പി കൃഷ്ണപിള്ള നവകേരള ശില്പികളിലൊരാള്‍: റിയാദ് നവോദയ
റിയാദ്: സ്വാതന്ത്ര്യസമര നായകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്‍ തുടങ്ങിയ നിലകളില്‍ ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു ‘സഖാക്കളുടെ സഖാവ്’ എന്നറിയപ്പെടുന്ന പി കൃഷ്ണപിള്ളയെന്ന് റിയാദ് നവോദയ അനുസ്മരിച്ചു. നവോദയയുടെ രൂപീകരണത്തിന്റെ 15-ാം വാര്‍ഷികദിനചരണവും പി കൃഷ്ണപിള്ള അനുസ്മരണ യോഗവും നടന്നു. ഗാന്ധിജിയുടെ ദണ്ഡി യാത്രയോട് ഐക്യപ്പെട്ട് കേരളത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂര്‍ കടപ്പുറത്തേക്ക് നടന്ന ഉപ്പ് സത്യാഗ്രഹയാത്രയുടെ പതാകവാഹകന്‍ പി കൃഷ്ണപിള്ള ആയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ സോഷ്യലിസ്റ്റ് ഗ്രൂപ് പിറവയെടുത്തപ്പോള്‍ അതിന്റെ ആദ്യ സെക്രട്ടറിയായ […]














