അനധികൃത പണമിടപാട്; നാലംഗ സംഘം കസ്റ്റഡിയില്‍
റിയാദ്: അനധികൃത പണമിടപാട് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു. വിദേശ തൊഴിലാളികളില്‍ നിന്നു ശേഖരിക്കുന്ന പണം അനധികൃതമായി രാജ്യത്തിന് പുറത്തെത്തിച്ച് കമ്മീഷന്‍ ഈടാക്കിയ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് സ്വദേശികളും രണ്ട് സുഡാന്‍ പൗരന്‍മാരുമാണ് അറസ്റ്റിലായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് പറഞ്ഞു. ഉറവിടം വ്യക്തമല്ലാത്ത പണം സുഡാന്‍ പൗരന്‍മാരാണ് സമാഹരിച്ചിരുന്നത്. സ്വദേശികളുടെ സഹായത്തോടെ ബാങ്കുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പണമയക്കും. 32.30 ലക്ഷം റിയാല്‍ അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. സ്വകാര്യ […]













