റിയാദില്‍ സഞ്ചരിക്കുന്ന സലൂണ്‍ വരുന്നു
റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ വിവിധ സേവനങ്ങള്‍ക്ക് മൊബൈല്‍ യൂനിറ്റുകള്‍ അനുവദിക്കുമെന്ന് നഗരസഭ. സലൂണ്‍ ഉള്‍പ്പെടെയുളള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതി. നഗരസഭയുടെ നിയമങ്ങള്‍ക്കു വിധേയമായി റിയാദില്‍ 9 മൊബൈല്‍ സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയത്. പ്ലംബിങ്, ഗാര്‍ഹിക ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ റിപ്പയറിംഗ്, വാഹനങ്ങളുടെ മെയിന്റനന്‍സ്, ടയര്‍ റിപ്പയറിംഗ്, കാര്‍ വാഷ്, വാഹനങ്ങളിലെ ഓയില്‍ ചെയിഞ്ച്, പുരുഷന്മാരുടെയും കുട്ടികളുടെയും സലൂണ്‍ സേവനങ്ങള്‍ ഷേവിങ്ങ്, ഹെയര്‍ കട്ടിംഗ് സേവനങ്ങള്‍ എന്നിവക്കാണ് മൊബൈല്‍ യൂനിറ്റുകള്‍ അനുവദിക്കുക.














