വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം
റിയാദ്: സൗദി അറേബ്യയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം സാവകാശം നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വീസയിലല്ലാതെ രാജ്യത്തെത്തിയ ബിസിനസ്സ്, ടൂറിസ്റ്റ് സന്ദര്‍ശന വിസ ഉള്‍പ്പെടെയുളളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു മാസത്തെ വീസ പുതുക്കാനുളള ഫീസും കാലാവധി കഴിഞ്ഞു രാജ്യം വിടാത്തതിനുളള പിഴയും അടക്കുന്നവര്‍ക്കാണ് സാവകാശമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മാസങ്ങളായി രാജ്യം വിടാതെ നിയമ ലംഘകരായി കഴിയുന്നവര്‍ ഇ-സര്‍വ്വീസ് പോര്‍ട്ടലായ അബ്ഷിറില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസം വീസ കാലാവധി നീട്ടി കിട്ടും. […]














