ഉമ്മന്‍ ചാണ്ടിയുടെ പേരിലുളള കാരുണ്യ പ്രവര്‍ത്തനം ആത്മാവിന് സന്തോഷം പകരും: മകള്‍ മരിയ ഉമ്മന്‍
അമ്പലപ്പുഴ: സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് മകള്‍ മരിയ ഉമ്മന്‍. പ്രത്യേകിച്ച് പുതു തലമുറയിലെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ കരുതലും ശ്രദ്ധയും അദ്ദേഹം ചെലുത്തിയിരുന്നു. ലോകമെമ്പാടുമുളള മലയാളികള്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അപ്പയുടെ ആത്മാവിന് കൂടുതല്‍ സന്തോഷം പകരുമെന്നും അവര്‍ പറഞ്ഞു. ആലപ്പുഴ – റിയാദ് ഒഐസിസി ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. […]














