‘ഡിജിറ്റല്‍ ഗവണ്‍മെന്റ്’: സൗദി അറേബ്യക്ക് അഞ്ചാം സ്ഥാനം
റിയാദ്: ഡിജിറ്റല്‍ സര്‍വീസ് നല്‍കുന്ന ഗവണ്‍മെന്റുകളില്‍ സൗദി അറേബ്യക്ക് ലോകത്ത് അഞ്ചാം സ്ഥാനം. അന്താരാഷ്ട്ര കണ്‍സള്‍ടിംഗ് ഏജന്‍സിയായ അക്‌സെഞ്ചര്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തിന് നേട്ടം. സര്‍ക്കാര്‍ ഇ-സേവനം നല്‍കുന്നതില്‍ മികച്ച സംവിധാനങ്ങളാണ് രാജ്യത്തുളളത്. ഇതിനായി സ്ഥിരമായ നിക്ഷേപവും രാജ്യം നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രവര്‍ത്തന ക്ഷമതയുണ്ടെന്നും അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ അക്‌സെഞ്ചര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ 280 സേവനങ്ങള്‍ ലഭ്യമാണ്. […]














