Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Saudi News

gulf

‘മാനവിക നന്മയ്ക്കു കൃത്രിമ ബുദ്ധി’ ഉച്ചകോടിക്ക് തുടക്കം

റിയാദ്: ഗ്‌ളോബല്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിക്ക് തുടക്കം. കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കന്നതിന്റെ സാധ്യതകള്‍ ഉച്ചകോടി വിശകലനം ചെയ്തു. സൗദി ഡാറ്റ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ‘മാനവിക നന്മയ്ക്കു കൃത്രിമ ബുദ്ധി’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്.ഡാറ്റ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയില്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഏറെ പ്രസക്തിയാണുളളത്. ഈ പശ്ചാത്തലത്തിലാണ് ആഗോള ഉച്ചകോടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാണ് […]

Damam, gulf, Jeddah, Riyad

ഷിഹാബ് കുട്ടശ്ശേരിക്ക് യാത്രയയപ്പ്

റിയാദ്: കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മറ്റി സെക്രട്ടറിയും വണ്ടൂര്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന ശിഹാബ് കുട്ടശ്ശേരിക്ക് യാത്രയയപ്പ് നല്‍കി. ബതഹ് അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മണ്ഡലം കമ്മറ്റിയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട് സമ്മാനിച്ചു. ഒരു പതിറ്റാണ്ടു സംഘടനയുടെ നേതൃസ്ഥാനത്ത് നിറഞ്ഞു നിന്നിരുന്ന അദ്ദേഹം വിവിധ പ്രാദേശിക കൂട്ടായ്മകളുടെ മുഖ്യ സംഘാടകനും ആയിരുന്നു. പരിപാടിയില്‍ കെഎംസിസി ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കോയാമു ഹാജി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ ഭാരവാഹികളായ

Damam, Jeddah, Riyad

സൗദി ശൂറാ കൗണ്‍സിലിന് വനിതാ അസിസ്റ്റന്റ് സ്പീക്കര്‍

റിയാദ്: സൗദി പണ്ഡിത സഭയും ശൂറാ കൗണ്‍സിലും പുന സംഘടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി വനിതയെ നിയമിച്ചു. പണ്ഡിത സഭയിലേക്ക് 20 സീനിയര്‍ സ്‌കോളേഴ്‌സിനെയാണ് നിയമിച്ചത്. ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് നേതൃത്വം നല്‍കും. പരമോന്നത സഭയായ ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി ഡോ. ഹനാന്‍ ബിന്ത് അബ്ദുള്‍ റഹീം അല്‍ അഹ്മദിയെ നിയമിച്ചു. ആദ്യമായാണ് വനിതയെ അസിസ്റ്റന്റ് സ്പീക്കറായി നിയമിക്കുന്നത്.

Damam, gulf, Jeddah, Riyad

നയരൂപീകരണത്തില്‍ വനിതകള്‍ക്ക് ലഭിച്ച പരിഗണനയാണ് അസിസ്റ്റന്റ് സ്പീക്കര്‍ പദവി: ഡോ. ഹനാന്‍

റിയാദ്: ശൂറാ കൗണ്‍സില്‍ അസിസ്റ്റന്റ് സ്പീക്കറായി നിയമനം ലഭിച്ചതില്‍ ഡോ. ഹനാന്‍ ബിന്ത് അബ്ദുറഹിം അല്‍ ഹമാദി ഭരണാധികാരികളെ നന്ദി അറിയിച്ചു. സുപ്രധാന സ്ഥാനം സൗദി വനിതകള്‍ക്കുള്ള പിന്തുണയാണെന്നും അവര്‍ പറഞ്ഞു.രാജ്യത്തിന്റെ നയരൂപീകരണത്തില്‍ വനിതകള്‍ക്ക് നല്‍കുന്ന പരിഗണനയാണ് നിയമനം വ്യക്തമാക്കുന്നത്. ശൂറ കൗണ്‍സിലിന്റെ മൂന്നാമത്തെ ഉയര്‍ന്ന സ്ഥാനമാണിത്. ദേശീയ നയരൂപീകരണ പ്രക്രിയയില്‍ വനിതകളുടെ പങ്കാളിത്തം സജീവമാക്കും. സമഗ്ര വികസനത്തില്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ തീരുമാനമെടുക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും വനിതകള്‍ക്കു

Damam, gulf, Jeddah, Riyad

ദമ്മാം മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ദമ്മാം: മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ദമ്മാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റോയല്‍ മലബാര്‍ റസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സാജിദ് ആറാട്ടുപുഴ (പ്രസിഡന്റ്-ഗള്‍ഫ് മാധ്യമം), സിറാജുദീന്‍ വെഞ്ഞാറമൂട് (ജനറല്‍ സെക്രട്ടറി-തേജസ്), മുജീബ് കളത്തില്‍ (ട്രഷറര്‍-ജയ്ഹിന്ദ്), വൈസ് പ്രസിഡന്റ് ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ), ജോയിന്റ് സെക്രട്ടറി വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരാണ് ഭാരവാഹികള്‍. മുന്‍ പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍ വരണാധികാരിയായിരുന്നു. മുതിര്‍ന്ന അംഗം പി.ടി അലവി (ജീവന്‍ ടിവി)

Damam, gulf, Jeddah, Riyad

സൗദിയിലേക്ക് വിക്ഷേപിച്ച മിസൈല്‍ യമനില്‍ നിലംപതിച്ചു

റിയാദ്: യമനില്‍ നിന്നു ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ന്നതായി സഖ്യസേന. ഇന്ന് പുലര്‍ച്ചെ സന്‍അ ഗവര്‍ണറേറ്റില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ബാലിസ്റ്റിക് മിസൈല്‍ 159 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് തകര്‍ന്ന് വീണത്. യമനിലെ സദ്ഹയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ബാലിസ്റ്റിക് മിസൈലിന്റെ ഉപയോഗം അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ക്കെതിരാണ്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ജനവാസ കേന്ദ്രങ്ങള്‍

Damam, gulf, Jeddah, Riyad

ക്ഷീര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്നു എണ്ണയിതര ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ക്ഷീര ഉത്പ്പന്നങ്ങളാണെന്ന് കസ്റ്റംസ്. കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് രാജ്യത്തു നിന്നു ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. അയല്‍ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍, പഞ്ചസാരയും മൈദയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഉത്പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനവുണ്ട്. സൗദിയില്‍ നിന്നു ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി സുഗമമാക്കുന്നതിന് തുറമുഖം,

Damam, gulf, Jeddah, Riyad

സൗദിയുടെ കരുതല്‍ ധനശേഷരം ആഗോള ശരാശരിയുടെ എഴിരട്ടി

റിയാദ്: ഇറക്കുമതിക്ക് ആവശ്യമായ സൗദിയുടെ വിദേശ നാണയ ശേഖരം ആഗോള ശരാശരിയെക്കാള്‍ ഏഴിരട്ടിയാണെന്ന് റിപ്പോര്‍ട്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുളള ഉയര്‍ന്ന ശേഷിയാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1.68 ട്രില്യന്‍ റിയാലിന്റെ കരുതല്‍ വിദേശ നാണയ ശേഖരമാണ് രാജ്യത്തിനുളളത്. ജൂലൈ മാസം 37.7 ബില്യണ്‍ റിയാലിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതു പ്രകാരം 45 മാസം ഇറക്കുമതി ചെയ്യാനുളള കരുതല്‍ ധന ശേഖരമുണ്ട്. ലോക രാജ്യങ്ങളുടെ ശരിശരി കരുതല്‍ ശേഖരം ആറു മാസത്തെ വിദേശ നാണയ ശേഖരമാണ്. ഇതുമായി

Damam, gulf, Jeddah, Riyad

പെര്‍സെപ്ഷന്‍ ഡ്രോയിംഗ് മല്‍സരം; എന്‍ട്രികള്‍ ക്ഷണിച്ചു

റിയാദ്: കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ജിസിസിയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ ആന്റ് മാസ്‌റ്റേഴ്‌സ് ചിത്രരചനാ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 25 അന്താരാഷട്ര ആര്‍ട്ടിസ്റ്റ് ദിനമാണ്. ഇതിന്റെ ഭാഗമായാണ് മത്സരം. വിവരങ്ങള്‍ https://masternmasters.com വെബെ്‌സൈറ്റില്‍ ലഭ്യമാണെന്ന് സംഘാടകര്‍ റിയാദില്‍ അറിയിച്ചു. 16 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ തയ്യാറാക്കിയ എന്‍ട്രികള്‍ സമര്‍പ്പിക്കാനാണ് അവസരം. ഉത്തരങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇല്ലുഷ്യന്‍ അഥവാ പെര്‍സെപ്ഷന്‍ ചിത്രങ്ങളാണ് രചിക്കേണ്ടത്. വിജയികളെ നവംബര്‍ 14ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി പ്രഖ്യാപിക്കും. ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്ക് 10,001,

Damam, gulf, Jeddah, Riyad

കൊവിഡ് നെഗറ്റീവ് എസ്എംഎസ് സന്ദേശം പരിഗണിക്കില്ല; വിദേശയാത്രക്ക് സര്‍ട്ടിഫിക്കറ്റു വേണം

റിയാദ്: വിദേശയാത്ര നടത്തുന്നവര്‍ അതതു രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കൊവിഡ് പരിശോധനാ സെന്ററുകളിലെത്തുന്നവര്‍ക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശം വിദേശയാത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്മന്‍, തഅക്കദ് എന്ന പേരുകളില്‍ രാജ്യത്ത് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നടക്കുന്ന പിസിആര്‍ പരിശോധനകളുടെ ഫലം എസ് എം എസ് സന്ദേശം വഴിയാണ് അയക്കുന്നത്. രാജ്യത്തെ കൊവിഡ് ക്ലിനിക്കുകള്‍ ആരോഗ്യ പരിചരണം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്. സഹതി ആപിലും

Damam, gulf, Jeddah, Riyad

ലൈസന്‍സില്ല; ശമ്പളവുമില്ല; ലോറിയുടെ വളയംപിടിച്ച ബിരുദ ധാരി നാടണഞ്ഞു

റിയാദ്: വിസാ തട്ടിപ്പിന് ഇരയായ മലയാളി യുവാവിന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ യുവാവ് പ്രവാസി മലയാളി ഫെഡറേഷന്റെ സഹായത്തോടെ നാടണഞ്ഞു. എറണാകുളം വൈറ്റില പുത്തന്‍ പറമ്പില്‍ അശ്വിന് (29) തിരുവനന്തപുരത്തെ ട്രാവന്‍ ഏജന്‍സിയാണ് വിസ നല്‍കിയത്. റിയാദിലെ കമ്പനിയില്‍ കാര്‍ ഡ്രൈവര്‍ എന്നായിരുന്നു ജോലി വാഗ്ദാനം. എന്നാല്‍ ലൈസന്‍സില്ലാതെ ടാങ്കര്‍ ലോറി ഓടിക്കാന്‍ നിര്‍ബന്ധിതരനായി. ശമ്പളവുമില്ല. ഇതോടെ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയെ സമീപിച്ചു. ബി ബി എ

Damam, gulf, Jeddah, Riyad

സുരക്ഷാ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കും

റിയാദ്: കെ എം സി സി സെന്‍ട്രന്‍ കമ്മിറ്റി നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാര്‍ ആലപ്പുഴ, കൊല്ലം ജില്ലയിലെ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. രണ്ടാം ഘട്ടത്തില്‍ അംഗങ്ങളായവരുടെ അപേക്ഷകള്‍ താജ് തവക്കലില്‍ നിന്നു സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജലീല്‍ തിരൂര്‍ ഏറ്റ് വാങ്ങി.

Damam, gulf, Jeddah, Riyad

ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ; രുചിക്കൂട്ടൊരുക്കി ലുലു ഭക്ഷ്യമേള

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പറില്‍ ഭക്ഷ്യമേള ആരംഭിച്ചു. ‘അമേസിംഗ് ആസിയാന്‍: ഡിസ്‌കവര്‍ ദി ഫ്‌ളെയ്‌വേഴ്‌സ് ഓഫ് ഏഷ്യ’ എന്ന പേരിലാണ് മേള. ഏഷ്യന്‍ രാജ്യങ്ങളിലെ രുചിഭേദങ്ങളാണ് മേളയുടെ പ്രത്യേകത. ലോകമെമ്പാടുമുളള പാചകരീതിയികളും രുചി കൂട്ടുകളും പരിചയപ്പെടുത്താനാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മേള. ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നു പുതിയ ഉല്‍പ്പന്നങ്ങളും പരമ്പരാഗത വിഭവങ്ങളും എത്തിച്ചിട്ടുണ്ട്. പറന്നുയരുന്നു. സൗദിയിലെ മലേഷ്യന്‍ അംബാസഡര്‍ ഡറ്റോ അബ്ദുല്‍ റസാക് ബിന്‍ അബ്ദുല്‍ വഹാബ്, തായ്‌ലന്റ്

Damam, gulf, Jeddah, Riyad

കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം

റിയാദ്: സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി റിയാദില്‍ മലപ്പുറം ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി മുതിര്‍ന്ന അംഗം ഒ. കെ മുഹമ്മദ് കുട്ടിക്ക് അപേക്ഷ ഫോം നല്‍കി നിര്‍വഹിച്ചു. മണ്ഡല തല ഉത്ഘാടനം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട 2020 വര്‍ഷത്തെ ക്യാമ്പയ്‌നില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത വേങ്ങര മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക് നല്‍കി നിര്‍വഹിച്ചു. യോഗം നാഷണല്‍ കമ്മിറ്റി അംഗം

Scroll to Top