Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

അല്‍ കോബാറില്‍ ‘ശ്രാവണ സന്ധ്യ-2023’

അല്‍കോബാര്‍: നവയുഗം സാംസ്‌ക്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ‘ശ്രാവണ സന്ധ്യ-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. അല്‍കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ സന്നിഹിതരായിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. കേരളത്തില്‍ നിന്നു സൗദി കാണാനെത്തിയ മാവേലിയുടെ വരവ് പ്രതീകാത്മകമായി അവതരിപ്പിച്ചാണ് കലാസന്ധ്യ ആരംഭിച്ചത്. ആര്‍പ്പു വിളികളോടെ മാവേലിയെ നിറഞ്ഞ സദസ്സ് എതിരേറ്റു. സംഗീതം, നൃത്തപൃത്യങ്ങള്‍, വാദ്യോപകരണങ്ങളുടെ പ്രകടനം, അഭിനയം, ഹാസ്യ പരിപാടികള്‍ എന്നിവ അരങ്ങേറി. സഹീര്‍ഷാ കൊല്ലം അവതാരകനായിരുന്നു. ബിനുകുഞ്ഞു, സംഗീതാ സന്തോഷ് […]

Damam, gulf, Jeddah, Riyad

പിഎംഎഫ് ഓണവും ദേശീയ ദിനവും ആഘോഷിച്ചു

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സൗദി അറേബ്യയുടെ 93-മത് ദേശീയ ദിനവും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നുറുക്കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം സ്റ്റാര്‍ പ്രിന്റിങ്ങ് പ്രസ്സ് എം.ഡിയും കോട്ടയം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനുമായ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷന്‍ സ്പീക്കര്‍ സുഷമ ഷാന്‍ ഓണസന്ദേശം നല്‍കി. മലയാള സിനിമ പിന്നണി ഗായകന്‍ നസീര്‍ മിന്നലെ മുഖ്യാതിഥിയായിരുന്നു. പ്രവാസി

Damam, gulf, Jeddah, Riyad

കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട മലയാളികള്‍ റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി

കൊച്ചി: കൊച്ചി-റിയാദ് വിമാനം വൈകിയത് ട്രാന്‍സിറ്റ് യാത്രക്കാരെ വെട്ടിലാക്കി. സെപ്തംബര്‍ 23ന് രാത്രി 8.25ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എസ്‌വി 775 വിമാനം യാത്രക്കാരെ കയറ്റിയതിന് ശേഷമാണ് യാത്ര റദ്ദാക്കിയത്. വാതിലിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. തകരാര്‍ പരിഹരിച്ച് അര്‍ദ്ധ രാത്രി 12.23ന് വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഇന്ന് പലര്‍ച്ചെ 3.13ന് 120 യാത്രക്കാരുമായി സുരക്ഷിതമായി റിയാദിലെത്തി. അതേസമയം, ഇതേ വിമാനത്തില്‍ റിയാദ് വഴി ലണ്ടന്‍ ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍

Damam, gulf, Jeddah, Riyad

സിബിഎസ്ഇ ഫുട്‌ബോള്‍: യാര സ്‌കൂള്‍ ചാമ്പ്യന്‍

ദമാം: സിബിഎസ്ഇ മുപ്പത്തൊന്നാമത് സൗദി ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റ് ഫുട്‌ബോള്‍ മത്സരത്തില്‍ റിയാദ് യാരാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. ദമാം എംബസി സ്‌കൂള്‍ ആതിഥേയത്വം വഹിച്ച മത്സരത്തില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യാരാ സ്‌കൂള്‍ കിരീടം സ്വന്തമാക്കിയത്. കൗമാര താരങ്ങളായ അലനും ഹനീനും യാരാ സ്‌കൂളിന് വേണ്ടി ഗോളുകള്‍ നേടി. ടീമംഗങ്ങളെയും പരിശീലകരെയും യാരാ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും അനുമോദിച്ചു. ഇന്ത്യയില്‍ നടക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് മീറ്റില്‍ യാരാ ഇന്റര്‍നാഷണല്‍

Damam, gulf, Jeddah, Riyad

കൊയിലാണ്ടി കൂട്ടം ദേശീയദിനാഘോഷവും രക്തദാന ക്യാമ്പും

റിയാദ്: കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി അറേബ്യയുടെ 93-ാമത് ദേശിയ ദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. റിയാദ് സുമേശി ആശുപത്രിയിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് നൂറോളം പേര്‍ രക്തദാനം നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ദേശിയ ദിനാഘോഷം ഡോ. ഡാനി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു ജനറല്‍സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, ഖജാന്‍ജി മുബാറക് അലി, പുഷ്പരാജ് പയ്യോളി, ഷാഹിര്‍ സി കെ നൗഫല്‍ സിറ്റി ഫ്‌ലവര്‍, പ്രഷീദ്

Damam, gulf, Jeddah, Riyad

12 ലക്ഷം രൂപ ധന സഹായം വിതരണo ചെയ്ത് എസ്എംഎസ്

റിയാദ്: ഷിഫ മലയാളി സമാജം പതിനാറാമത് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിറോസ് പോത്തന്‍കോടി (പ്രസിഡന്റ്), പ്രകാശ് വടകര (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് അളൂക്കാര (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. മോഹനന്‍ കരുവാറ്റയുടെ വര്‍ക്ക്‌ഷോപ്പില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം 12 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി മധു വര്‍ക്കലയും വരവ് ചെലവ് കണക്കുകള്‍ ട്രഷററും അവതരിപ്പിച്ചു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്റ്മാരായി രതീഷ്

Damam, gulf, Jeddah, Riyad

കേളി നിയമ സഹായം; കന്യാകുമാരി സ്വദേശി നാട്ടിലേക്ക്

റിയാദ്: നിയമ ലംഘകനായി കഴിയാന്‍ വിധിക്കപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുതിതത്തയലായ തമിഴ്‌നാട് കന്യാകുമാരി സ്വദേശി ജസ്റ്റിന് കേളിയുടെ സഹായഹസ്തം. ഇരുപത്തിരണ്ട് വര്‍ഷമായി റിയാദിലെ നിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്ന ജസ്റ്റിന്‍ ഒന്‍പത് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്‌പോണ്‍സറില്‍ നിന്നും എക്‌സിറ്റ് അടിച്ച് നാട്ടില്‍ പോകുന്നതിനായി തയ്യാറായപ്പോഴായിരുന്നു കോവിഡ് മഹാമരിയുടെ തുടക്കം. ഫൈനല്‍ എക്‌സിറ്റ് വിസ നേടിയെങ്കിലും കോവിഡ് കാരണം നാട്ടില്‍ പോയാല്‍ പുതിയ വിസയില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന് കരുതി നാട്ടില്‍

Damam, gulf, Jeddah, Riyad

ഉത്തേരന്ത്യന്‍ വൈജ്ഞാനിക മുന്നേറ്റത്തില്‍ ഐ സി എഫിന്റെ പങ്ക് നിസ്തുലം

റിയാദ്: വിദ്യാഭ്യാസ പരമായും സാംസ്‌കാരികപരമായും ഉത്തേരേന്ത്യയെ മാറ്റിയെടുക്കാന്‍ സുന്നി സ്റ്റുഡന്റസ് ഫെഡറെഷന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസി എഫ്)ന്റെ വിവിധ ഇന്റര്‍ നാഷണല്‍ കമ്മറ്റികള്‍ നല്‍കിവരുന്ന പിന്തുണ തുല്യത ഇല്ലാത്തതതാണെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. ഫാറൂഖ് നഈമി പറഞ്ഞു. ഐ സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ക്കായി നടത്തിയ ഏകദിന ക്യാമ്പ് മുറാഫിഖയില്‍ യില്‍ സൗഹ്യദ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ

Damam, gulf, Jeddah, Riyad

അഫ്‌സല്‍ നിസാറിന് കേളി യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ബദിയ ഏരിയാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ അഫ്‌സല്‍ നിസാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മുപ്പത്തിയഞ്ച് വര്‍ഷം ബദിയയിലെ താക്കോല്‍ക്കടയിലാണ് ജോലി. കൊല്ലം ജില്ലയിലെ പള്ളിമുക്ക് സ്വദേശിയാണ്. കേളി ബദിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ ഏരിയാ ആക്റ്റിംഗ് പ്രസിഡന്റ് സത്യവാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം സ്വാഗതം പറഞ്ഞു. ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനര്‍ റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി

Damam, gulf, Jeddah, Riyad

റെഡ് സീ വിമാനത്താവളം ഉദ്ഘാടനം ഈ വര്‍ഷം

റിയാദ്: ചെങ്കടല്‍ വികസന പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം ഈ വര്‍ഷം അവസാനം ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണെന്ന് റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി സി.ഇ.ഒ ജോണ്‍ പഗാനോ പറഞ്ഞു. വിമാന സര്‍വീസ് സൗദി സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് നടത്തുക. ഇതുസംബന്ധിച്ച് റെഡ് സീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇന്റര്‍നാഷനലും സൗദിയയും ധാരണാപത്രം ഒപ്പുവെച്ചു. റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ആര്‍.എസ്.ഐ) ആദ്യമായി സര്‍വിസ് നടത്തുന്ന വിമാനസക്കമ്പനിയായിരിക്കും സൗദി എയര്‍ലൈന്‍സ്.

Damam, gulf, Jeddah, Riyad

ഗ്യാസ് ചോര്‍ന്ന് അഗ്‌നിബാധ; റിയാദില്‍ മലയാളി മരിച്ചു

റിയാദ്: പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍  ഫുസൈല്‍ (37) ആണ് ശുമേസി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. താമസിക്കുന്ന മുറിയില്‍ പാചക ഗ്യാസ് ചോര്‍ന്ന് അഗ്‌നി ആളിപ്പടര്‍ന്നാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നില്ല. ഒലയ്യ അക്കാരിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഐസിഎഫ് പ്രവര്‍ത്തകനാണ്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഫുസൈല്‍ ജോലി സ്ഥലത്ത് എത്തിയത്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് റിയാദിലുളള സഹോദരന്‍ അറിയിച്ചു. നിയമ നടപടികള്‍

Damam, gulf, Jeddah, Riyad

കെഎം ഷാജി റിയാദില്‍; ‘ഇലാഫ്-23’ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുക്കും

റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജി റിയാദിലെത്തി. സെപ്തംബര്‍ 15ന് റിയാദില്‍ നടക്കുന്ന തവനൂര്‍ മണ്ഡലം കെഎംസിസി സാംസ്‌കാരിക പരിപാടി ‘ഈലാഫ്-23’ല്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുല്ലകുട്ടിയും റിയാദിലെത്തി. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു. സെന്‍ട്രല്‍കമ്മിറ്റി ്രപസിഡന്റ്് സി പി മുസ്തഫയുടെ നേതൃത്വത്തില്‍ തവനൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് അലികുട്ടി കൂട്ടായി ഷാജി സാഹിബിനും കെ സി

Damam, gulf, Jeddah, Riyad

നാടുകാണാതെ മൂന്ന് പതിറ്റാണ്ട് പ്രവാസം; വീട്ടുകാര്‍ക്ക് വേണ്ടാത്ത മലയാളി വൃദ്ധസദനത്തിലേക്ക്

റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നാടു കാണാതെ പ്രവാസം തുടര്‍ന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാനുളള ശ്രമം വിജയത്തിലേക്ക്. കേളി സാംസ്‌കാരിക വേദി എംബസിയുടെ സഹായത്തോടെ നടത്തിയ നടപടിക്രമങ്ങളാണ് കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളക്ക് തുണയാകുന്നത്. 1992ല്‍ റിയാദിലെ അല്‍ ഖര്‍ജില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്കാണ് ബാലചന്ദ്രന്‍ എത്തിയത്.ഖര്‍ജില്‍ നിന്നു റിയാദിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞ് സ്‌പോണ്‍സര്‍ മരിച്ചു. ഇതോടെ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെട്ടു. പാസ്‌പോര്‍ട്ട് നേടാനോ ഇഖാമ പുതുക്കാനോ പുതിയ സ്‌പോണ്‍സറെ കണ്ടെത്താനോ ശ്രമിച്ചില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. 20

Damam, gulf, Jeddah, Riyad

ഒഐസിസി കുടുംബ സംഗമവും അംഗത്വ വിതരണവും

അഫ്‌സല്‍ കായംകുളം ഹായില്‍: ഒഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. വിവിധ മേഖലകളില്‍ മികച്ച സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുകയും ചെയ്തു. ഹായില്‍ ഉഖ്തയിലെ ഹയാത്ത് റിസോട്ടില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്‍ന്റ് ഖൈദര്‍ അലി ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതിയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ നിര്‍വഹിച്ചു. ചാന്‍സാ അബ്ദുല്‍

Scroll to Top