റഹീം കേസ്: അനുരജ്ഞന കരാര്‍ ഉടന്‍ ഗവര്‍ണറേറ്റ് സാക്ഷ്യപ്പെടുത്തും
റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീമിനെ ദിയാ ധനം നല്‍കി മോചിപ്പിക്കുന്നതിന് അനുരജ്ഞന കരാര്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍, ഇരു വിഭാഗം അഭിഭാഷകര്‍, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ ഗവര്‍ണറേറ്റിലെ അനുരജ്ഞന സമിതി ഓഫീസ് സന്ദര്‍ശിച്ച് കൂടിക്കാഴ്ചക്ക് അനുമതി തേടി. ജൂണ്‍ 3ന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയതായി റിയാദ് റഹിം സഹായ സമിതി













