Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

അറഫ സംഗമം നാളെ; മിന താഴ്‌വരയിലേയ്ക്ക് തീര്‍ഥാടക പ്രവാഹം

മക്ക: വിശുദ്ധ ഹജിന്റെ സുപ്രധാന കര്‍മം അറഫ സംഗമം നാളെ നടക്കും. 180 രാഷ്ട്രങ്ങളില്‍ നിന്നുളള 25 ലക്ഷം തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കും. മക്കയിലും മദീനയിലുമുളള മുഴുവന്‍ ഇന്ത്യന്‍ തീര്‍ഥാടകരും അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിന് മിനയിലെ തമ്പുകളില്‍ എത്തിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ അറിയിച്ചു. ദൈവ കീര്‍ത്തനങ്ങള്‍ ഉരുവിട്ടു ഇന്നു ജുമുഅ പ്രാര്‍ഥന കഴിഞ്ഞതോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്കുളള ഒഴുക്കു തുടങ്ങി. മിനയിലേക്കുളള മുഴുവന്‍ കവാടങ്ങളിലും തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിര കാണാം. 12 കിലോ […]

saudi

ഇന്ത്യന്‍ ഹജ് മിഷന്‍ സജ്ജം; പുണ്യ ഭൂമിയില്‍ 1.75 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍

ജിദ്ദ: ഹജ് നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നു 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. ആണ്‍തുണയില്ലാതെ ഈ വര്‍ഷം അയ്യായിരത്തിലധികം തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നെത്തിയത്. ഇന്നു വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മിന താഴ്‌വരയിലേക്കു നീങ്ങുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. കേന്ദ്ര ഹജ് കമ്മറ്റി വഴി 1.4 ലക്ഷം തീര്‍ഥാടകരും ബാക്കിയുളള 35,000 തീര്‍ഥാകര്‍ സ്വകാര്യ ഹജ് ഗ്രൂപ്പുവഴിയുമാണ് സൗദിയിലെത്തിയത്. ഇന്ത്യയിലെ 20 കേന്ദ്രങ്ങളില്‍ നിന്നായി ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് തീര്‍ഥാടകര്‍

saudi

കുവൈത്ത് അഗ്‌നിബാധ; മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം നല്‍കണം: ഒഐസിസി

റിയാദ്: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനവും ദുഃഖവും അറിയിച്ചു. ജീവിതമാര്‍ഗം കണ്ടെത്താന്‍ ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് അപകടത്തില്‍പ്പെട്ട ഭൂരിഭാഗവും. അവരുടെ കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അഗ്‌നി ഗോളങ്ങള്‍ ഇല്ലാതാക്കിയത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖങ്ങളില്‍ പങ്ക് ചേരുന്നു. ചിത്സയിലുള്ളവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എത്രയും വേഗം

saudi

ഒഐസിസിയ്ക്കു കരുത്തു പകരാന്‍ വനിതാ വേദി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയ്ക്കു കരുത്തുപകര്‍ന്നു വനിതാ വേദി ഭാരവാഹികള്‍ ചുമതലയേറ്റു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. വനിതാ വേദിയുടെ ചുമതല റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പ്രസിഡന്റ് മൃദുല വിനീഷിന് കെമാറി. ഗ്ലോബല്‍ കമ്മിറ്റി കണ്‍വീനര്‍ റഷീദ് കൊളത്തറ, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, റിയാദ് വനിത

saudi

ആവേശപ്പോരാട്ടം: ഡിഫ സൂപ്പര്‍ കപ്പ് പ്രീക്വാര്‍ട്ടര്‍ 13ന്

ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ‘ഡിഫ സൂപ്പര്‍ കപ്പ്’ ടൂര്‍ണമെന്റില്‍ അഡിഡ, എം.യു.എഫ്‌സി, ഫീനിക്‌സ്, യങ്ങ് സ്റ്റാര്‍ ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍. റാക്ക അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കെപ്‌വ എഫ്‌സിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു അഡിഡയുടെ വിജയം. മത്സരത്തിന്റെ പതിനാലാം മിനുട്ടില്‍ ഷഫീഖ് ആദ്യ ഗോള്‍ നേടി. ഇരുപത്തി മൂന്ന്, ഇരുപത്തിയെട്ട് മിനുട്ടുകളില്‍ കളിയിലെ താരമായി മാറിയ ജിംഷാദ് രണ്ട് ഗോളുകള്‍ കൂടി നേടി വിജയം ഉറപ്പിച്ചു. തുല്യ ശക്തികള്‍

saudi

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കെഎംസിസി യാത്രയയപ്പ്

റിയാദ്: ഹജ്ജ് നിര്‍വ്വഹിക്കാന്‍ റിയാദില്‍ നിന്ന് പോകുന്ന കെഎംസിസിയുടെ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന യാത്രയപ്പ് യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി സുരക്ഷ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സെക്രട്ടറിയേറ്റംഗം കെ കെ കോയാമുഹാജി, മുഹമ്മദ് വേങ്ങര, നാഷണല്‍ കമ്മിറ്റി

kuwait, saudi

കുവൈത്തില്‍ വന്‍ അഗ്‌നിബാധ; മലയാളികള്‍ ഉള്‍പ്പെടെ 35ലധികം മരണം

കുവൈത്ത് സിറ്റി: മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ വന്‍ അഗ്‌നിബാധ. 35 ജീവനക്കാരിലധികം പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 35 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 40 പേര്‍ അപകടത്തില്‍ പെട്ടതായും നാലു പേരെ മരിച്ച നിലയില്‍ സംഭവ സ്ഥലത്തു കണ്ടെത്തിയെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടും. രണ്ട് മലയാളികള്‍, ഒരു തമിഴ്‌നാട് സ്വദേശി, ഒരു ഉത്തരേന്ത്യന്‍ സ്വദേശി

saudi

വൃക്ഷതൈ നട്ട് മാര്‍ത്തോമാ പാരിഷ് പരിസ്ഥിതി ദിനാഘോഷം

റിയാദ്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷതൈ നട്ട് റിയാദ് മാര്‍ത്തോമ്മാ പാരിഷ് മാതൃകയായി. റിയാദ് എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് സനില്‍ തോമസ് ആധ്യക്ഷത വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ ദമ്പത്തികളായ പി കെ തോമസും മോളി തോമസും വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മരം ഒരു വരമാണ്. നാം ഇന്നു ജീവിക്കുന്ന ഈ ആധുനിക യുഗത്തില്‍ ത്യാഗത്തിനും സ്‌നേഹത്തിനും വില കല്‍പ്പിക്കുന്ന വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമുള്ള ലോകത്തില്‍ അനശ്വരമായ

saudi

ആഹ്‌ളാദാരവം മുഴക്കി ‘കിളിക്കൂട്ടം’; ആടിയും പാടിയും കുട്ടികളുടെ സര്‍ഗ മേളം

റിയാദ്: ‘പുതുമ നിറഞ്ഞൊരു ലോകം പണിയാന്‍ ഒരുമയില്‍ ചേര്‍ന്ന് വരുന്നവര്‍ നാം’ ഏറ്റു പാടി കേളി കുടുംബവേദി ‘കിളിക്കൂട്ടം’ കുട്ടികളിലും കാഴ്ചക്കാരിലും നവ്യാനുഭവം സമ്മാനിച്ചു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ ക്യാമ്പ് വേനല്‍ത്തുമ്പി കലാജാഥ സംസ്ഥാന പരിശീലകന്‍ മുസമ്മില്‍ കുന്നുമ്മല്‍ നയിച്ചു. ഉദ്ഘാടനത്തില്‍ ക്യാമ്പ് മാനേജര്‍ സുകേഷ്‌കുമാര്‍ ബൊക്കെ നല്‍കി മുസമ്മലിനെ സ്വീകരിച്ചു. പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി ട്രഷറര്‍

saudi

തലശ്ശേരി വെല്‍ഫെയര്‍ ബാഡ്മിന്റണ്‍; നജീബ് അഭിലാഷ് സഖ്യം ചാമ്പ്യന്‍മാര്‍

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് (ടിഎംഡബ്ല്യുഎ റിയാദ്) തലശ്ശേരി ഫെസ്റ്റ്-2024ന്റെ ഭാഗമായി ബാഡ്മിന്റണ്‍ ലീഗ് സീസണ്‍-3 മത്സരം സമാപിച്ചു. എക്‌സിറ്റ് 16ലെ റായിദ് പ്രോ കോര്‍ട്ടില്‍ വിവിധ വിഭാഗങ്ങളിലായി നൂറിലധികം കളിക്കാര്‍ പങ്കെടുത്തു. 32 ടീമുകള്‍ പങ്കെടുത്ത പ്രോ വിഭാഗത്തില്‍ മുഹമ്മദ് നസീര്‍ ഇസ്മയില്‍, ശുഹൈബ് കക്കോട്ട് സഖ്യത്തെ പരാജയപ്പെടുത്തി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നജീബ്, അഭിലാഷ് സഖ്യം ജേതാക്കളായി. അമച്വര്‍ വിഭാഗത്തില്‍ ഷമീര്‍ തീക്കൂക്കില്‍, മുഹമ്മദ് നംഷിദ് സഖ്യത്തെ പരാജയപ്പെടുത്തി അന്‍വര്‍ സാദത്ത്

saudi

യൂത്ത് ഇന്ത്യ പൊരുതി; ഖാലിദിയക്ക് ജയം

റിയാദ്: കെ.എം.സി.സി നാഷണല്‍ സോക്കറില്‍ റിയാദ്, ദമാം മേഖലാ മല്‍സരത്തില്‍ ഒന്നിനെതിരില്‍ രണ്ട് ഗോളിന് ദീമ ടിഷ്യൂ ഖാലിദിയക്ക് ജയം. ഇരുടീമുകളും വാശിയോടെ കളംനിറഞ്ഞു കളിച്ചെങ്കിലും ഗോള്‍ പിറന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പെ യൂത്ത് ഇന്ത്യയുടെ ഹസീമിലൂടെ ആദ്യ ഗോള്‍. തുടര്‍ന്ന് ഖാലിദിയ മുന്നേറ്റനിര ഗോള്‍ മടക്കാനായി മികച്ച മുന്നേറ്റങ്ങളാണ് പുറത്തെടുത്തത്. ഒടുവില്‍ ഇരുപത്തിരണ്ടാം നമ്പര്‍ ജേഴ്‌സി അണിഞ്ഞ മുഹമ്മദ് ഇനാസ് ഗോള്‍ മടക്കി. ഇതോടെ ലീഡുയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇരു ടീമുകളും സജീവമാക്കി. അതിനിടെ ഒരു

saudi

കോര്‍ണീഷ് സോക്കറിന് പുതിയ നേതൃത്വം

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ ഫുടബോള്‍ കൂട്ടായ്മ കോര്‍ണീഷ് സോക്കര്‍ ക്ലബ് അല്‍ഖോബാര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അപ്‌സര ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ റഫീഖ് ചാച്ചാന്റെ അദ്ധ്യക്ഷത വഹിച്ചു. സക്കീര്‍ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. പുതിയ അഷ്‌റഫ് സോണി (പ്രസിഡന്റ്), ജുനൈദ് നീലേശ്വരം (ജനറല്‍ സെക്രട്ടറി), ഹനീഫ പന്തല്ലൂര്‍ ്ര്രടഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. സക്കീര്‍ വള്ളക്കടവാണ് ചെയര്‍മാന്‍. യോടത്തില്‍ ജുനൈദ് നീലേശ്വരം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷഫീക് പട്‌ല ഭാരവാഹികളെ പ്രഖ്യാപിച്ചു. ക്ലബ്

saudi

ചടുല താളം നിറഞ്ഞാടി; മേളപ്പെരുക്കം തീര്‍ത്ത് കെഇഎഫ് ‘തരംഗ്’

റിയാദ്: സംഗീതവും നൃത്തച്ചുവടുകളും സമന്വയിച്ച കേരള എന്‍ജിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ടെക്‌നോ കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റ് ‘തരംഗ്’ വേറിട്ട അനുഭവമായി. ചടുല താളത്തിനൊപ്പം നൃത്തച്ചുവടുവെച്ച വനിതള്‍. റോക് ഡാന്‍സിന്റെ മേളപ്പെരുക്കത്തിനൊപ്പം ചുവടുവെച്ച യുവാക്കള്‍. ആര്‍ത്തിരമ്പിയ കാണികള്‍ക്ക് ആവേശം പകര്‍ന്ന ആഹ്‌ളാദ നിമിഷങ്ങളാണ് തരംഗ് സമ്മാനിച്ചത്. ഗായകനും സംഗീത സംവിധായകനുമായ ഹിഷാം അബ്ദുല്‍ വഹാബ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെഇഎഫ് കലാകാരന്‍മാരുടെ കൂട്ടായ്മ ‘ഓളം’ നടത്തിയ വിവിധ കലാപരിപാടികളാണ് ശ്രദ്ധനേടിയത്. കെഇഎഫിനെ ഷാഹിദലി പരിചയപ്പെടുത്തി.

saudi

അഞ്ഞൂറു കോടിയുടെ ദോശമാവ് വ്യാപാരം; വിജയ കഥ പറഞ്ഞ് പിസി മുസ്തഫ

റിയാദ്: അന്‍പതിനായിരം രൂപ നിക്ഷേപിച്ച് അഞ്ഞൂറു കോടിയുടെ ദോശമാവ് വ്യാപരത്തിലെത്തിയ കഥ പറഞ്ഞ് ഐഡി ഫ്രഷ് സിഇഒ പിസി മുസ്തഫ. കേരള എന്‍ജിനിയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ടെക്‌നോ കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ‘വിഷന്‍ ടു വെഞ്ചര്‍’ സെഷനിലാണ് മുന്‍ പ്രവാസി കൂടിയായ അദ്ദേഹം വിജയകഥ പങ്കുവെച്ചത്. ഒരു ഗ്രൈന്റര്‍, ഒരു മിക്‌സര്‍, ഒരു തുലാസ്, ഒരു സീലിംഗ് മെഷീന്‍, ഒരു സെക്കന്റ് ഹാന്‍ഡ് ടിവിഎസ് ടൂ വീലര്‍ എന്നിവ ഉള്‍പ്പെടെ 50,000 രൂപയാണ് ഐഡി

Scroll to Top