Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
gulf, saudi

വര്‍ണാഭമായ ആഘോഷങ്ങളോടെ സോഷ്യല്‍ മലയാളി കൂട്ടായ്മ വാര്‍ഷികം

റിയാദ്: സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ പതിമൂന്നാം വാര്‍ഷികം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രക്ഷാധികാരി അനീഷ് അബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് (സോനഗോള്‍ഡ്) മുഖ്യതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ മുനീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബേബി തോമസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു ബിബി ജോയ്, ശിഹാബ് കൊട്ട്കാട്, പുഷ്പരാജ്, മൃദൂല വിനീഷ്, ഡോ. മുഹമ്മദ് അല്‍ റഷീദ്, ഡോമനിക്ക്ക് […]

gulf, saudi, uae

‘ആര്‍ട്ട് ഫാക്ടറി’യുടെ ‘ഈദിന്‍ പ്രകാശം’ സംഗീത ആല്‍ബം

ദുബായ്: അബുദാബിയിലെ സംഗീത കൂട്ടായ്മ ‘ആര്‍ട്ട് ഫാക്ടറി’ ഒരുക്കുന്ന ‘ഈദിന്‍ പ്രകാശം’ സംഗീത ആല്‍ബം ജൂണ്‍ 4ന് പ്രകാശനം ചെയ്യും. യുവ ഗായകന്‍ ഷാഹുല്‍ പുന്നക്കല്‍, ഗായിക നസ്മിജ ഇബ്രാഹിം എന്നിവര്‍ ആലപിച്ച പെരുന്നാള്‍ ഗാനം രചിച്ചത് അധ്യാപികയായ അസ്‌നാ അലി വാഫിയ്യ ആണ്. ഇഒ ഫഹദ് ആണ് സംഗീതവും ഓര്‍ക്കസ്ട്രയും നിര്‍വ്വഹിച്ചത്. നിരവധി സംഗീത ദൃശ്യാ ആവിഷ്‌കാരങ്ങള്‍ ഒരുക്കിയ മാധ്യമ പ്രവര്‍ത്തകന്‍ പി. എം. അബ്ദുല്‍ റഹിമാന്‍ ആണ് ആല്‍ബം സംവിധാനം ചെയ്തത്. കലാ സാംസ്‌കാരിക

gulf, saudi

റൂട്ട്-106 വേങ്ങരോത്സവ്-2025

റിയാദ്: വേങ്ങര പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തക സംഗമം ‘വേങ്ങരോത്സവ് 2025’ എക്‌സിറ്റ് 18 സആദ വിശ്രമ കേന്ദ്രത്തില്‍ നടന്നു. പ്രവര്‍ത്തക സംഗമം, ഫാമിലി മീറ്റ്, കുട്ടികള്‍ക്കുള്ള മത്സരം എന്നിവ നടന്നു. ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്ന് കണ്ണൂരിശല്‍ മുട്ടിപ്പാട്ട് സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ടും അരങ്ങേറി. മണ്ഡലം പ്രസിഡന്റ് നജുമുദ്ധീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈര്‍ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘സ്വതം സമന്വയം അതിജീവനം’ പ്രമേയത്തില്‍ നടക്കുന്ന ‘റൂട്ട് 106’ പഞ്ചായത്ത് സമ്മേളനങ്ങളുടെ

gulf, saudi

ജുബൈലില്‍ മരിച്ച റുബീനയുടെ മൃതദേഹം സംസ്‌കരിച്ചു

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ച കോഴിക്കോട് മുക്കം മണാശ്ശേരി കരിമ്പലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുത്താലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. ജുബൈലില്‍ ഫഌറ്റില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചത്. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷമാണ് മരണം. സ്‌കൂളില്‍ നിന്നു മക്കള്‍ വീട്ടിലെത്തി കോളിംഗ് ബെല്‍ മുഴക്കിയിട്ടും തുറന്നില്ല. കുട്ടികളുടെ കൈവശം സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് അകത്തു കടന്നപ്പോഴാണ് ഉമ്മ

gulf, saudi

കേളി ഒലയ്യ മേഖല യൂണിറ്റ് സമ്മേളനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന യൂണിറ്റ് സമ്മേളനങ്ങളില്‍ ഒലയ്യ മേഖലയിലെ സുലൈമാനിയ, തഹ് ലിയ, ഒലയ്യ എന്നീ യൂണിറ്റ് സമ്മേളനങ്ങള്‍ വസാനിച്ചു. മലാസ് ഏരിയയിലെ ആദ്യ മേഖലാ കമ്മറ്റി ഒലയ്യക്ക് കീഴില്‍ മൂന്ന് യുണൈറ്റുകളാണ് ഉള്ളത്. കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്റെ പേരിലുള്ള നഗറില്‍ നടന്ന സുലൈമാനിയ യൂണിറ്റ് സമ്മേളനം ചില്ല കോഓര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബ്‌സിന്‍ അസ്‌ലം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിറ്റ്

gulf, saudi

‘എടപ്പ’ വനിതാ വേദി രക്ത ദാന ക്യാമ്പ്

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) വനിത വേദി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സഹല്‍ പെരുമ്പാവൂര്‍, വനിതാ വേദി കോഓര്‍ഡിനേറ്റര്‍ നൗറീന്‍ ഷാ, നെജു കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ബ്ലഡ് ഡോണഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നസ്രിയ ജിബിന്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ് കാര്‍ത്തിക രാജ് ആമുഖ പ്രഭാഷണം

gulf, saudi

മോഡേണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

റിയാദ്: സി.ബി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂള്‍ മാനേജിങ് ഡയക്ടര്‍ ഡോ. ടി.പി മുഹമ്മദ് ഉപഹാരം സമ്മാനിച്ചു. 97.2 ശതമാനം മാര്‍ക്ക് നേടി സൗദി അറേബ്യയില്‍ നിന്നും ഉന്നതം വിജയം നേടിയ മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് അബ്ദുല്‍ ഹാദി നൂരി, റായിഫ് കെ.പി, ഫൈനാന്‍ മുഹമ്മദ് ഷാനവാസ്, നയീം ഫര്‍ഹാന്‍, അഹ്ഫ ലഹ് അബ്ദുറഹിമാന്‍ പി.പി എന്നിവരെയാണ് ആദരിച്ചത് പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ: അബ്ദുല്‍

gulf, saudi

മഞ്ചേരിയില്‍ ട്രാഫിക് മിററുകള്‍ സ്ഥാപിക്കും: ഒഐസിസി

റിയാദ്: റോഡ് സുരക്ഷ ഉറപ്പു വരുത്താന്‍ മഞ്ചേരിയില്‍ ട്രാഫിക് മിററുകള്‍ സ്ഥാപിക്കുമെന്ന് ഒഐസിസി മഞ്ചേരി മണ്ഡലം കമ്മറ്റി. നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വളവുകളില്‍ പതുങ്ങിനില്‍ക്കുന്ന നായകള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാണ്. ഈ സാഹചര്യത്തിലാണ് ട്രാഫിക് മിററുകള്‍ സ്ഥാപിക്കുന്നത്. ബത്ഹ സബര്‍മതിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഒഐസിസി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലു പറമ്പന്‍ ഉദ്ഘാടനം ചെയ്തു. അക്ബര്‍ വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ

gulf, saudi

കോഴിക്കോടെന്‍സ് ‘കളിമുറ്റം’ കായിക മേള

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂടായ്മ കോഴിക്കോടെന്‍സ് സ്‌പോര്‍ട്‌സ് ഡേ ‘കളിമുറ്റം’ സംഘടിപ്പിച്ചു. മേളയുടെ മുന്നോടിയായി സംഘടിപ്പിച്ച മാര്‍ച്ച് പാസ്റ്റ് ആകര്‍ഷകമായി. സാമൂതിരി വാരിയേഴ്‌സ്, പഴശ്ശി വാരിയേഴ്‌സ്, തച്ചോളി വാരിയേഴ്‌സ്, മരക്കാര്‍ വാരിയേഴ്‌സ് എന്നിങ്ങനെ കോഴിക്കോടുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ പേരുകളിലുളള ടീമുകള്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ജഴ്‌സിയണിഞ്ഞാണ് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. കബീര്‍ നല്ലളം നയിച്ച മഞ്ഞ ജേഴ്‌സി അണിഞ്ഞ അല്‍ വഫ സാമൂതിരി വാരിയേര്‍സ് ജേതാക്കളായി. ഹര്‍ഷാദ് ഫറോക് നയിച്ച പര്‍പ്പിള്‍ ജേഴ്‌സിയില്‍ ഇറങ്ങിയ എസിഎച് മരക്കാര്‍

gulf, saudi

ചാവക്കാടന്‍ ചക്കപ്പഴവും ചെമ്മീന്‍ ചക്കക്കുരുവും

റിയാദ്: ചാവക്കാടന്‍ ചക്കപ്പഴവും ചെമ്മീന്‍ ചക്കക്കുരു വിഭവവും മാറ്റുരച്ചപ്പോള്‍ കേരളത്തിന്റെ തനതു രുചിക്കൂട്ടുകളെ പിന്നിലാക്കി ‘ഫോര്‍ക’ ഫുഡ് ഫെസ്റ്റില്‍ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ വനിതാ വിഭാഗം നേടിയത് സുവര്‍ണ നേട്ടം. ചാവക്കാടന്‍ തനത് വിഭവം കൈ പത്തിരി, ചിക്കന്‍ പില്ലോ, ചെമ്മീന്‍ ചക്കക്കുരു മാങ്ങാ കറി, വാട്ടര്‍ മിലന്‍ സമ്മര്‍ കറി, ചക്ക പായസം എന്നിവ അണിനിരത്തിയാണ് ഒന്നാം സ്ഥാനം നേടിയത്. ഒരു പവന്‍ സ്വര്‍ണ്ണം ഉള്‍പ്പെടെ വിവിധ സമ്മാനങ്ങളും നേടി. റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി

gulf, saudi

സമഭാവനയോടെ നയിക്കാന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തി പകരണം: റഹ്മാന്‍ മുനമ്പത്ത്

ബുറൈദ: വൈവിധ്യം നിറഞ്ഞ രാജ്യത്ത് സമഭാവനയോടെ ജനങ്ങളെ നയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുളൂവെന്ന് ഒഐസിസി സൗദി ദേശീയ കമ്മറ്റി സംഘടനാ ചുമതലയുളള ജന. സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന് ശക്തി പകരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവാസികളെ ചേര്‍ത്തുപിടിക്കണം. അവരെ ഒഐസിസിയുടെ ഭാഗമാക്കാന്‍ ശ്രമം ഉണ്ടാവണം. അതുവഴി അനീതിക്കും അക്രമത്തിനും അഴിമതിക്കുമെതിരെ ശബ്ദമയുര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കരുത്തുപകണമെന്നും അദ്ദേഹം

gulf, saudi

സര്‍ഗ വസന്തമൊരുക്കി ‘ചിത്രാജ്ഞലി’

അല്‍ ഖര്‍ജ്: സര്‍ഗ വസന്തമൊരുക്കി ഇന്തോ-സൗദി സൗഹൃദി കൂട്ടായ്മ ‘ദിശ’ സാംസ്‌കാരികോത്സവം. പെയിന്റിംഗ്, കളറിംഗ് മത്സരങ്ങളും കള്‍ച്ചറല്‍ അക്കാദമി വാര്‍ഷികത്തിന്റെ ഭാഗമായി നൃത്തം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും നടന്നു. ‘ചിത്രാജ്ഞലി-2025’ എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക വിരുന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സിലര്‍ വൈ സാബിര്‍ ഉദ്ഘാടനം ചെയ്തു. യുഎന്‍ (ടൂറിസം) കമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി മേഘ പോള്‍ മുഖാതിഥിയായിരുന്നു. ദിശ ദേശീയ പ്രസിഡന്റ് കനകലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഖര്‍ജ് പ്രസിഡന്റ് ഡോ. ഗോപാല്‍ നമ്പി

gulf, saudi

തടവുകാരെ മോചിപ്പിക്കാന്‍ ബിരിയാണി ചാലഞ്ച്

റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതു വേദി എന്‍ആര്‍കെ ഫോറം ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതയുളള നിരപരാധികളായ നിര്‍ധന മലയാളി തടവുകാരുടെ മോചനത്തിനാണ് ചാലഞ്ച്. ബലിപെരുന്നാള്‍ ദയിനമായ ജൂണ്‍ 6ന് ചാലഞ്ച് നടത്തി ധന സമാഹരണം നടത്താനാണ് ശ്രമം. ഇതിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം എന്‍ആര്‍കെ ഫോറം ട്രഷറര്‍ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുല്‍

gulf, saudi

‘കാലിഫ്’ രചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: കലയുടെ കാഴ്ചകളൊരുക്കി മുന്നേറുന്ന ‘കാലിഫ്-2025’ മാപ്പിള കലോത്സവത്തില്‍ അരങ്ങേറിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഉപന്യാസം, മാപ്പിളപ്പാട്ട് രചന മത്സരങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയാണ് മേള സംഘടിപ്പിക്കുന്നത്. ‘മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മാപ്പിള കലകളും’ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ പി. വി. ഷഫീഖ് (പൊന്നാനി) ഒന്നാം സ്ഥാനം നേടി. മുജീബ് റഹ്മാന്‍ (വണ്ടൂര്‍) രണ്ടാം സ്ഥാനവും ഷാഹുല്‍ ഹമീദ് മേടപ്പില്‍ (വള്ളിക്കുന്ന്) മൂന്നാം സ്ഥാനവും നേടി. ‘1980ലെ

Scroll to Top