കൊവിഡ് വാക്‌സിന്‍: രജിസട്രേഷന്‍ 10 ലക്ഷം കടന്നു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ വിതരണ കേന്ദ്രം ആരംഭിക്കാനുളള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്കു പുറമെ വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്റെ സ്വിഹാതി ആപ് വഴി വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1.37 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഡോസ് വിതരണം പൂര്‍ത്തിയാക്കി. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രാജ്യത്തെ 13 പ്രവിശ്യകളിലും ആരംഭിക്കും. ഇതിനുളള […]












