ജൂനിയര്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാസിനെ ആദരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പ്രശസ്തമായ അല്‍ നസ്ര്‍ ഫുട്‌ബോള്‍ ക്ലബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് റാസിനെ യുണൈറ്റഡ് എഫ് സി റിയാദ് ആദരിച്ചു. മലപ്പുറം പാങ്ങ് സ്വദേശിയായ റാസിന്‍ എലഗന്റ് എഫ് സി, എഫ് ആര്‍ സി എന്നിവയിലൂടെയാണ് ഫുട്‌ബോളിലേയ്ക്കു കടന്നത്. പഞ്ചാബ് മിനര്‍വയിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഷാജഹാന്‍ പറമ്പന്‍-നസ്‌ല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് റെബിന്‍, മുഹമ്മദ് റയ്യാന്‍. പിതൃ സഹോദരന്‍ ഷാനവാസ് റിയാദിലെ മുന്‍കാല ക്ലബായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കളിക്കാരനായിരുന്നു, […]














