കേന്ദ്രം നടപ്പിലാക്കുന്നത് സംഘപരിവാര്‍-കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍: സത്യന്‍ മൊകേരി
ദമ്മാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോര്‍പറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വന്‍തോതില്‍ സാമ്പത്തീക അസമത്വം സൃഷ്ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ എംഎല്‍എയുമായ സത്യന്‍ മൊകേരി. നവയുഗം സാംസ്‌കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമ്മാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രന്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനം മാത്രം വരുന്ന കോര്‍പറേറ്റ്കള്‍ ആണ്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പത്രമുത്തശ്ശിമാരേ […]














