Sauditimesonline

gcc summit
ഗള്‍ഫ് ഐക്യം, സുരക്ഷ; ജിദ്ദയില്‍ ഉന്നതതല ഉച്ചകോടി

Saudi News

Damam, gulf, Jeddah, Riyad

റിയാദ് തലശ്ശേരി കൂട്ടായ്മ: അഷ്‌കര്‍ വിസി നയിക്കും

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌കര്‍ വിസി (പ്രസി), സാദത്ത് ടിഎം (ജന. സെക്ര), അബ്ദുല്‍ ഖാദര്‍ മോച്ചേരി (ട്രഷ), സാദത്ത് കാത്താണ്ടി, അഫ്താബ് അമ്പിലായില്‍ (വൈ. പ്രസി), നജാഫ് മുഹമ്മദ്, റഫ്ഷാദ് വാഴയില്‍ (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികള്‍. 25 അംഗ നിര്‍വാഹകസമിതിയേയും 5 അംഗ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു. അഷ്‌റഫ് കോമത്തിന്റെ ഖിറായത്തോടെ ആരംഭിച്ച ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം അധ്യക്ഷത […]

Damam, gulf, Jeddah, Riyad

ഹജ്ജ് യാത്രാ നിരക്ക്; തീര്‍ത്ഥാടകരോടുള്ള വെല്ലുവിളി

റിയാദ്: ഹജ്ജ് യാത്രക്ക് ഇരട്ടി നിരക്ക് ഈടാക്കി കരിപ്പൂര്‍ വഴി സഞ്ചരിക്കുന്ന തീര്‍ത്ഥാടകരോട് കാട്ടുന്ന കൊടും ക്രൂരത വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരില്‍ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമാണ്. തീര്‍ത്ഥാടകരെ സഹായിക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കി അവഹേളിക്കുകയാണ്. പരിഹാരം കാണാത്ത പക്ഷം മാതൃസംഘടനയായ മുസ്ലിംലീഗ് ഇക്കാര്യത്തില്‍

Damam, gulf, Jeddah, Riyad

ഹരിദാസിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി അല്‍ഖര്‍ജ് ഏരിയ നിര്‍വ്വാഹക സമിതി അംഗം ഹരിദാസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 23 വര്‍ഷം ഓട്ടോ ഇലക്ട്രിഷനായി ജോലി ചെയ്തു വരികയായിരുന്നു. അല്‍ഖര്‍ജില്‍ കേളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ മികച്ച സംഘാടകനായിരുന്നു. കേളി ഹദ്ദാദ് യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലയിലെ കല്ലം പറമ്പ് സ്വദേശിയാണ്. യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം

Damam, gulf, Jeddah, Riyad

ദല്‍ഹി അന്താരാഷ്ട്ര പുസ്തക മേളയില്‍ സൗദിയ അതിഥി രാഷ്ട്രം

ദല്‍ഹി: ജനുവരി 10 മുതല്‍ 18 വരെ ദല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി അറേബ്യ അതിഥി രാഷ്ട്രമായി പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ഊഷ്മളമാകാന്‍ പുസ്തക മേള സഹായിക്കു എന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യയുടെ വിജ്ഞാനശേഖരം, പൈതൃകം, പുരാവസ്തുക്കള്‍, സംസ്‌കാരം, കലകള്‍ എന്നിവ ഇന്ത്യന്‍ ജനതയ്ക്ക് പരിചയപ്പെടുത്താനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. എഴുത്തുകാരുടെ സഹകരണത്തോടെ സാംസ്‌കാരിക വിരുന്നും സാഹിത്യ-വൈജ്ഞാനിക ചര്‍ച്ചകളും സംഘടിപ്പിക്കും. സൗദി അറേബ്യന്‍ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും കലാപ്രകടനങ്ങളും അവതരിപ്പിക്കും. 600ലധികം

Damam, gulf, Jeddah, Riyad

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്കില്‍ ഇളവ്

റിയാദ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഇത് ബാധകമാണ്. കൂടാതെ, സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യന്‍ സായുധ സേനയിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും റിപ്പബ്ലിക് ദിനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളില്‍ 50 ശതമാനം ഇളവും നല്‍കും. ഭക്ഷണം, സീറ്റുകള്‍, എക്‌സ്പ്രസ് എഹെഡ്

Damam, gulf, Jeddah, Riyad

സാംസ്‌കാരിക പരിപാടികളോടെ ബുറൈദയില്‍ റിപ്പബ്‌ളിക് ദിനാഘോഷം

ബുറൈദ: ഒഐസിസി അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ തിരൂര്‍ ദേശീയ പതാക ഉയര്‍ത്തി. മിസ്‌ക് ഓഡിറ്റോറിയത്തില്‍ കുട്ടികള്‍ക്ക് വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രമോദ് കുര്യന്‍ കോട്ടയം സ്വാഗതവും ബുറൈദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ബഷീര്‍ ആശംസകളും നേര്‍ന്നു.

Damam, gulf, Jeddah, Riyad

നവയുഗം സഫിയ അജിത് അനുസ്മരണം

ദമ്മാം: സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികം നവയുഗം സാംസ്‌ക്കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു. ദമ്മാം ബദര്‍ അല്‍ റാബി ഹാളില്‍ നടന്ന ആരോഗ്യ സെമിനാറില്‍ ഡേ. ബിജു വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സഫിയ അജിത്ത് അനുസ്മരണ സമ്മേളനത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ചു. സഫിയ അജിത്ത് അനുസ്മരണ പ്രഭാഷണം വനിതാവേദി പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍ നിര്‍വഹിച്ചു. പ്രദീപ്

Damam, gulf, Jeddah, Riyad

ആരോഗ്യ പ്രശ്‌നങ്ങള്‍ വില്ലനായി; ദുരിതത്തിലായ മലയാളി നഴ്‌സിനെ നാട്ടിലെത്തിച്ചു

റിയാദ്: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിയില്‍ തുടരാന്‍ കഴിയാതിരുന്ന മലയാളി യുവതിയ്ക്ക് കേളി കുടുംബവേദി തുണയായി. മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ നഴ്‌സ് വിസയിലെത്തിയ ബിജി മൂന്ന് മാസം ദാമില്‍ ജോലി ചെയ്തു. അല്‍ഖര്‍ജ് യൂണിറ്റിലേക്ക് ജോലി മാറിയതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അലട്ടി. ഇതോടെ കൃത്യമായി ജോലിക്ക് ഹാജരാകാന്‍ കഴിഞ്ഞില്ല. അവധി വര്‍ധിച്ചതോടെ മെഡിക്കല്‍ ആനുകൂല്യങ്ങളും ശമ്പളവും നിഷേധിച്ചു. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടു നേരിട്ട സാഹചര്യത്തിലാണ് കേളി കുടുംബവേദിയുമായി ബന്ധപ്പെട്ടത്. കേളി എംബസിയില്‍ വിവരം അറിയിക്കുകയും കമ്പനിയുമായി

Damam, gulf, Jeddah, Riyad

സഫിയ അജിത്തിന്റെ സ്മരണയില്‍ അഭയ കേന്ദ്രത്തിന് സാന്ത്വനം

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി മുന്‍ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ ഒന്‍പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ദമ്മാം വനിത അഭയകേന്ദ്രം അന്തേവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും കുട്ടികള്‍ക്കുള്ള ആവശ്യവസ്തുക്കളം വിതരണം ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗം, വനിതവേദി, കുടുംബവേദി എന്നിവയുടെ സഹായത്തോടെയായിരുന്നു പരിപാടി. ദമ്മാം സഫ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വനിതകള്‍ക്കൊപ്പം ഇരുപത്തഞ്ചോളം കുട്ടികളും അഭയകേന്ദ്രത്തില്‍ ഉണ്ട്. ഡോക്ടര്‍മാര്‍ അവരെയെല്ലാം പരിശോധിയ്ക്കുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. പീഡിയാട്രീഷ്യന്‍ ഡോ. ആഷിഖ്, നഴ്‌സ് മഞ്ജു

Damam, gulf, Jeddah, Riyad

രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്ത ഇന്ത്യയെ വീണ്ടെടുക്കണം

റിയാദ്: ഇന്ത്യന്‍ ഭരണഘടന മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാഷിസ്റ്റ് ഭരണത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ. രാജ്യത്തിന്റെ മത സാഹോദര്യത്തെ ഇല്ലായ്മ ചെയ്യാനാണ് ദൈവങ്ങളെ പോലും വിലയ്ക്ക് വാങ്ങുന്നത്. രാഷ്ട്ര ശില്പികള്‍ വിഭാവനം ചെയ്ത ഇന്ത്യയെ നമ്മള്‍ക്ക് വീണ്ടെടുക്കണം. അതിന് മതേതര വിശ്വാസികളായവര്‍ കഠിനാധ്വാനം ചെയ്യണം -റിപ്പബ്‌ളിക് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാലു കുട്ടന്‍

Damam, gulf, Jeddah, Riyad

രാജ്പഥ് റിപ്പബ്ലിക് വിചാരം

അഫ്‌സല്‍ കായംകുളം അല്‍ ഖസീം: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ഖസീം കലാലയം സാംസ്‌കാരിക വേദി ‘രാജ്പഥ്’ എന്ന പേരില്‍ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു. ഉനൈസ അല്‍ മിശ്കാത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നവാസ് അല്‍ ഹസനി മണ്ണാര്‍ക്കാട് മോഡറേറ്റരായിരുന്നു. ഫാറൂഖ് ഹാജി കണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ ചരിത്ര നാമങ്ങളും നിര്‍മ്മിതികളും ഇല്ലാതാക്കുന്നു. ഭരണഘടന അനുഛേദങ്ങള്‍ കീഴ്‌മേല്‍ മറിക്കുകയും ചെയ്യുന്നു. ഭരണകൂടം ഇതിനെല്ലാം ഒത്താശ ചെയ്യുന്നു. ജനാധിപത്യ ധ്വംസനങ്ങളെ സഹായിക്കാന്‍ മാധ്യമങ്ങളെ വരുതിയിലാക്കി ഭരണം

Damam, gulf, Jeddah, Riyad

ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയല്ല

റിയാദ്: ഇന്ത്യന്‍ ജനാധിപത്യ സംരക്ഷണം ന്യൂനപക്ഷങ്ങളുടെ മാത്രം ചുമതലയാണെന്ന തെറ്റായ സന്ദേശം കൈമാറ്റം ചെയ്യപെടുന്നുണ്ടെന്നു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്). ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് ഇന്ത്യന്‍ പൗരന്റെ കടമയാണെന്നും ഐസിഎഫ് റിയാദ് ഘടകം സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സൗഹാര്‍ദ്ദ സംഗമം അഭിപ്രായപ്പെട്ടു. തൊട്ടുകൂടായ്മ നിയമം മൂലം നിരോധിക്കപ്പെടേണ്ടി വന്ന ദൗര്‍ഭാഗ്യകരമായ ചരിത്രമാണ് നമ്മുടേത്. ഭൂരിപക്ഷ സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചു ഭേദഗതി വരുത്തി ഇത്തരം നിയമങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ ദളിതര്‍ അടക്കമുള്ളവരുടെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന

Damam, gulf, Jeddah, Riyad

റിപ്പബ്‌ളിക് ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എക്‌സിറ്റ് 18ലെ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷഫീഖ് പാറയില്‍ ദേശിയ പതാക ഉയര്‍ത്തി. സാംസ്‌കാരിക പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഹ്‌ളാദം പങ്കുവെച്ചു. പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. കോഡിനേറ്റര്‍ ഷൈജു പച്ചയുടെ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ,

Damam, gulf, Jeddah, Riyad

സിഎച്ച് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനം

റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഢ സമാപനം. റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ, ഖസീം തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഇന്ത്യ, ഫിലിപ്പിന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവര്‍ മല്‍സരത്തില്‍ മാറ്റുരച്ചു. പ്രീമിയര്‍ പുരുഷന്‍മാരുടെ ഡബിസ് ഫൈനലില്‍ ബെന്‍സണ്‍ കെ. ആന്റണിയും, നവനീത് രമേഷും, പുരുഷന്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് ഫൈനലില്‍ ആമിര്‍ ആസിം, ഫിദാന്‍ സാജിദും, സ്ത്രീകളുടെ ഡബിള്‍സ് ഫൈനലില്‍

Scroll to Top