റമദാനില്‍ വറുത്തതും പൊരിച്ചതും ഒഴിവാക്കണം: ലോകാരോഗ്യ സംഘടന
റിയാദ്: റമദാന്‍ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വ്രതം അനുഷ്ടിക്കുന്നവര്‍ നോമ്പു തുറക്കുമ്പോഴും അതിനുശേഷവും വറുത്തതും പൊരിച്ചതും പൂര്‍ണമായി ഒഴിവാക്കണമെന്ന് ഡബഌയു എച് ഒ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തില്‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ പ്രവാസ ലോകത്തെ സമൂഹ ഇഫ്താറില്‍ ഒഴിവാക്കുന്നത് നന്നാകും. പ്രവാസി കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ക്യാമ്പയിന്‍ നടത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. നോമ്പ് അനുഷ്ടിക്കുന്നവര്‍ ആവിയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. സമീകൃതാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി […]














