സൗദിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്
റിയാദ്: സൗദിയില്‍ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 5,072 രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. പുതുതായി 4,535 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 8,920 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കൊവിഡ് രോഗ ലക്ഷണമുളള വിദ്യാര്‍ഥികളെ റാപിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വളരെ വേഗം ഫലം ലഭിക്കുന്നതിനാല്‍ കുട്ടികളെ മറ്റുളളവരുമായി ഇടകലരുന്നത് ഒഴിവാക്കാനാണ് […]













