ഹൂതികളെ ഭീകരരായി പ്രഖ്യാപിക്കും; സൗദി സ്വാഗതം ചെയ്തു
റിയാദ്: യമനിലെ ഹൂതികളെ ഭീകരായി പ്രഖ്യാപിക്കാനുളള അമേരിക്കന്‍ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമാധാനത്തിന് ഹൂതികള്‍ ഭീഷണിയാണെന്നും സൗദി അറേബ്യ കുറ്റപ്പെടുത്തി. ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്നും നേതാക്കളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ അക്രമണങ്ങള്‍ അതിരുകടക്കുകയാണ്. ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതോടെ നിയമാനുസൃത യെമന്‍ സര്‍ക്കാരിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികളുടെ ഇടപെടല്‍ യെമന്‍ ജനങ്ങളെ ദുരിതത്തിലേക്ക് […]













