ചില്ല പ്രതിമാസ വായന പുനരാരംഭിച്ചു
റിയാദ്: ചില്ലയുടെ പ്രതിമാസ വായന പുനരാരംഭിച്ചു. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടി മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി അഖില്‍ ഫൈസല്‍ ചെന്നൈയില്‍ നിന്ന് തുടക്കം കുറിച്ചു. ഷേക്‌സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകം ‘ഒഥല്ലൊ’യുടെ വായനാനുഭവം, നാടകത്തില്‍ വിമര്‍ശന വിധേയമാകുന്ന വംശീയത, പക, വിദ്വേഷം, കുടിലത എന്നിവയെല്ലാം അവതാരകന്‍ അവതരിപ്പിച്ചു. ലോക ക്ലാസ്സിക്കുകളിലെ കഥാപാത്രങ്ങളെ പരിശോധിച്ചാല്‍ ഏറ്റവും കടുത്ത കുടിലതയുടെ പ്രതീകമാണ് ഇയാഗോയെന്ന് അഖില്‍ പറഞ്ഞു. അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ.കെ പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ‘അച്ഛന്റെ മകള്‍’ […]














