കേരളപ്പിറവി ദിനാഘോഷവും ഭാഷാ പ്രതിജ്ഞയും
റിയാദ്: കേരളം രൂപികൃതമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു കൊടുങ്ങല്ലൂറ്റ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതു ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷം. ഇതിന്റെ ഭാഗമായി ഭാഷാപ്രതിജ്ഞയും നടന്നു. മലയാള ഭാഷയെ ചേര്‍ത്ത് നിര്‍ത്തി വരും തലമുറയ്ക്ക് ഭാഷയുടെ ശക്തിപകരാന്‍ കേരളപ്പിറവി ദിനം പ്രചോദനമാകുമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. റിയാദ് ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ […]












