Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
gulf, saudi

മിന താഴ്‌വര ഭക്തി സാന്ദ്രം; നാളെ അറഫ ദിനം

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് പുണ്യ ഭൂമി ഒരുങ്ങി. മിനായിലെ കൂടാരങ്ങള്‍ ലക്ഷ്യമാക്കി തീര്‍ഥാടകര്‍ യാത്ര തുടങ്ങി. മിനയില്‍ ഇന്നു രാത്രി ചെലവഴിച്ചതിനു ശേഷം നാളെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ തീര്‍ത്ഥാടകര്‍ പങ്കെടുക്കം. ഒരു പകല്‍ മുഴുവന്‍ അറഫയില്‍ ചെലവഴിക്കും. കടുത്ത അന്തരീക്ഷ താപം കണക്കിലെടുത്തു അറഫയിലെ ടെന്റുകളില്‍ തന്നെ കഴിയാനാണ് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം. അറഫയിലെ നമിറ പളളിയിലെ അറഫയപ്രസംഗം 35 ഭാഷകളില്‍ തീര്‍ത്ഥാടകര്‍ക്കു ലഭ്യമാക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അറഫ സംഗമം പൂര്‍ത്തിയാക്കി […]

gulf, saudi

‘ഇന്ദുലേഖ’ ലക്ഷണം കെട്ട നോവല്‍: ചില്ല വായന

മുഹമ്മദ് ബാസില്‍ ഒ പി റിയാദ്: അഞ്ച് വ്യത്യസ്ത കൃതികള്‍ പങ്കുവെച്ചു ചില്ലയുടെ മെയ്മാസ വായന ബത്ഹയിലെ ലുഹ ഹാളില്‍ സംഘടിപ്പിച്ചു. എം. സ്വരാജ് എഴുതിയ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിയുടെ വായന സുരേഷ് ലാല്‍ അവതരിപ്പിച്ചു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തുകാരനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്ത പൂക്കളെ തേടിയുള്ള യാത്രകളും കണ്ടെത്തലുകളൂം അവയുടെ ചരിത്രനിയോഗങ്ങളും കാവ്യബന്ധങ്ങളും പുസ്തകത്തില്‍ സ്വരാജ് മനോഹരമായി വിശദീകരിക്കുന്നുണ്ട്. മനുഷ്യചരിത്രത്തിന്റെ നിരവധി ഘട്ടങ്ങളില്‍ പൂക്കളുടെ സാന്നിദ്ധ്യം എങ്ങനെയായിരുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന കൃതി

gulf, saudi

വണ്ടൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമം

റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി വാര്‍ഷിക കൗണ്‍സില്‍ യോഗവും പ്രവര്‍ത്തക സംഗമവും നടന്നു. എക്‌സിറ്റ് 18 ലെ അല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ബെസ്റ്റ് 32’ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്, മമ്പാട് ടീം കളിക്കാരെ ആദരിച്ചു. ഇശല്‍ മേളയും അരങ്ങേറി. ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ‘റൈസ്’ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി

gulf, saudi

രണ്ടു പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു ‘സാഹിതി’

റിയാദ്: കോഴിക്കോട് ജില്ലാ കെ.എം.സി.സിയുടെ കലാ സാംസ്‌ക്കാരിക വിഭാഗം ‘സാഹിതി’ പുസ്തക പരിചയം സംഘടിപ്പിച്ചു. ‘രണ്ട് പുസ്തകങ്ങള്‍’ എന്ന പേരിലായിരുന്നു പരിപാടി. എം. ഐ. തങ്ങള്‍ രചിച്ച ‘ന്യൂനപക്ഷ രാഷ്ട്രീയം: ദര്‍ശനവും ദൗത്യവും’ എന്ന പുസ്തകം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂര്‍ പരിചയപ്പെടുത്തി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി വിലയിരുത്തപ്പെടുന്ന കൃതിയാണിത്. മുസ്ലിം സമുദായം, ജനാധിപത്യം, ഇസ്ലാമികം, രാഷ്ട്രീയ ദൗത്യബോധം തുടങ്ങിയ വിഷയങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന അപൂര്‍വ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ഉള്‍ക്കൊളളുന്ന രചന

gulf, saudi

ഭാവിയുടെ ‘പ്രതീക്ഷ’; കേളി പുരസ്‌കാരം വിതരണോദ്ഘാടനം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി വിദ്യാഭ്യാസ പുരസ്‌ക്കാരം ‘പ്രതീക്ഷ’ വിതരണോദ്ഘാടനം റിയാദില്‍ നടന്നു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് സഹില്‍ ഉദ്ഘാടനം ചെയ്തു. ഉയര്‍ന്ന മാര്‍ക്ക് മാത്രമല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് അവര്‍ പറഞ്ഞു. ആയിരുന്നെങ്കില്‍ എഡിസനെയും ഐന്‍സ്റ്റീനെയും പഠിക്കേണ്ടി വരില്ലായിരുന്നു. നിശ്ചിത മാര്‍ക്ക് എന്ന മാനദണ്ഡം ഇല്ലാതെ വിജയികളെ അനുമോദിക്കുന്ന കേളിയെ അവര്‍ അഭിനന്ദിച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉപരി പഠനത്തിന് അര്‍ഹരായ കേളി

gulf, saudi

അഗ്‌നിബാധ നേരിടാന്‍ സിവില്‍ ഡിഫന്‍സിന്റെ ‘ഫാള്‍ക്കണ്‍’

റിയാദ്: ഹജ്ജ് വേളയില്‍ സുരക്ഷയൊരുക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ ‘ഫാല്‍ക്കണ്‍’. അടിയന്തിര സാഹചര്യങ്ങളില്‍ അഗ്‌നിബാധ നേരിടാനാണ് ഫാല്‍ക്കണ്‍ എന്ന പേരില്‍ ഡ്രോണുകളെ വിന്യസിക്കുന്നത്. ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളാണ് ഈ വര്‍ഷം ഹജ്ജിന് പുണ്യ നഗരങ്ങളില്‍ ഒരുക്കിയിട്ടുളളത്. ഉയരങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും അഗ്‌നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ ഉപയോഗിക്കുക. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് സൗദി സിവില്‍ ഡിഫന്‍സിന്റെ കീഴില്‍ വിന്യസിച്ചിട്ടുളള ഡ്രോണുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കിയിട്ടുളളത്. 12 മണിക്കൂര്‍ വരെ ഉയരങ്ങളില്‍

gulf, saudi

പരിസ്ഥിതി സംരക്ഷണത്തിന് ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍

ജിദ്ദ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിന് കലാലയം സാംസ്‌കാരിക വേദി ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗ്ലോബല്‍ കലാലയം സാംസ്‌കാരിക വേദി ‘ഗ്രീന്‍ പള്‍സ്’ ക്യാമ്പയിന്‍ 23 രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. ജൂണ്‍ 1 മുതല്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ പടിഞ്ഞാറന്‍ സൗദിയിലെ 100 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. 10 സോണ്‍ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി സൗഹൃദ സഭകള്‍’ നടക്കും. പൊതുജനങ്ങളില്‍

gulf, saudi

രുചിപ്പെരുമയുടെ ‘മഞ്ചീസ്’ വിഭവങ്ങള്‍ റിയാദ് ബത്ഹയിലും

റിയാദ്: രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കി ‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ശൃംഖല റിയാദ് ബത്ഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എലിക്‌സര്‍ പോളിക്ലിനിക് കോംപ്ലക്‌സിലെ ഗ്രൗണ്ട് ഫോറിലാണ് റിയാദിലെ രണ്ടാമത് ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. സിറ്റിഫ്‌ളവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്ട്രഷന്‍ ഓഫീസര്‍ അന്‍വര്‍ സാദത്ത്, സിനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ലാല്‍

gulf, saudi

പരിസ്ഥിതി ദിനം; ഐ.സി.എഫ് മത്സരങ്ങള്‍

റിയാദ്: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ മത്സരം, പൊതുസമൂഹത്തിനു പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് മുന്‍പ് ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും. വാട്ടര്‍ കളര്‍ (സബ് ജൂനിയര്‍) 1 മുതല്‍ 4 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍, (ജൂനിയര്‍) 5 –

gulf, saudi

പാലക്കാട് കൂട്ടായ്മ; സുരേഷ് പ്രസിഡന്റ്

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൂട്ടായ്മയുടെ ലോഗോ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പ്രകാശനം ചെയ്തു. ഷാഹുല്‍ഹമീദ് തെന്നിലാപുരം (ചെയര്‍മാന്‍), സുരേഷ് പാലക്കാട് (പ്രസിഡന്റ്), അബ്ദുല്ല (അബു അനസ്/ജനറല്‍ സെകട്ടറി), നെന്മാറ കൈറാടി (ട്രഷര്‍), മുഹമ്മദ് മസ്താന്‍ മേലാര്‍കോട്, നിസാം ആലത്തൂര്‍ തോണിപ്പാടം, കെപി മുസ്തഫ പട്ടാമ്പി (വൈ പ്രസിഡന്റുമാര്‍), വിനോദ് ചിറ്റിലഞ്ചേരി, നൂറുല്‍ ഹമീദ് നെന്മാറ, ജാഷിര്‍ പരുത്തിപ്പുള്ളി, റഫീഖ് തോലന്നൂര്‍ (ജോയിന്‍ സെക്രട്ടറിമാര്‍),

gulf, saudi

എആര്‍ നഗര്‍ പഞ്ചായത്ത് ‘ജല്‍സ’ പ്രവര്‍ത്തക സംഗമം

റിയാദ്: എആര്‍ നഗര്‍ പഞ്ചായത്ത് കെഎംസിസി ‘ജല്‍സ’ പ്രവര്‍ത്തക സംഗമം ബത്ഹയിലെ ഡിമോറ ഹാളില്‍ നടന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘സ്വതം സമന്വയം അതിജീവനം’ പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട്-106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ ഭാഗമായാണ് പ്രവര്‍ത്തക സംഗമം. പ്രസിഡന്റ് നാസര്‍ പൈനാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട് പ്രമേയ

gulf, saudi

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ച് ഒഐസിസി ‘ആദരവ്-2025’

റിയാദ്: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. പ്രവാസി വിദ്യാര്‍ത്ഥികള്‍, ഒഐസിസി കുടുംബത്തിലെ റിയാദിലെയും നാട്ടിലെയും വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ‘ആദരവ് 2025’ പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. പരിപാടി അല്‍ റയാന്‍ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഷ്ത്താഖ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഡ്യൂണ്‍സ് ഇന്റ്റര്‍നാഷണല്‍ സ്‌കൂള്‍

gulf, saudi

ഹാജിമാര്‍ക്ക് കൈതാങ്ങൊരുക്കി ‘ലബ്ബൈക്ക്’ ആപ്പ്; പരിശീലനം പൂര്‍ത്തിയാക്കി ഐസിഎഫ് വളന്റിയര്‍ കോര്‍

ജിദ്ദ: മിനായില്‍ സന്നദ്ധ സേവനത്തിന് ഐസിഫ്-ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ കോര്‍ പരിശീലനംപൂര്‍ത്തിയാക്കി. ഡിജിറ്റല്‍ മാപ് പഠനം, മിനായിലെ പ്രവര്‍ത്തന മേഖലകള്‍, പ്രധാനപ്പെട്ട ലൊക്കേഷനുകള്‍, ലാന്‍ഡ് മാര്‍ക്കുകള്‍, പ്രഥമ ശുശ്രൂഷ രീതികള്‍, ക്രൈസിസ് മാനേജ്‌മെന്റ് പാഠങ്ങള്‍, മൊബൈല്‍ ആപ്പ് പരിശീലനം തുടങ്ങി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വ്യത്യസ്ത സെഷനുകളിലായിരുന്നു പരിശീലനം. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ളണ്ടിയര്‍മാരും സൗദിയിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ടു ഘട്ട പരിശീലങ്ങളാണ് പൂര്‍ത്തിയാക്കിയത്. മക്കയില്‍ സേവനം ചെയ്യുന്ന വളണ്ടിയര്‍മാര്‍ അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലെ സേവന

gulf, saudi

സൗദിയിലെ ബിഷയില്‍ മലയാളി വെടിയേറ്റ് മരിച്ചു

റിയാദ്: സൗദിയിലെ അസീര്‍ പ്രവിശ്യയിലെ ബിഷയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസറഗോഡ് കുമ്പളക്കോട് ഏണിയാടി ബഷീര്‍ (41) ആണ് മരിച്ചത്. ബിഷയില്‍ നിന്നു 35 കിലോ മീറ്റര്‍ അകലെ റാനിയ-ഖുറുമ റോഡില്‍ ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. ടാക്‌സി ഡ്രൈവറായ ബഷീറിന്റെ താമസ കേന്ദ്രത്തിനു അടുത്ത് വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷണ ശ്രമം ആണോ എന്ന് വ്യക്തമല്ല. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് റൗണ്ട് വെടിയൊച്ച കേട്ടതായി സമീപത്തെ മുറിയിലുളള

Scroll to Top