Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

Saudi News

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് പ്രതിരോധശേഷി വര്‍ധിപ്പിക്കും

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5212 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 750 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്‍ ആലി പറഞ്ഞു. കൊവിഡ് ഭേദമായവര്‍ക്ക് കൊവിഡ് വൈറസിനെതിരെ പ്രതിരോധ ശേഷി പൂര്‍ണമായും നേടാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ കൊവിഡ് ഭേദമായവരും […]

Damam, gulf, Jeddah, Riyad

ഹൂതി ആക്രമണം; യുഎന്‍ സുരക്ഷാ സമിതി ഇടപെടണം: സൗദി മന്ത്രി സഭ

റിയാദ്: ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ യുഎന്‍ സുരക്ഷാ സമിതി അടിയന്തിരമായി ഇടപെടണമെന്ന് സൗദി മന്ത്രി സഭാ യോഗം. സൗദിയിലേക്കും യുഎഇയിലക്കും ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ മന്ത്രി സഭാ യോഗം അപലപിച്ചു.അന്താരാഷ്ട്ര സുരക്ഷയും സമാധാനവും തകര്‍ക്കുന്ന ആക്രമണങ്ങളാണ് ഹൂതികള്‍ തുടരുന്നത്. ഇത് അവസാനിപ്പിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും മന്ത്രി സഭ വ്യക്തമാക്കി. കൊവിഡിനെ തുടര്‍ന്ന ഓണ്‍ലൈനിലാണ് മന്ത്രിസഭാ യോഗം നടന്നിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ന് റിയാദ് അല്‍ യമാമാ കൊട്ടാരത്തിലാണ് മന്ത്രിസഭ ചേര്‍ന്നത്.

Damam, gulf, Jeddah, Riyad

വിദ്യാര്‍ഥികള്‍ക്ക് മലയാളം, ഹിന്ദി ഓണ്‍ലൈന്‍ ട്യൂഷന്‍

റിയാദ്: മാതൃഭാഷയും രഷ്ട്രഭാഷയും ഓണ്‍ലൈനില്‍ പഠിക്കാന്‍ അവസരം. ഒന്ന് മുതല്‍ പത്താം തരം വരെയുളള പാഠ്യപദ്ധതി അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് മലയാളം, ഹിന്ദി ഭാഷകള്‍ക്ക് മികച്ച ട്യൂഷനാണ് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. അധ്യാപന രംഗത്ത് 25 വര്‍ഷത്തിലധികം പരിചയ സമ്പത്തുളള അധ്യാപികമാരുടെ നേതൃത്വത്തിലാണ് പഠനം. സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പ്രകാരമാണ് ക്ലാസുകള്‍. വ്യക്തിഗത ടൂഷനും ലഭ്യമാണ്. താത്പര്യമുളളവര്‍ +91 7902631527, 9446793348 എന്നീ വാട്‌സ്ആപ് നമ്പരുകളില്‍ ബന്ധപ്പെടുക.

Damam, gulf, Jeddah, Riyad

WOW-2022 : പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ച് സിറ്റി ഫ്‌ളവര്‍

റിയാദ്: ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 മുതല്‍ സൗദിയിലെ സിറ്റി ഫ്‌ളവര്‍ ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചു. WOW-2022 എന്ന പേരില്‍ അതിശയിപ്പിക്കു വിലക്കുറവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 20 റിയാല്‍ 22 റിയാല്‍ മോഹവിലയില്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. മാത്രമല്ല ശൈത്യകാല വസ്ത്രങ്ങള്‍ക്ക് 30ശതമാനം വിലകിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി, ശീതകാല പ്രതിരോധ വസ്ത്രശേഖരം, ആകര്‍ഷകമായ മോഡലുകളില്‍ ട്രാവല്‍ ബാഗുകള്‍, ഭക്ഷ്യവിഭവങ്ങളുടെ

Damam, gulf, Jeddah, Riyad

വിമാന വിലക്ക്: ഇഖാമ, റീ എന്‍ട്രി വീണ്ടും സൗജന്യമായി പുതുക്കും

റിയാദ്: വിമാന വിലക്കുളള രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് ആശ്വാസം. താമസാനുമതി രേഖയായ ഇഖമാ, റീ എന്‍ട്രി വിസ, വിസിറ്റിംഗ് എന്നിവ വീണ്ടും പുതുക്കി നല്‍കും. ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യം ജനുവരി 31ന് അവസാനിക്കും ഈ സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ഇഖാമ കാലാവധി സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവിട്ടത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് കാലാവധി കഴിഞ്ഞ ഇഖാമയും റീ എന്‍ട്രി വിസയും പുതുക്കി നല്‍കാന്‍

Damam, gulf, Jeddah, Riyad

‘മികച്ച ഭാവിക്ക് മികവുറ്റ ആസൂത്രണം’: കെഡിഎംഎഫ് ചര്‍ച്ച

റിയാദ്: ‘മികച്ച ഭാവിക്ക് മികവുറ്റ ആസൂത്രണം’ എന്ന പ്രമേയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ (കെഡിഎംഎഫ്) ചര്‍ച്ച സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഹിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു. കെ ഡി എം എഫ് ടീം ഫോര്‍ എഡ്യുകേഷന്‍ എംപവര്‍മെന്റ് ആന്റ് മെന്റെറിങ്ങ് വിഭാഗം കണ്‍വീനറും ട്രെയിനറുമായ മുഹമ്മദ് ഷമീജ് പതിമംഗലം പ്രമേയം

Damam, gulf, Jeddah, Riyad

പ്രവാസി ഫൗണ്ടേഷന്‍ കുടുംബ സംഗമം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) സൗദി നാഷണല്‍ കമ്മിറ്റി റിയാദില്‍ കുടുംബ സംസമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ഉദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ നിര്‍വ്വഹിച്ചു. റിയാദ്, ദമാം, ജിദ്ദ റിജിനല്‍ കമ്മിറ്റികളുടെ പുതിയ ഭാരവാഹികളെ കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ പ്രഖ്യാപിച്ചു. പിഎംഎഫ് പ്രവര്‍ത്തകനായിരുന്ന വിടപറഞ്ഞ നൗഷാദ് വെട്ടിയാറിന്റെ കുടുംബ സഹായ നിധി ട്രഷറര്‍ ജോണ്‍സണ്‍ മുജിബ് കായംകുളത്തിനു

Damam, gulf, Jeddah, Riyad

കൊവിഡ് രോഗമുക്തി കൂടി; സൗദിയില്‍ ആശ്വാസം

റിയാദ്: സൗദിയല്‍ 24 മണിക്കൂറിനിടെ 4,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6,296 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 705 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 5 മുതല്‍ 11 വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ച് ഒരു മാസം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം. കുട്ടികള്‍ക്കുളള വാക്‌സിന്‍ സുരക്ഷിതമാണ്. ലോകത്ത് 10 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ഹൂതി ആക്രമണം: ജസാനില്‍ രണ്ട് വിദേശികള്‍ക്ക് പരിക്ക്

റിയാദ്: യമനിലെ ഹൂതി ആക്രമണത്തില്‍ സൗദിയിലെ ജസാനില്‍ രണ്ട് വിദേശ പൗരന്‍മാര്‍ക്ക് പരിക്കേറ്റതായി സഖ്യസേന. അഹമദ് അല്‍ മസാരിഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ബംഗ്‌ളാദേശ്, സുഡാന്‍ പൗരന്‍മാര്‍ക്കാണ് പരിക്കേറ്റത്. ചില വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സംഖ്യ സേന അറിയിച്ചു. അതിനിടെ, യുഎഇക്കു നേരെ ഹൂതികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്ത് തകര്‍ത്തതായി എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിക്ക് നേരെയാണ് ആക്രമണ ശ്രമം. മിസൈല്‍ അവശിഷ്ടങ്ങള്‍ അബുദാബിയിലെ വിവിധ പ്രവേശങ്ങളില്‍

Damam, gulf, Jeddah, Riyad

പ്രീമിയം ഇഖാമ: വിദേശികള്‍ക്ക് ആനുകൂല്യം

റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്കു സ്വദേശി പൗരന്‍മാര്‍ക്ക് സമാനമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമി, കെട്ടിടം എന്നിവ വാങ്ങുന്നതിനു അനുമതി ലഭിക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനാണ് പ്രീമിയം ഇഖാമ വിതരണം ആരംഭിച്ചത്. പ്രീമിയം ഇഖാമ ഉടമകള്‍ക്ക് മക്ക, മദീന എന്നീ പ്രദേശങ്ങള്‍ ഒഴികെ രാജ്യത്തെവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ കഴിയും. കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും വ്യവസായ, വാണിജ്യ സംരഭങ്ങള്‍ ആരംഭിക്കുന്നതിനും അനുമതി ലഭിക്കും. വിദ്യഭ്യാസം, ആരോഗ്യം എന്നീ

Damam, gulf, Jeddah, Riyad

താജുദ്ദീന്‍ മലയിലിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പേരാമ്പ്ര മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ മലയിലി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ്്എന്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സജ്മല്‍ റിജന്‍സി ഉദ്ഘാടനം ചെയ്തു. കമ്മറ്റിയുടെ സ്‌നേഹോപഹാരം കോഴിക്കോട് ജില്ല വൈ. പ്രസിഡന്റ് റഷീദ് പടിയങ്ങള്‍ സമ്മാനിച്ചു. ഷാഫി കൂത്താളി, മുഹമ്മദ് അലി ചേനോളി, സിറാജ് മേപ്പയൂരും എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കന്നാട്ടി സ്വാഗതവും അഷറഫ് ടി മേപ്പയൂര്‍ നന്ദിയും പറഞ്ഞു.

Damam, gulf, Jeddah, Riyad

കേളി സമ്മേളനം; ജയന്‍ അടൂര്‍ സിത്തീന്‍ യനിറ്റ് പ്രസിഡന്റ്

റിയാദ്: ആഗസ്തില്‍ നടത്തുന്ന പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് സമ്മേനങ്ങള്‍ ആരംഭിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെ യൂണിറ്റ് സമ്മേളനങ്ങളും ജൂലൈ വരെ ഏരിയ സമ്മേളങ്ങളും നടക്കും. കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിത്തീന്‍ യൂണിറ്റ് സമ്മേളനം സി കെ രാജു നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠ കുമാര്‍ അധ്യക്ഷത വഹിച്ചു. സിറ്റി യൂണിറ്റ് അംഗം ജ്യോതിലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ മണി വരവ്‌ചെലവ്

Damam, gulf, Jeddah, Riyad

സൗദി സായുധ സേനയില്‍ വനിതാ സൈനികര്‍

റിയാദ്: സൗദി സായുധ സേനയിലേക്ക് തെരഞ്ഞെടുത്ത വനിതാ ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് ആംഡ് ഫോഴ്‌സ് ട്രൈനിംഗ് സെന്ററില്‍ നടന്നു. സായുധ പരിശീലനം നേടിയ വനിതാ സൈനികര്‍ സത്യപ്രതിജ്ഞ ചെയ്ത കരസേനയുടെ ഭാഗമായി. ആംഡ് ഫോഴ്‌സ് ആസ്ഥാനത്ത് നടന്ന ബിരുദ ദാന ചടങ്ങില്‍ സായുധ സേനാ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹമദ് അല്‍ ഉമരി മുഖ്യാതിഥിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ വനിതാ ജീവനക്കാര്‍ക്ക് മികച്ച പ്രൊഫഷണല്‍ പരിശീലനം നല്‍കുമെന്ന് സായുധ സേനാ വിദ്യാഭ്യാസ പരിശീലന അതോറിറ്റി

Damam, gulf, Jeddah, Riyad

അതിശൈത്യം വരും ദിവസങ്ങളിലും തുടരും

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ നഗരങ്ങളില്‍ അന്തരീക്ഷതാപം മൈനസ് മൂന്ന് ഡിഗ്രിയായി താഴ്ന്നു. മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ തുററൈഫില്‍ 30 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തലസ്ഥാനമായ റിയാദില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം രേഖപ്പെടുത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ ശീതകാറ്റ് രാജ്യത്തേക്ക് കടന്നതാണ്

Scroll to Top