ജുമുഅക്കിടെ മസ്ജിദുല്‍ ഹറമിലെ പ്രസംഗ പീഠത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം
ജിദ്ദ: ജുമുഅ പ്രാര്‍ത്ഥനക്കിടെ മക്കയിലെ മസ്ജിദുല്‍ ഹറമിലെ പ്രസംഗ പീഠത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം. മെയ് 21ന് ജുമുഅ നമസ്‌കാരത്തിന് മുമ്പ് ഇമാം ഉത്‌ബോധന പ്രഭാഷണം നടത്തുന്നതിനിടെയാണ് വിശ്വാസികള്‍ക്കിടയില്‍ നിന്നു ഒരാള്‍ മുന്‍ നിരയിലേക്ക് പാഞ്ഞടുത്തത്. പ്രസംഗ പീഠത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടഞ്ഞു. മല്‍പ്പിടുത്തം നടത്തി മുന്നോട്ടു നീങ്ങാനുളള ശ്രമം തടഞ്ഞ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഞൊടിയിടയില്‍ ഇയാളെ കീഴ്‌പ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതായി മക്ക മേഖലാ പൊലീസ് അറിയിച്ചു. ഉംറ കര്‍മം നിര്‍വഹിക്കുന്നതിനുളള […]














