അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; മൂന്ന് മെഡല്‍ നേടി മലയാളി താരം ഖദീജ
റിയാദ്: മലയാളി താരത്തിന്റെ കരുത്തില്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യയ്ക്ക് നേട്ടം. 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആന്റ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച ഖദീജ നിസ മൂന്ന് മെഡലുകള്‍ സ്വന്തമാക്കി. അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെളളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ് ഖദീജ മെഡല്‍ നേടിയത്. സൗദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണംനേടിയ ഖദീജ നിസ സൗദി അറേബ്യക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം എട്ടിലധികം […]














