പ്രൗഢിയും പൗരുഷവും തുളുമ്പുന്ന വര്‍ണ വിസ്മയമൊരുക്കി മലയാളി ചിത്രകാരി
റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി റിയാദ് നൈല ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ രാജ്യാന്തര പ്രദര്‍ശനത്തില്‍ ശ്രദ്ധ നേടി മലയാളി ചിത്രകാരി. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചിത്രം വരച്ചാണ് റിയാദില്‍ പ്രവാസിയായ തൃശൂര്‍ സ്വദേശി വിനി വേണുഗോപാല്‍ സന്ദര്‍ശകരെ ആര്‍ഷിക്കുന്നത്. ബ്രഷുകള്‍ക്കു പകരം വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് വര്‍ണ വിസ്മയം തീര്‍ക്കുന്ന അപൂര്‍വ്വ രചനാ ശൈലി ഉപയോഗിച്ചാണ് വിനി ചിത്രം വരച്ചത്. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുപുഞ്ചിരിയോടെയുളള ചിത്രം നിഷ്കളങ്ക ഭാവവും














