Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

കെഎംസിസിയുടെ ഇടപെടല്‍; മണ്ണാര്‍ക്കാട് സ്വദേശി മടങ്ങി

ബുറൈദ: രണ്ടു മാസം മുമ്പ് അല്‍ ഖസീം ബുറൈദയില്‍ പുതിയ വിസയില്‍ തൊഴി ല്‍ തേതിയെത്തിയ മണ്ണാര്‍ക്കാട് കൊമ്പറ സ്വദേശി ബഷീറിന് കൈതാങ്ങായി കെഎംസിസി. ആരോഗ്യ പ്രശ്‌നങ്ങളെ തുടനന്ന് ജോലി ചെയ്യാന്‍ കഴിയാെത വന്നതോടെ നാട്ടിലേക്കു മടങ്ങാന്‍ സ്‌പോണ്‍സര്‍ അനുവദിച്ചില്ല. തൊഴില്‍ നിയമ പ്രകാരം കാലാവധി പൂര്‍ത്തിയാക്കാത്തതിനാഫ നഷ്ടപരിഹാരം വേണമെന്നായിരുന്നു സ്‌നോണ്‍സറുടെ ആവശ്യം. ബന്ധുക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പാലക്കാട് പാര്‍ലമെന്റ് അംഗം വികെ ശ്രീകണ്ഠന്‍ ബുറൈദ കെഎംസിസിയുമായി ബന്ധപ്പെട്ടു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളില ജീവകാരുണ്യ വിഭാഗം […]

saudi

ഹായില്‍ ഐസിഎഫ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം

ഹായില്‍: ഐസിഎഫ് സെന്‍ട്രല്‍ വെല്‍ഫെയര്‍ സമിതി ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാിെ സംഘടിപ്പിച്ചു. മദീന പ്രവിന്‍സ് പ്രതിനിധി അബ്ദുല്‍ ഹമീദ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അധ്യക്ഷത വഹിച്ചു. അഫ്‌സല്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ കാംമ്പയിന്റെ ഭാഗമായി ലഘുലേഖ വിതരണം, ബാച്‌ലര്‍ റൂമുകളല്‍ സന്ദര്‍ശനം, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ പദ്ധതികള്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ നടക്കും. മുനീര്‍ സഖാഫി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തി. സാമുഹിക,

saudi

‘ഹൃദയപൂര്‍വം കേളി’ വിതരണം ചെയ്തത് 55,000 പൊതിച്ചോറുകള്‍

റിയാദ്: കേരളത്തില്‍ ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ കേളി കലാസാംസ്‌കാരിക വേദി തയ്യാറാക്കിയ ‘ഹൃദയപൂര്‍വം കേളി’ പദ്ധതി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അടുത്ത സമ്മേളന കാലയളവിനുള്ളില്‍ സംസ്ഥാനത്ത് ഒരുലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടം പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ (ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍) ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികള്‍ക്ക് 15 ദിവസത്തേക്ക് ഭക്ഷണം നല്‍കുന്നത്തിനുള്ള ധാരണ പത്രം മത്സ്യതൊഴിലാളി ക്ഷേമ

saudi

സിസ്റ്റര്‍ ബിന്‍സിയ്ക്ക് ഹായില്‍ നവോദയ യാത്രയയപ്പ്

ഹായില്‍: പ്രവാസത്തോട് വിട പറയുന്ന നവോദയ സാംസ്‌കാരിക വേദി വനിതാ വിഭാഗം കണ്‍വീനറും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായിരുന്ന സിസ്റ്റര്‍ ബിന്‍സി സാമുവലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും ഇരുപത്തിരണ്ട് വര്‍ഷം ആരോഗ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവനത്തിനും ശേഷമാണ് സിസ്റ്റര്‍ നാട്ടിലേക്ക് മടങ്ങുന്നുത്. യാത്രയയപ്പ് സംഗമം നവോദയ മുഖ്യ രക്ഷാധികാരി സുനില്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ്് രാജേഷ് തലശ്ശേരിയുടെ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവൃത്തകന്‍ ചാന്‍സ അബ്ദുറഹ്മാന്‍, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീല്‍കുന്നക്കാവ്,

saudi

‘ജനവിധിയും ഭരണഘടനയും’ ഒഐസിസി ടേബിള്‍ ടോക്ക്

റിയാദ്: ഇന്ത്യയുടെ ജീവശ്വാസവും ബഹുസ്വരതയുടെ രാഷ്ട്രീയ പ്രമാണവുമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ഒഐസിസി റിയാദ് തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ‘ജനവിധിയും ഭരണഘടനയും’ ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രം നിലനില്‍ക്കുന്ന കാലം വര്‍ഗീയ ഫാഷിസത്തിനും ഭരണഘടന ഇല്ലായ്മ ചെയ്യാനും ഹിഡന്‍ അജണ്ട നടപ്പിലാക്കാനും കഴിയില്ല. മതേതരത്വവും ഫെഡറലിസവും ഇത്രമാത്രം വെല്ലുവിളി നേരിട്ട മറ്റൊരു കാലഘട്ടം രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മതത്തിന്റെപേരിലുള്ള വിഭജനം ഭരണകൂടത്തിന്റെ രാഷ്ട്രീയായുധവും തിരഞ്ഞെടുപ്പു തന്ത്രവുമായിത്തീര്‍ന്നിരിക്കുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം തിരഞ്ഞെടുപ്പുകളെപ്പോലും ആഴത്തില്‍ സ്വാധീനിച്ചത് തടയാന്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്

saudi

‘കമലാ സുരയ്യ’ പുരസ്‌കാരം നിഖിലാ സമീറിന്

തിരുവനന്തപുരം: കവിതാ കലാ സാഹിത്യ വേദിയുടെ ‘കമലാ സുരയ്യ’ പുരസ്‌കാരം നിഖില സമീറിന്. തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ മന്ത്രി കടന്ന പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. സാഹിത്യകാരി ബദ്‌രി പുനലൂര്‍ നിഖിലക്ക് വേണ്ടി ആദരവ് ഏറ്റുവാങ്ങി. കാവ്യ ലോകത്തെ മികച്ച സംഭാവനക്കാണ് ആദരവ്. സാഹിത്യകാരിയും വോയിസ് ഓവര്‍ അര്‍ട്ടിസ്ട്ടും റിയാദിലെ വിവിധ കലാ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ സജീവവുമാണ് നിഖില. റിയാദില്‍ അധ്യാപിക, എന്‍എല്‍പി പ്രാക്റ്റീഷനര്‍, കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) എക്‌സിക്യൂട്ടീവ്

saudi

കമ്യൂണിസ്റ്റ് ഭരണം ഒളിഞ്ഞും തെളിഞ്ഞും പയറ്റുന്ന കുതന്ത്രങ്ങളെ പ്രതിരോധിക്കും

റിയാദ്: പ്രവാസം സമഗ്രമായി ബന്ധിപ്പിക്കുന്ന പതിനാറ് പദ്ധതികള്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന റിയാദ് മങ്കട മണ്ഡലം കെഎംസിസിയുടെ ‘ദ എയിം’ കാമ്പയിന് തുടക്കം. ബത്ഹയിലെ ഡിപാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിച്ചു. കാലമേറുന്തോറും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി കൂടുതല്‍ അടയാളപ്പെടുത്തപ്പെടുന്നതാണ് ഇന്ത്യയിലെ ആനുകാലിക ചിത്രമെന്ന് പികെ നവാസ് പറഞ്ഞു. മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയുടെ ആത്മാവായ ഭരണ ഘടന വീണ്ടും

saudi

എസ്എഫ്‌ഐ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൈവെടിഞ്ഞു: എംഎസ്എഫ് പ്രസിഡന്റ്

റിയാദ്: കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്‌ഐ പ്രചരിപ്പിക്കുന്ന ലിബറല്‍ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൈവെടിഞ്ഞുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘സ്‌റ്റെപ-24’ ക്യാമ്പയിന്റെ ഭാഗമായി ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ അധാര്‍മ്മിക പരിസരത്തേക്ക് കൊണ്ടുപോകുവാന്‍ ബോധപൂര്‍വ്വ ശ്രമമാണ് എസ് എഫ് ഐ നടത്തിയത്. മതനിരാസ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ കുത്തിവെക്കുവാനും കുടുംബ വ്യവസ്ഥയെ വെല്ലുവിളിക്കുവാനും പ്രേരിപ്പിക്കുന്ന സമീപനം എസ് എഫ് ഐ സ്വീകരിച്ചു.എന്നാല്‍ വിദ്യാര്‍ത്ഥി

saudi

ഡിഫ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടം ജൂലൈ 26ന്

ദമ്മാം: ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ ആവേശോജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡിഫ സൂപ്പര്‍കപ്പ്-2024ന്റെ കലാശപ്പോരാട്ടം ജൂലൈ 26ന് അരങ്ങേറും. റാക്ക അല്‍ യമാമ യൂണിഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഒന്നര മാസത്തോളം നീണ്ടുനിന്ന മേളക്ക് സമാപനമാകും. ഫൈനലില്‍ പസഫിക് ലോജിസ്റ്റിക് ബദര്‍ എഫ്‌സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്‌സിയും ഏറ്റ് മുട്ടും. സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ യൂണി ഗാര്‍ബ് ദല്ല എഫ്‌സിയുടെയും നബാറ്റാറ്റ് ജുബൈല്‍ എഫ്‌സിയുടെയും വെല്ല് വിളികളെ അതിജയിച്ചാണ് ഇരു

saudi

മോദി കാലാവധി പൂര്‍ത്തിയാക്കില്ല; ഇന്ത്യാ മുന്നണി അധികാരത്തില്‍ വരും: അഡ്വ. അനില്‍ ബോസ്

റിയാദ്: നേര്‍വഴിയിലും നെറികെട്ട വഴിയിലും ബിജെപി വിജയിക്കാനുളള സാഹചര്യം ഉളളതുകൊണ്ടാണ് ഇന്ത്യാ മുന്നണി മന്ത്രി സഭ രൂപീകരിക്കാതെ ജനവിധി അംഗീകരിച്ച് പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിച്ചതെന്ന് കെപിസിസി വക്താവ് അഡ്വ. അനില്‍ ബോസ്. എന്നാല്‍ സാഹചര്യം ഒത്തുവരുമ്പോള്‍ ഇന്ത്യാ മുന്നണിയുടെ പ്രധാന മന്ത്രി രാജ്യം ഭരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിക്കും ബിജെപിയ്ക്കും ഒറ്റക്കു ഭരിക്കാനുളള ഭൂരിപക്ഷമില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയെ രാഷ്ട്രപതി ക്ഷണിക്കും. 10 വര്‍ഷം

saudi

അല്‍ ഖര്‍ജില്‍ കേളി സോക്കര്‍ സംഘാടക സമിതി

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ കമ്മറ്റി സോക്കര്‍-24 സീസണ്‍-2 സംഘാടക സമിതിക്ക് രൂപം നല്‍കി. അല്‍ഖര്‍ജ് ഏരിയ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗം ലിപിന്‍ പശുപതി ആമുഖ പ്രസംഗം നടത്തി. ഏരിയ പ്രസിഡന്റ് ഷെബി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോസഫ് ടി ജി യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിശദീകരിച്ചു. ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം ഫുട്‌ബോള്‍ സംഘാടകസമിതി

saudi

സര്‍ക്കാരിനെ താങ്ങുന്നവര്‍ക്കുളള ബജറ്റ്: ഒഐസിസി റിയാദ്

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിലനില്‍പ്പിനായുള്ള ബജറ്റ് പ്രഖ്യാപനമായി മാറിയെന്ന് ഒഐസിസി റിയാദ്. എന്‍ഡിഎ സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന നേതാക്കളുടെ സംസ്ഥാനത്ത് മാത്രം പദ്ധതികള്‍ ചുരുക്കിയത് അതിന്റെ തെളിവാണ്. ഇന്ത്യാ മുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ പാടെ തഴഞ്ഞത് ഇത് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി പതിവ് പോലെ യാതൊരുവിധ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ

saudi

കേരളം ഇന്ത്യയിലാണെന്ന് ഓര്‍ക്കണം; ബജറ്റിനെതിരെ നവോദയ പ്രതിഷേധം

റിയാദ്: കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് നവോദയ റിയാദ്. പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്ന അവസ്ഥയിലും കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചിട്ടില്ല. ആന്ധ്രാപ്രദേശിനും ബിഹാറിനും വാരിക്കോരി നല്‍കിയ ധനമന്ത്രി കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നുപോലും ഓര്‍ത്തിട്ടില്ല. രാഷ്ട്രീയ പകപോക്കല്‍ ഒരു യൂണിയന്‍ സര്‍ക്കാരിന് ചേര്‍ന്നതല്ല. എയിംസ്, റെയില്‍വേ, ദേശീയപാതാ എന്നിവയുടെ വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങളെല്ലാം കുപ്പയിലെറിഞ്ഞു ഒരു നാടിനെ അപഹസിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ

saudi

റിയാദ് ഫുട്‌ബോള്‍ കൂട്ടായ്മ ‘റിഫ’യെ ബഷീര്‍ ചേലമ്പ്ര നയിക്കും

റിയാദ്: മലയാളി പ്രവാസികള്‍ക്കിടയിലെ കാല്‍പ്പന്ത് കളി കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. മലസ് ചെറീസ് ഹോട്ടല്‍ റസ്റ്ററന്റ് ഓഡിറ്റോയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബഷീര്‍ ചേലേമ്പ്ര (പ്രസിഡന്റ്), സൈഫുദ്ധീന്‍ കരുളായി (സെക്രട്ടറി), അബ്ദുല്‍ കരീം പയ്യനാട് (ട്രെഷറര്‍), ശകീല്‍ തിരൂര്‍ക്കാട് (ടെക്‌നിക്കല്‍ ചെയര്‍മാന്‍) എന്നിവരാണ് ഭാരവാഹികള്‍. നിലവില്‍ ഇതേ സ്ഥാനം വഹിക്കുന്ന ഇവരെ എതിരില്ലാതെ ജനറല്‍ ബോഡി തെരഞ്ഞെടുക്കുകയായിരുന്നു. മറ്റു ഭാരവാഹികളായി ബഷീര്‍ കാരന്തൂര്‍

Scroll to Top