Sauditimesonline

riyadh mukkom
പ്രവാസത്തിന്റെ കനിവൊഴുകി; മുക്കത്തിന്റെ മിഴിനീരൊപ്പാന്‍ മാസ് റിയാദ്
gulf, saudi

ലഹരിക്കെതിരെ പോരാട്ടം: പങ്കാളികളാകണമെന്ന് ഷാഫി പറമ്പില്‍

റിയാദ്: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുകയും, പ്രവാസികളുടെ വിഷയങ്ങളെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ അടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്വം, അതു സംബന്ധമായ പ്രവര്‍ത്തനങ്ങളുമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായി ഷാഫി പറമ്പില്‍ എം പി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച ‘പ്രവാസി പാര്‍ലിമെന്റ്’ എന്ന വിഷയത്തില്‍ പ്രവര്‍ത്തകരുമായി സംബന്ധിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം സ്വരൂപിച്ച് കൂട്ടിയ തുകയുമായി കുടുംബത്തോടൊപ്പം എങ്ങനെയെങ്കിലും […]

gulf, saudi

കോഴിക്കോട് ബോയിംഗ് വിമാന സര്‍വ്വീസ് പുനസ്ഥാപിക്കണം

റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എംഡിഎഫ്) റിയാദ് ചാപ്റ്റര്‍ വടകര പാര്‍ലമെന്റ് അംഗം ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ കോവിഡിന് മുമ്പു സാര്‍വ്വീസ് നടത്തിയിരുന്ന വൈഡ് ബോഡി ബോയിംഗ് വിമാനങ്ങളുടെ സാര്‍വ്വീസ് പുനസ്ഥാപ്പിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ളവര്‍ക്ക് സ്‌കൂള്‍ അവധി സമയങ്ങളില്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകള്‍ക്ക് ഭീമമായ തുക ഇടാക്കുന്നതിനു അറുതിയായിട്ടില്ല. പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളും നിവേദനത്തില്‍ എംപിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കരയുടെ

gulf, saudi

‘കോഴിക്കൊടെന്‍സ്’ സൗദി സ്ഥാപകദിനം ആഘോഷിച്ചു

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടെന്‍സ് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടത്തിയ ആഘോഷപരിപാടികള്‍ക്ക് കോഴിക്കോടെന്‍സ് വനിതാ വിങ് നേതൃത്വം നല്‍കി. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച്പാര്‍ക്കില്‍ ഒത്തു കൂടി രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്പന്നമായ പൈതൃകത്തിലും ഉന്നത പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രത്തിന് മൂന്ന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഒന്നാം സൗദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ

gulf, saudi

സ്ഥാപക ദിന ആഘോഷങ്ങളുടെ നിറവില്‍ സൗദി അറേബ്യ

റിയാദ്: സ്ഥാപക ദിനം ആഘോഷമാക്കി സൗദി അറേബ്യ. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രാജ്യത്ത് അരങ്ങേറുന്നത്. സ്ഥാപക ദിനത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ച അബ്ദുള്‍ അസീസ് രാജാവിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനം എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

gulf, saudi

പറക്കാനൊരുങ്ങി റിയാദ് എയര്‍

റിയാദ്: പറക്കാനൊരുങ്ങി റിയാദ് എയര്‍. 2025 അവസാനത്തോടെ റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് റിയാദ് എയറിന്റെ സര്‍വ്വീസ് സംബന്ധിച്ച് വിശദാംശം പുറത്തുവിട്ടത്. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളില്‍ സര്‍വീസ് നടത്തുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം. 72 ബോയിങ് 787 എസ്, 60

gulf, saudi

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ തടസ്സം; ഷാഫി പറമ്പില്‍ എംപിയ്ക്ക് പരാതി നല്‍കി

റിയാദ്: പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഷാഫി പറമ്പില്‍ എംപിയ്ക്ക് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ കൈമാറി. കേരളത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വധുവിന്റെയും വരന്റെയും പേരിനൊപ്പം കുടുംബപ്പേര് ഇനീഷ്യലായി ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അംഗീകരിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇനീഷ്യലിന്റെ പൂര്‍ണരൂപം ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് എംബസി ആവശ്യപ്പെടുന്നത്. പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍

gulf, saudi

സൗദി റിയാലിന് ചിഹ്‌നം

റിയാദ്: സൗദി റിയാലിന്റെ ഔദ്യോഗിക ചിഹ്നത്തിന് അംഗീകാരം. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് അംഗീകാരം നല്‍കിയത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം അടയാളപ്പെടുത്തുന്നതാണ് പുതിയ ചിഹ്‌നം.ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണ് കറന്‍സി. ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ റിയാലിന്റെ പ്രധാന്യം ശക്തമാക്കുന്നതിന് ഔദ്യോഗിക ചിഹ്നം സഹായിക്കും. സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നം വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും

gulf, saudi

സൗദി സ്ഥാപകദിനം: ഖോബാറില്‍ ലുലു വാക്കത്തോണ്‍

ദമ്മാം: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. സുസ്ഥിര വികസനം ലക്ഷ്യമാക്കി അല്‍ഖോബാറിലെ ന്യു കോര്‍ണിഷിലായിരുന്നു പരിപാടി. കായിക മന്ത്രാലയത്തിന്റെയും ആല്‍ ഖോബര്‍ മുനിസിപ്പാലിറ്റിയുടേയും പിന്തുണയോടെ 3 കിലോ മീറ്റര്‍ വാക്കത്തോണില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ‘ഹാന്‍ഡി ക്രാഫ്റ്റ് സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു വാക്കത്തോണ്‍. കായിക മന്ത്രാലയത്തിലെ താരിഖ് അല്‍ ഖത്താനി വാക്‌ത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്‌റ്റോള്‍ ഷോട്ട് ഉപയോഗിച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. പരമ്പരാഗത അറബിക് നൃത്തമായ

gulf, saudi

ഒഐസിസി കൊല്ലം ജന. സെക്രട്ടറി ദമ്മാമില്‍ മരിച്ചു

ദമ്മാം: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷിബു ജോയ് (46) മരിച്ചു. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ സ്വദേശിയാണ്. ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നു ദമ്മാം തദാവി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഷിബു ജോയിയുടെ ആകസ്മിക വിയോഗം അിറഞ്ഞതോടെ ഒ.ഐ.സി.സി നേതാക്കള്‍ ആശുപത്രിയിലെത്തി. ദമ്മാം ഒ.ഐ.സി.സി രൂപവത്കരണ കാലം മുതല്‍ സംഘടനയില്‍ സജീവമാണ്. കോണ്‍ഗ്രസ് ആശയ പ്രചാരണങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.

gulf, saudi

കായംകുളം പ്രവാസി അസോസിയേഷന്‍: ഇസ്ഹാഖ് ലൗവ്‌ഷോര്‍ നയിക്കും

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ പതിനെട്ടാമത് വാര്‍ഷിക പൊതുയോഗംപുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഷൈജു നമ്പലശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മുതിര്‍ന്ന അംഗം ബഷീര്‍ കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഇസ്ഹാഖ് ലൗവ്‌ഷോര്‍ (പ്രസിഡന്റ്), ഷിബു ഉസ്മാന്‍ (ജനറല്‍ സെക്രട്ടറി), സലിം തുണ്ടത്തില്‍ (ട്രഷറര്‍), കബീര്‍ മജീദ് (ജീവകാരുണ്യ കണ്‍വീനര്‍), ഷബീര്‍ വരിക്കപ്പള്ളി (പ്രോഗ്രാം കോഡിനേറ്റര്‍), സൈഫ് കൂട്ടുങ്കല്‍, രഞ്ജിത് കണ്ടല്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ വാഹിദ്, ഫസല്‍ കണ്ടപ്പുറം

gulf, saudi

അറബ് നാഗരികത അടയാളപ്പെടുത്തി സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’

റിയാദ്: പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന സാംസ്‌കാരിക ഇടങ്ങളാണ് റമദാന്‍ സൂഖുകള്‍. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും അറബ് പൈതൃക മാര്‍ക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍. പൗരാണിക അറേബ്യന്‍ മാതൃകയില്‍ സിറ്റി ഫ്‌ളവറില്‍ സൂഖ് പുനരാവിഷ്‌കരിക്കുകയാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു ഫെബ്രുവരി 19ന് ആരംഭിച്ച റമദാന്‍ സൂഖ് മാര്‍ച്ച് 17വരെ നീണ്ടു നില്‍ക്കും ‘സൂഖ്-25’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ

gulf, saudi

റിയാദില്‍ നാളെ ‘പ്രവാസി പാര്‍ലമെന്റ്’; ഷാഫി പറമ്പില്‍ പങ്കെടുക്കും

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ‘പ്രവാസി പാര്‍ലമെന്റ്’ സംഘടിപ്പിക്കുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രവാസി ക്ഷേമത്തിന് നിരന്തരം പോരാടുന്ന ഷാഫി പറമ്പില്‍ എം.പി മുഖ്യ പ്രഭാഷണം നത്തെും. ഫെബ്രുവരി 21 വെള്ളി രാവിലെ 8.30 ന് ബത്ഹ ഡി-പാലസ് ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു റിയാദ് ഒഐസിസി അറിയിച്ചു.

gulf, saudi

കൊയിലാണ്ടിക്കൂട്ടം വാര്‍ഷികം ഫെബ്രു. 20ന്: ഷാഫി പറമ്പില്‍ പങ്കെടുക്കും

റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഫെബ്രുവരി 20 ന് ‘ഗാല നൈറ്റ്’ സംഗീത വിരുന്നും അരങ്ങേറും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായിരിക്കും. പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുത്തതിന് ശേഷം ഷാഫി പറമ്പില്‍ ആദ്യമായാണ് റിയാദിലെത്തുന്നത്. ഗായകന്‍ നിഖില്‍ പ്രഭ, ഗായിക പ്രിയ ബൈജു എന്നിവര്‍ ഗാല നൈറ്റ് സംഗീത വിരുന്നിന് നേതൃത്വം നല്‍കും. എ ആര്‍ റഹ്മാന്റെ ശബ്ദ സാമ്യമുളള ഗാനങ്ങള്‍ ആലപിച്ചു ശ്രദ്ധനേടിയ നിഖില്‍ പ്രഭ മലയാളികള്‍ക്കിടയിലും സൗത്ത് ഇന്ത്യയിലും

gulf, saudi

മധുരപ്പതിനെട്ടിന്റെ ഓര്‍മ്മയില്‍ കോഴിക്കോടന്‍സ് ‘കല്യാണരാവ്’

റിയാദ്: മൈലാഞ്ചി മണമുളള രാവില്‍ മൊഞ്ചത്തിമാരുടെ ഒപ്പന അരങ്ങുണര്‍ത്തിയ കോഴിക്കോടന്‍സ് കല്യാണരാവ്. മധുരപ്പതിനെട്ടിന്റെ ഓര്‍മ്മകള്‍ അയവിറക്കി അന്‍പതു കഴിഞ്ഞവരും മാലിയിട്ട് മണവാളനും മണവാട്ടിയുമായി അരങ്ങിലെത്തി. റിയാദിലെ കോഴിക്കോടു കൂട്ടായ്മ കുടുംബ സംഗമം ആണ് പഴയകാല കല്യാണരാവിനെ പുനരാവിഷ്‌കരിച്ചത്. തണുത്തുറഞ്ഞ അന്തരീക്ഷം ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പുതുതലമുറക്ക് കൗതുകവും പഴയ തലമുറക്ക് അവിസ്മരണീയ അനുഭവവും സമ്മാനിച്ചു. പഴയകാലത്തെ ഓര്‍മിപ്പിക്കുന്ന ക്ഷണക്കത്ത്, കല്യാണ പന്തല്‍, വിവാഹ ചടങ്ങുകള്‍ എന്നിവയെല്ലാം തനിമ ചോരാതെ പുനരാവിഷ്‌കരിച്ചു. പിയാപ്ല, മണവാട്ടി, അമ്മായിഅമ്മ, അമ്മോശന്‍, അളിയന്‍,

Scroll to Top