Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഗ്യാസ് ചോര്‍ന്ന് അഗ്‌നിബാധ; റിയാദില്‍ മലയാളി മരിച്ചു

റിയാദ്: പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍  ഫുസൈല്‍ (37) ആണ് ശുമേസി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. താമസിക്കുന്ന മുറിയില്‍ പാചക ഗ്യാസ് ചോര്‍ന്ന് അഗ്‌നി ആളിപ്പടര്‍ന്നാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നില്ല. ഒലയ്യ അക്കാരിയ്യയില്‍ ഹൗസ് ഡ്രൈവറായിരുന്നു. ഐസിഎഫ് പ്രവര്‍ത്തകനാണ്. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഫുസൈല്‍ ജോലി സ്ഥലത്ത് എത്തിയത്. മൃതദേഹം റിയാദില്‍ സംസ്‌കരിക്കുമെന്ന് റിയാദിലുളള സഹോദരന്‍ അറിയിച്ചു. നിയമ നടപടികള്‍ […]

Damam, gulf, Jeddah, Riyad

കെഎം ഷാജി റിയാദില്‍; ‘ഇലാഫ്-23’ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുക്കും

റിയാദ്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എം ഷാജി റിയാദിലെത്തി. സെപ്തംബര്‍ 15ന് റിയാദില്‍ നടക്കുന്ന തവനൂര്‍ മണ്ഡലം കെഎംസിസി സാംസ്‌കാരിക പരിപാടി ‘ഈലാഫ്-23’ല്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. തവനൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുല്ലകുട്ടിയും റിയാദിലെത്തി. ഇരു നേതാക്കളെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ സ്വീകരിച്ചു. സെന്‍ട്രല്‍കമ്മിറ്റി ്രപസിഡന്റ്് സി പി മുസ്തഫയുടെ നേതൃത്വത്തില്‍ തവനൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് അലികുട്ടി കൂട്ടായി ഷാജി സാഹിബിനും കെ സി

Damam, gulf, Jeddah, Riyad

നാടുകാണാതെ മൂന്ന് പതിറ്റാണ്ട് പ്രവാസം; വീട്ടുകാര്‍ക്ക് വേണ്ടാത്ത മലയാളി വൃദ്ധസദനത്തിലേക്ക്

റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നാടു കാണാതെ പ്രവാസം തുടര്‍ന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാനുളള ശ്രമം വിജയത്തിലേക്ക്. കേളി സാംസ്‌കാരിക വേദി എംബസിയുടെ സഹായത്തോടെ നടത്തിയ നടപടിക്രമങ്ങളാണ് കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളക്ക് തുണയാകുന്നത്. 1992ല്‍ റിയാദിലെ അല്‍ ഖര്‍ജില്‍ ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ക്കാണ് ബാലചന്ദ്രന്‍ എത്തിയത്.ഖര്‍ജില്‍ നിന്നു റിയാദിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞ് സ്‌പോണ്‍സര്‍ മരിച്ചു. ഇതോടെ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെട്ടു. പാസ്‌പോര്‍ട്ട് നേടാനോ ഇഖാമ പുതുക്കാനോ പുതിയ സ്‌പോണ്‍സറെ കണ്ടെത്താനോ ശ്രമിച്ചില്ലെന്ന് ബാലചന്ദ്രന്‍ പറയുന്നു. 20

Damam, gulf, Jeddah, Riyad

ഒഐസിസി കുടുംബ സംഗമവും അംഗത്വ വിതരണവും

അഫ്‌സല്‍ കായംകുളം ഹായില്‍: ഒഐസിസി ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. വിവിധ മേഖലകളില്‍ മികച്ച സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുകയും ചെയ്തു. ഹായില്‍ ഉഖ്തയിലെ ഹയാത്ത് റിസോട്ടില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്‍ന്റ് ഖൈദര്‍ അലി ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതിയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണോദ്ഘാടനം ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ധിഖ് കല്ലുപറമ്പന്‍ നിര്‍വഹിച്ചു. ചാന്‍സാ അബ്ദുല്‍

Damam, gulf, Jeddah, Riyad

ഈജിപ്തില്‍ എംബിബിഎസ് പഠനം; സൗദിയില്‍ പ്രചാരണ പരിപാടി

റിയാദ്: ഈജിപ്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് സൗദിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്‌പോട് അഡ്മിഷനും അവസരം ഉണ്ട്. ക്യാമ്പസ് എബ്രോഡ് എജുകേഷനല്‍ സര്‍വീസസിന്റെ സഹകരണത്തോടെ ‘സ്റ്റഡി ഇന്‍ ഈജിപ്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. ഈജിപ്ത് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം മേധാവി ഡോ. ശരീഫ് യൂസഫ് അഹമ്മദ് സ്വാലിഹ് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായിരിക്കും. മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ‘എം.ബി.ബി.സ് ഇന്‍ ഈജിപ്ത്’ എന്ന പേരില്‍ ജിദ്ദയില്‍ സെപ്‌റ്റെംബര്‍

Damam, gulf, Jeddah, Riyad

എസ്എംഎസ് ചികിത്സാ സഹായം

റിയാദ്: ഷിഫാ മലയാളി സമാജം അംഗങ്ങള്‍ക്കു വിതരണം ചെയ്യുന്ന ചികിത്സാ സഹായം കൈമാറി. റിയാദ് ഷിഫാ സനഇയ്യയില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചാലുമൂട് സ്വദേശി രാജന്‍ നിളളക്കുളള സഹായമാണ് കൈമാറിയത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സമാജം പ്രവര്‍ത്തകര്‍ സഹായ ഹസ്തവുമായി എത്തിയത്. സെക്രട്ടറി പ്രകാശ് വടകര, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, വൈസ് പ്രസിഡന്റ് സന്തോഷ് തിരുവല്ല, സൂരജ് ചാത്തന്നൂര്‍ എന്നിവര്‍ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.

Damam, gulf, Jeddah, Riyad

മലയാളി യുവാവിന് കിംഗ് ഫഹദ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ്

ദമാം: മലയാളി യുവാവിന് സൗദി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്. ദഹ്‌റാന്‍ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെഎഫ്‌യുപിഎം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫസിലിന് ആണ് ഡോക്ടറേറ്റ് ലഭിച്ചത്. സിവില്‍ എഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. ആദ്യമായാണ് ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നു ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാര്‍

Damam, gulf, Jeddah, Riyad

സര്‍ക്കാരിനെതിരായ വിധിയെഴുത്ത്: റിയാദ് ഒഐസിസി

റിയാദ്: പുതുപള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മാന്റെ വിജയം പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും എതിരായ വിധിയെഴുതാനാണെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടി. ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയ സി പി എമ്മിന്റെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നതെന്നും റിയാദ് ഒഐസിസി അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച വിജയാഘോഷം ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് രാഷ്ട്രീയം

Damam, gulf, Jeddah, Riyad

ഈജിപ്ഷ്യന്‍ കുടുംബം മാപ്പു നല്‍കി; വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന് മോചനം

റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്തു വര്‍ഷം തടവില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ഈജിപ്ഷ്യന്‍ പൗരന്‍ ഈദ് ഇബ്രാഹിം കൊല്ലപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലന്‍ സ്വദേശി ബല്‍വീന്ദര്‍ സിംഗ് ആണ് മോചന ദ്രവ്യം നല്‍കി വധശിക്ഷയില്‍ ഇളവ് നേടി ഇന്ത്യയിലേക്ക് മടങ്ങിയത്. വിചാരണ കോടതിയും അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രമിച്ച ഈജിപ്ഷ്യന്‍ പൗരന്റെ കുടുംബവുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് 10 ലക്ഷം റിയാല്‍ ദിയാ ധനം

Damam, gulf, Jeddah, Riyad

വടം വലി മത്സരം; ഹായില്‍ മിറര്‍ ജേതാക്കള്‍

അഫ്‌സല്‍ കായംകുളം ഹായില്‍: ഓണാഘോഷത്തോട് അനുബന്ധിച്ച് ഹായില്‍ ബ്രദേഴ്‌സ് കുട്ടായ്മ വടംവലി മല്‍സരം സംഘടിപ്പിച്ചു. പ്രമുഖ ടീമുകള്‍ മത്സരിച്ച പരിപാടിയില്‍ ഹായില്‍ മിറര്‍ ജേതാക്കളായി. ടീം ദല്ല രണ്ടാ സ്ഥാനവും ടിം ഡിലൈറ്റ് മൂന്നാം സ്ഥാനവും നേടി. ആവേശകരമായ മത്സരം ബര്‍സാനിലെ ദര്‍ബി സ്‌റ്റേഡിയത്തിലാണ് അരങ്ങേറിയത്. ചാന്‍സ അബ്ദുല്‍ റഹ്മാന്‍, നിസാം അലി പാറക്കാട്ട്, അഷറഫ് ഈറ്റ് വെല്‍, ഖൈദര്‍ പാലക്കാട്, അഫ്‌സല്‍ കായംകുളം എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഹായില്‍ ബ്രദേഴ്‌സ് കൂട്ടായ്മ അംഗങ്ങളായ ഷാന്‍

Damam, gulf, Jeddah, Riyad

വര്‍ണാഭമായ പരിപാടിശളോടെ റിയാദ് ടാക്കീസ് ഓണാഘോഷം

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. പുലികളിയും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് അതിഥികളെ വരവേറ്റത്. ആഘോഷ പരിപാടികള്‍ ഭദ്ര ദീപംകൊളുത്തി അംബാസഡര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. അംബാസഡര്‍ക്കുളള ഉപഹാരം റിയാദ് ടാക്കീസ് പ്രവര്‍ത്തകര്‍ സമ്മാനിച്ചു. ഇന്ത്യന്‍ എംബസിയില്‍ പുതുതായി ചുമതലയേറ്റ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് സ്വീകരണവും നല്‍കി. ഇന്ത്യന്‍ എംബസി,

Damam, gulf, Jeddah, Riyad

റിയാദില്‍ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ കരുത്തുമായി ആറ് താരങ്ങള്‍

റിയാദ്: ലോക സീനീയര്‍ വെയ്റ്റ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പ് റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോര്‍ട്‌സ് മന്ത്രാലയം ഓഡിറ്റോറിയത്തില്‍ തുടക്കമായി. ഇന്റര്‍നാഷനല്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് ജലൂദിന്റയും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രിന്‍സ് ഫഹദ് ബിന്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സെപ്തംബര്‍

Damam, gulf, Jeddah, Riyad

സര്‍ഗാത്മക ഇടപെടലുകള്‍ക്ക് കേളി ശില്പശാല

റിയാദ്: സാമൂഹിക ഇടപെടലുകളും സംഘടനാ പ്രവര്‍ത്തനങ്ങളും സര്‍ഗാത്മകമായി നിര്‍വഹിക്കുന്നതിന് സംഘടിപ്പിച്ച ശില്പശാല ശ്രദ്ധേയമായി. കേളി കലാ സാംസ്‌കാരിക വേദി, കുടുംബവേദി പ്രവര്‍ത്തകര്‍ക്കാണ് ശില്പശാല സംഘടിപ്പിച്ചത്. സംഘടനാ പ്രവര്‍ത്തനം, വിവിധ മേഖലകളിലെ ഇടപെടല്‍, വ്യക്തിത്വ വികസനം, സാമ്പത്തിക അച്ചടക്കം, മാധ്യമ രംഗത്തെ ഇടപെടല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്തു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വവികാസം മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ എന്ന വിഷയം രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍ അവതരിപ്പിച്ചു. സുരേന്ദ്രന്‍

Damam, gulf, Jeddah, Riyad

സഹജീവി സ്‌നേഹം ആര്‍ജ്ജിക്കണം: ഐസിഎഫ് തിളക്കം

റിയാദ്: സംഘടന ശാക്തീകരണം ലക്ഷ്യമാക്കി അസീസിയ സെക്ടര്‍ ഐ.സി.എഫ് ‘തിളക്കം-2023’ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് താനാളൂര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ പബ്ലിക്കേഷന്‍ സമിതി അംഗം സി പി അഷ്‌റഫ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സഹജീവി സ്‌നേഹവും അശരണരെ ചേര്‍ത്തുപിടിക്കലും ആയിരിക്കണം പ്രവര്‍ത്തകര്‍ ആര്‍ജ്ജിച്ചെടുക്കേണ്ട സവിശേഷതകളെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ജൗഹറ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അസീസിയ സെക്ടര്‍ ദഅവ സെക്രെട്ടറി മുഹ്‌സിന്‍ അല്‍ ജാമിഈ അധ്യക്ഷത വഹിച്ചു.

Scroll to Top