ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് വിടവാങ്ങി
റിയാദ്: ഒഐസിസി റിയാദ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് (57) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 7.30നു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞു 3.00ന് കണ്ണൂര്‍ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദില്‍ നടക്കും. മൂന്നു പതിറ്റാണ്ട് റിയാദില്‍ സംരംഭകനായിരുന്ന അബ്ദുല്‍ മജീദ് മൂന്നു മാസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ മജീദ്, […]














