സാഹോദര്യത്തിന്റെ വിരുന്നൊരുക്കി സൗദി മലയാളി സമാജം
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം ഒരുക്കി. റോസ് ഗാര്‍ഡന്‍ റെസ്‌റ്റോറന്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖര്‍ സന്നിഹിതരായിരുന്നു. സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും വളര്‍ത്തുന്നതില്‍ ഇഫ്താര്‍ സംഗമങ്ങളുടെ പ്രാധാന്യം ചെറുതല്ലെന്ന് സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയും ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂലും പറഞ്ഞു. പി.എ.എം ഹാരിസ്, കെ.എം ബഷീര്‍, പ്രദീപ് പൂത്തട്ട, സി അബ്ദുല്‍ ഹമീദ്, ഇ.കെ സലിം, രഞ്ജിത്ത് വടകര, നൗഫല്‍ പാലക്കോടത്ത്, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഷാജി മതിലകം, മുരളി ഊട്ടുകളം, […]














