Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

Saudi News

Damam, gulf, Jeddah, Riyad

റഹീമിന്റെ മോചനം: ശഹ്‌രി കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ട് കോടതി

റിയാദ്: തടവില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനത്തിന് പ്രതീക്ഷ പകരുന്ന നടപടികള്‍ കോടതി ആരംഭിച്ചതായി സൂചന. ഇതിന്റെ ഭാഗമായി മരിച്ച സൗദി ബാലന്‍ അനസ് അല്‍ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടു. ശഹ്‌രി കുടുംബത്തിന്റെ അഭിഭാഷകന്‍ മുബാറക് അല്‍ ഖഹ്താനിയാണ് ഇക്കാര്യം റഹിം സഹായ സമിതിയെ അറിയിച്ചത്. റഹീമിന്റെ കുടുംബം പവര്‍ ഓഫ് അറ്റോര്‍ണിയായി നിയമിച്ച സിദ്ധിഖ് തുവ്വൂരും ഇതു സ്ഥിരീകരിച്ചു. ദിയ ധനം തയ്യാറാണെന്നു അബ്ദുല്‍ റഹീമിന്റെ അഭിഭാഷകനും കുടുംബം മാപ്പ് നല്‍കാന്‍ സന്നദ്ധമാണെന്നു ശഹ്‌രി […]

gulf

തറവാട് ‘ജെപി കപ്പ്’ ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ ജെപി കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍-2 സംഘടിപ്പിക്കുന്നു. മെയ് 09,10 തീയ്യതികളില്‍ റിയാദ് എക്‌സിറ്റ് 16ലെ റിമാല്‍ സെന്ററിലെ റാഇദ് പ്രൊ കോര്‍ട്ടിലാണ് മത്സരം. കൊവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ തറവാട് അംഗം ജയപ്രകാശിന്റെ അനുസ്മരണാര്‍ത്ഥമാണ് ‘ജെപി കപ്പ്’ എന്ന് ടൂര്‍ണമെന്റിന് നാമകരണം ചെയ്തതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൗദിയിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളില്‍ നിന്നു 550ലേറെ കളിക്കാര്‍ മത്സരത്തില്‍ മാറ്റുരക്കും. റിയാദ്, ദമ്മാം, ജിദ്ദ, കോബാര്‍, തായിഫ് എന്നിവിടങ്ങളില്‍

Damam, gulf, Jeddah, Riyad

കാര്‍ പാഞ്ഞുകയറി പ്രവാസി മരിച്ചു; ലൈസന്‍സ് ഇല്ലാത്ത വിദ്യാര്‍ഥി കസ്റ്റഡിയില്‍

അല്‍ഹസ്സ: ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിയുടെ അപകടകരവുമായ കാര്‍ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയുടെ ജീവനെടുത്തു. തിരുച്ചിറപ്പള്ളി സ്വദേശി ഗണപതി (56) ആണ് അല്‍ഹസ്സ സനയ്യ റോഡില്‍ വാഹനാപകടത്തില്‍ മരിച്ചത്. മകന്‍ വിജയ്, സഹോദരി പുത്രന്‍ ബാബു എന്നിവരോടൊപ്പം റോഡിലൂടെ നടന്നു പോകുന്നതിനിടെ ഗണപതിയെ പാഞ്ഞുവന്ന കാര്‍ ഇടിച്ചു തെറുപ്പിയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ പ്രായപൂര്‍ത്തിയാകാത്ത ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥി പിതാവിന്റെ കാര്‍ എടുത്തു ഓടിയ്ക്കുന്നതിനിടെ അമിത വേഗത മൂലം നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം

Education

ഫ്യൂച്ചര്‍ ടെക്‌നോളജി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ഓണ്‍ലൈന്‍ കോഴ്‌സ്

റിയാദ്: നിര്‍മിത ബുദ്ധിയുടെ കൗതുക ലോകവും റോബോട്ടിക്‌സ് സാങ്കേതിക വിദ്യയുടെ അത്ഭുത കാഴ്ചകളും പുതു തലമുറയ്ക്കു പരിചയപ്പെടുത്താന്‍ അവധിക്കാല പഠന ക്ലാസ് ആരംഭിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയാണ് ഫ്യൂച്ചര്‍ ടെക്‌നോളജി വെക്കേഷന്‍ കോഴ്‌സ് ആരംഭിച്ചത്. എഐ, റോബൊട്ടിക്‌സ്, ചാറ്റ് ജി.പി.റ്റി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍, ഡാറ്റ സയന്‍സ് തുടങ്ങി നൂതനമായ ടെക്‌നോളോജികള്‍ വര്‍ത്തമാന കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് പരിശീലനം. ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ ഉപയോഗപ്പെടുത്താന്‍ പുതുതലമുറയെ സജ്ജരാക്കുക എന്നതാണ്

gulf

പണം സമാഹരിച്ചത് കൊണ്ട് മാത്രം റഹീമിന്റെ മോചനം സാധ്യമാവില്ല: അഭിഭാഷകന്‍

റിയാദ്: പണം സമാഹരിച്ചതുകൊണ്ട് മാത്രം അബ്ദുല്‍ റഹീമിന്റെ മോചനം സാധ്യമാവില്ലെന്ന് റിയാദ് റഹീം സഹായ സമിതി. വധശിക്ഷ റദ്ദ് ചെയ്ത് മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിന് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. മരിച്ച സൗദി ബാലന്റെ അഭിഭാഷകന്‍ മുബാറഖ് ഖഹ്ത്വാനിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, വൈസ് ചെയര്‍മ,ന്‍ മുനീബ് പാഴൂര്‍ എന്നിവര്‍ പറഞ്ഞു. 18 വര്‍ഷം കോടതിയിലുള്ള കേസില്‍ നടപടി ക്രമങ്ങള്‍ ഓരോന്നായി തീര്‍ക്കണം. അതിനുള്ള സമയം ആവശ്യമാണ്.

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം മെയ് 3ന്; ഹനീഫ് കായക്കൊടി പങ്കെടുക്കും

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 25-ാമത് ദേശീയ സംഗമം മെയ് 03ന് നടക്കും. റിയാദ് എക്‌സിറ്റ് 18ലെ തറാഹിദ് വിശ്രമ കേന്ദ്രം, അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ 5 വേദികളിലായാണ് സംഗമം. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, കബീര്‍ സലഫി പറളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൗദി അറേബ്യയിലെ മതസാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. രാവിലെ 8:30ന് പ്രതിനിധി സംഗമം. ഉച്ചക്ക് 2.00ന്്

Education

നീറ്റ് പരീക്ഷയില്‍ മികച്ച വിജയം; തന്ത്രങ്ങള്‍ പകര്‍ന്ന് ഗൈഡന്‍സ് ക്ലാസ്

റിയാദ്: ദ്രവ്യത്തിന്റെ ഘടനയും പ്രപഞ്ചത്തിന്റെ മൂലപദാര്‍ത്ഥങ്ങളും വിശകലനം ചെയ്യുന്ന ഫിസിക്‌സ്. രാസപ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും ദ്രവ്യത്തിന്റെ ഗുണസവിശേഷതകളും കൈകാര്യം ചെയ്യുന്ന കെമിസ്ട്രി. ഇതെല്ലാം പഠിക്കാനും മത്സര പരീക്ഷകളില്‍ മികച്ച വിജയം നേടാനും എളുപ്പ വഴികള്‍ പരിചയപ്പെടുത്തിയ നീറ്റ് ഗൈഡന്‍സ് ക്ലാസ് ശ്രദ്ധേയമായി. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് എംഇഎസ് റിയാദ് ചാപ്റ്ററും ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമിയും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു. സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi

മലയാളിയുടെ മൃതദേഹം മുംബയില്‍ കുടുങ്ങി; എയര്‍ ഇന്ത്യയുടെ അനാസ്ഥയെന്ന് പരാതി

റിയാദ്: തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്ക് റിയാദില്‍ നിന്ന് അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഏപ്രില്‍ 30ന് രാവിലെ സംസ്‌കരം നടത്താന്‍ തീരുമാനിച്ചിരുന്ന കൊല്ലം കൊട്ടാരം പുറേെപാക്കില്‍ സുധീര്‍ അബൂക്കറിന്റെ(44) മൃതദേഹമാണ് കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ അനാസ്ഥയും മൃതദേഹത്തോടുളള അനാദരവുമാണ് മൃതദേഹം മുംബയില്‍ കുടുങ്ങാന്‍ ഇടയാക്കിയതെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ഏപ്രില്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദ് ഷുമൈസി ആശുപത്രിയിലായിരുന്നു സുധീറിന്റെ മരണം. അതിവേഗം നിയമ നടപടികള്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

മദീന യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക മേള

റിയാദ്: പന്ത്രണ്ടാമത് അന്താരാഷ്ട്ര സാംസ്‌കാരിക മേള മദീനയില്‍ ആരംഭിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം, ഐക്യം, പരസ്പര ധാരണ എന്നിവ വളര്‍ത്തിയെടുക്കാനാണ് സാംസ്‌കാരിക മേള. വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൂട്ടുത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മേള സഹായിക്കും. രാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയവും സഹവര്‍ത്തിത്വവും സമാധാനവും സൃഷ്ടിക്കാന്‍ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ സാംസ്‌കാരിക

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ഗാസ യുദ്ധം: അറബ്-അമേരിക്കന്‍ യോഗം റിയാദില്‍

റിയാദ്: ഗാസ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കാന്‍ അറബ്-അമേരിക്കന്‍ മന്ത്രി തല യോഗം റിയാദില്‍ നടന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനും അടിയന്തിരമായി വെടിനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബു ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ഡോ. അര്‍മാന്‍ ഫിറോസിനെ തലശ്ശേരി കൂട്ടായ്മ ആദരിച്ചു

റിയാദ്: വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയില്‍ നിന്നു പിഎച്ഡി ബിരുദം നേടയ് ഡോ. അര്‍മാന്‍ ഫിറോസിനെ റിയാദ്-തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരിച്ചു. മലാസിലെ അല്മാസ് കോണ്‍ഫറന്‍സ് ഹാള്ളില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹക സമിതി അംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ റഫ്‌സാദ് വാഴയില്‍, മുഹമ്മദ് നജാഫ് എന്നിവര്‍ അവതാരകരായിരുന്നു. ഹൈമി അന്‍വര്‍ സാദത്ത് ഖിറാഅത്തു നടത്തി. ഇവന്റ് ഹെഡ് ഹാരിസ് പി സി സ്വാഗതവും അഫ്താബ് അമ്പിലായില്‍ നന്ദിയും പറഞ്ഞു. ജനറല്‍

bahrain, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

സനു മഠത്തില്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍

ദമാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവര്‍ത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ അനുസ്മരണയോഗം ചേര്‍ന്നു. ദമാം അല്‍ അബീര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മേഖല പ്രസിഡന്റ് നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് സാനു

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി യാത്രയയപ്പ്

റിയാദ്: ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി ബത്ഹ എരിയ സെന്‍ട്രല്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. യൂണിറ്റ് അംഗമായ നാസര്‍കുട്ടി റിയാദിലെ അബാന കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ബത്ഹ സെന്‍ട്രല്‍ യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയില്‍ കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ

Damam, Jeddah, Riyad, saudi

ക്രിസ്റ്റിയാനോയെ കാണാന്‍ 1100 കി.മി. കാല്‍നടയാത്ര; സിവിന് റിയാദ് ടാക്കീസ് സ്വീകരണം

റിയാദ്: കാല്‍പന്ത് കമ്പം മൂത്ത് കാല്‍ നടയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാണാല്‍ ഷാര്‍ജയില്‍ നിന്നു 1100 കിലോമീറ്റര്‍ താണ്ടി റിയാദിലെത്തിയ മലയാളി യുവാവ് പി കെ സിവിന് സ്വീകരണം. 0്രകിസ്റ്റ്യാനോയ്‌ക്കൊപ്പം സെല്‍ഫി എടുത്ത് കൈഒപ്പ് വാങ്ങിയ കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി സ്വദേശി സിവിന് റിയാദ് ടാക്കിസ് സ്വീകരണം നല്‍കി. റോയല്‍ സ്‌പൈസി റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സാമൂഹികപ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. ഉമറലി അക്ബര്‍, സജീര്‍ സമദ്, ഷൈജു പച്ച,

Scroll to Top