മാനവിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം. സി മുഹമ്മദ് ഫൈസി
റിയാദ്: മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിച്ചുള്ള ജീവിതം നയിക്കാനുളള അവസരമാണ് റമദാന്‍ വ്രതമെന്ന് കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനും മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ഡയറക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി. സമ്പത്തികമായും ശാരീരികമായും മാനസികമായും കൂടുതല്‍ വിശുദ്ധി സാധ്യമാക്കാനുള്ള അവസരംകൂടിയാം് റമദാനെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് റിയാദ് കമ്മറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താറില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ മര്‍കസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന മനുഷ്യത്വത്തിന് മികച്ച ഉദാഹാരണങ്ങളാണ്. കഴിഞ്ഞു പോയ നാളുകളില്‍ മര്‍കസ് […]














