ഗള്‍ഫിന്റെ ഹൃദയത്തില്‍ കേരള രാഷ്ട്രീയത്തിന്റെ താളം; ബൂത്തു തലം ശക്തിപ്പെടുത്താന്‍ പ്രവാസികളും
റിയാദ്: നിയമ സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നേതാക്കള്‍ ഗള്‍ഫിലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുളള ഐഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് ജിസിസി രാജ്യങ്ങളയലെ ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രവാസികളുടെ മുഴുവന്‍ ശേഷിയും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണം. ബൂത്തു തലം മുതല്‍ സംഘടനയെ ശാക്തീകരിക്കണം. ഇതിനായി […]














