ഫോര്‍ക ഫോക്കസ് മെഗാ ഈവന്റ് മാര്‍ച്ച് 6ന്
റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ രണ്ട് മാസമായി നടത്തിവന്ന ‘ഫോക്കസ് 2020’ മെഗാ ഈവന്റ് വിപുലമായ പരിപാടികളോടെ മാര്‍ച്ച് 6ന് സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അസീസിയ ട്രൈന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. നാടന്‍ പാട്ട് കലാകാരന്‍ സുരേഷ് പള്ളിപ്പാറ അതിഥിയായി പങ്കെടുക്കും. നാട്ടിലും റിയാദിലും ഏറ്റവും മികച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആറ് അംഗ സംഘടനകളെ ചടങ്ങില്‍ അനുമോദിക്കും. ഉച്ചക്ക് 2 മുതല്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ […]














