അബ്ദുള് നാസര് കുട്ടിക്ക് കേളി യാത്രയയപ്പ്
റിയാദ്: ഇരുപത് വര്ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന അബ്ദുള് നാസര് കുട്ടിക്ക് കേളി ബത്ഹ എരിയ സെന്ട്രല് യൂണിറ്റ് യാത്രയയപ്പ് നല്കി. യൂണിറ്റ് അംഗമായ നാസര്കുട്ടി റിയാദിലെ അബാന കമ്പനിയില് ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ബത്ഹ സെന്ട്രല് യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയില് കേളി ഓഫീസില് നടന്ന യാത്രയയപ്പ് ചടങ്ങില് കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രന് കൂട്ടായി, കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ […]














