ് മോര്‍’ പ്രൊമോഷന്‍ ക്യാമ്പയിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഖോബാറിലെ വിവിധ സംഘടനാ പ്രതിനിധികള്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സ്‌റ്റോര്‍ മാനേജര്‍ ഹൈദര്‍, സിറ്റി ഫ്‌ളവര്‍ ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍

gulf, saudi

കെ.എം.സി.സി ഫുട്‌ബോള്‍: കിരീട ജേതാക്കളായ ബദര്‍ എഫ് സിക്ക് ഡിഫ സ്വീകരണം

ദമാം: റിയാദില്‍ സമാപിച്ച എന്‍ഞ്ചിനീയര്‍ സി ഹാശിം മെമ്മോറിയല്‍ സൗദി നാഷണല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീടം നേടിയ ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഉജ്ജ്വല സ്വീകരണം നല്‍കി. വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ച കെഎംസിസി നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ടൂര്‍ണ്ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര്‍ എഫ് സി കിരീടം ചൂടിയത്. ദമാമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്ഡൂസ്

gulf, saudi

പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്‌സ് ബിസിനസ്സ് ക്ലിനിക്

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ബിസിനസ്സ് ക്ലിനിക്ക് സേവനം ആരംഭിച്ചു. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകര്‍ക്കും, സംരംഭകര്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു സഹായങ്ങളും വിദഗ്ദ ഉപദേശവും ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ചആഇ ലോഗോ നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

gulf, saudi

ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു യെച്ചൂരി: കേളി

റിയാദ്: കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് കേളി കലാസാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണമെങ്കില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന നിലപാടില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു പാര്‍ലമെന്റിന് അകത്തും പുറത്തും അദ്ദേഹം നടത്തിയ എല്ലാ പോരാട്ടങ്ങളും. എല്ലാ അര്‍ത്ഥത്തിലും ഒരു ജനകീയ പാര്‍ലമെന്റേറിയനായിരുന്ന യെച്ചൂരി. പാര്‍ലമെന്റില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറി. അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും

gulf, saudi

പോരാട്ടത്തിന്റെ അരങ്ങൊഴിഞ്ഞു: നവോദയ

റിയാദ്: മരണം വരെ ഫാസിസത്തിനെതിരെ പോരാടിയ സമര നായകനാണ് സീതാറാം യച്ചൂരിയെന്ന് നവോദയ. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സമരം നയിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലാണ്. അധികാരം കയ്യാളുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങുന്നത്. അക്കാദമിക് രംഗത്തും പൊതുഇടങ്ങളിലും രാജ്യസഭയിലും പോരാട്ടത്തിന്റെ അരങ്ങാക്കി മാറ്റാന്‍ കഴിഞ്ഞ സി പി എം നേതാവായിരുന്നു. യെച്ചൂരിയുടെ വാക്കുകള്‍ക്ക് എന്നും രാജ്യം ശ്രദ്ധ കൊടുത്തിരുന്നു. രാഷ്ട്രീയ സംഭവങ്ങളെയും

gulf, saudi

വിസ്മയം ഒരുക്കി മൂന്നാമത് എഐ ഉച്ചകോടി റിയാദില്‍

റിയാദ്: അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയ്ക്ക് റിയാദില്‍ തുടക്കം. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂന്നാമത് ഉച്ചകോടി. റിയാദ് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ 100 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനധി സംഘം പങ്കെടുക്കുന്നുണ്ട്. എഐ ഗവേഷകര്‍, സാമ്പത്തിക വിദഗ്ദര്‍, പണ്ഡിതര്‍, ചിന്തകര്‍ തുടങ്ങി 450 ലധികം പ്രഭാഷകരാണ് പെങ്കടുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്,

Scroll to Top