Sauditimesonline

1 oicc dammam
ഒഐസിസി 'മികവ്- 2026' വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Nasarudheen V J

gulf, saudi

ആടുജീവിതത്തിന് ബദല്‍; ‘സൗഹൃദ ജീവിതം’ അണിയറയില്‍

റിയാദ്: ആടുജീവിതത്തിന് ബദല്‍ ഹ്രസ്വ ചിത്രം അറബിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ റിലീസിന് ഒരുങ്ങുന്നു. പ്രമുഖ മീഡിയാ കമ്പനിയാണ് ചിത്രത്തിന്റെ അണിയറ ശില്പികള്‍. ആടുജീവിതം സിനിമയില്‍ തൊഴിലുടമയുടെ പീഡനവും ക്രൂരതയുമാണ് ചിത്രീകരിച്ചത്. എന്നാല്‍ അതിന് വിപരീതമാണ് ദി ഫ്രണ്ട്‌ലൈഫ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ആട്ടിടയനായി വേഷമിട്ട പ്രവാസി മലയാളി നജാത് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. മുജീബ് എന്നാണ് കഥാപാത്രത്തിന് പേര് നല്‍കിയിട്ടുളളത്. ആറ് സൗദി പൗരന്‍മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആടുജീവിതത്തില്‍ പൃഥ്വിരാജിന്റെ നിരാശയും നിസംഗതയും ദുഖവും നിറഞ്ഞ […]

gulf, saudi

മൂന്നാമത് സൗദ് ദേശീയ ഗെയിംസ്: ദീപശിഖാ പ്രയാണം അല്‍ ബാഹയില്‍

റിയാദ്: മൂന്നാമത് സൗദി ദേശീയ ഗെയിംസിന് മുന്നോടിയായി ദീപശിഖ അല്‍ ബാഹ അമീര്‍ പ്രിന്‍സ് ഡോ. ഹെസാം ബിന്‍ സൗദി ബിന്‍ അബ്ദുല്‍ അസീസ് ഏറ്റുവാങ്ങി. 2024 ഒക്ടോബര്‍ 3 മുതല്‍ 17 വരെ റിയാദിലാണ് ദേശീയ ഗെയിംസിന് വേദിയാവുക. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ദീപശിഖാപ്രയാണം. കായിക മേഖലയ്ക്കും കായികതാരങ്ങള്‍ക്കും രാജ്യം നല്‍കുന്ന മികച്ച നേതൃത്വത്തിനും പിന്തുണയെയും അമീര്‍ പ്രശംസിച്ചു. കായികരംഗത്തെ പുരോഗതിയും നേട്ടങ്ങളും സൗദി ഗെയിംസില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം മത്സരങ്ങളില്‍ പങ്കെടുത്ത

gulf, saudi

സൈനിക റാങ്കും പൊലീസ് യൂനിഫോമും പിടിച്ചെടുത്തു

റിയാദ്: നിയമങ്ങള്‍ ലംഘിച്ച് സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുകയും തയ്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ അനധികൃതമായി സൂക്ഷിച്ച 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടിച്ചെടുത്തു. റിയാദ് പ്രവിശ്യയിലെ സൈനിക വസ്ത്ര നിരീക്ഷണ സമിതിയാണ് ഇവ പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെ സൈനിക വസ്ത്രങ്ങള്‍ തുന്നിയ ആറ് അനധികൃത കടകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഒളിച്ചോടിയതായി തൊഴിലുടമ (ഹൂറുബ്) പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് തൊഴിലാളികളെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു. നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം, സ്‌റ്റേറ്റ് സെക്യൂരിറ്റി പ്രസിഡന്‍സി, റിയാദ് പ്രൊവിന്‍സ് പൊലീസ്,

gulf, saudi

അടുത്ത ആഴ്ച സൗദിയില്‍ മഴയ്ക്ക് സാധ്യത

റിയാദ്: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ കാര്‍മേഘം മൂടിയ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകും. നജ്‌റാന്‍, മദീന എന്നിവിടങ്ങളിലെ ചില മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. വരുംദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലെ അന്തരീക്ഷം മേഘാവൃതമായിരിക്കും. ചെങ്കടലില്‍ തെക്കുപടിഞ്ഞാറ് ദിശയിലേക്ക്

bahrain, gulf, oman, saudi

പൊന്നിന്‍ ചിങ്ങത്തേരേറി പൊന്നോണം; സംഗീത ആല്‍ബം ഒരുക്കി പ്രവാസികള്‍

റിയാദ്: സമൃദ്ധിയുടെ ഓണം ആഘോഷമാകുന്നത് മാവേലി തമ്പുരാന്‍ പ്രജകളെ കാണാന്‍ എഴുന്നെളളുമ്പോഴാണ്. എന്നാല്‍ പൊന്നിന്‍ ചിങ്ങത്തേരേറി അഞ്ച് രാജ്യങ്ങളിലുളളവര്‍ ഒന്നിച്ചപ്പോള്‍ പൊന്നോണം വരവായത് സംഗീത ആല്‍ബത്തിലൂടെ പങ്കുവെക്കുകയാണ് പ്രവാസികളായ സുഹൃത്തുക്കള്‍. ‘ഞങ്ങളുടെ ഓണം നിങ്ങളുടെയും’ എന്ന പേരില്‍ തയ്യാറാക്കിയ ആല്‍ബത്തില്‍ അമേരിക്ക, സൗദി അറേബ്യ, ബഹ്‌റൈന്‍, ഓസ്‌ട്രേലിയ, ഒമാന്‍ എന്നിവിടങ്ങളിലുളളവരാണ് ഗൃഹാതുര ഓര്‍മകള്‍ പങ്കുവെക്കുന്നത്. പ്രവാസത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെയ്ക്കാന്‍ ഓരോ രാജ്യത്തിന്റെയും സമ്പദ്‌സമൃദ്ധിയും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുളളത്. ‘കിളിമകളേ മൂളാമോ ഓണപ്പാട്ടിന്‍ ഈരടിയെന്‍, കതിരാടും

gulf, saudi

സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

റിയാദ്: മൂന്നു മാസം നീണ്ടുനിന്ന മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നു മുതല്‍ ബാധകമല്ല. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനാണ് മധ്യാഹ്ന വിശ്രമ നിയമം. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം

gulf, saudi

ഷബീബ് കരുവളളിയ്ക്ക് കെഎംസിസി യാത്രയയപ്പ്

റിയാദ്: 37 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മങ്കട മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ഷബീബ് കരുവള്ളിയ്ക്ക് മണ്ഡലം കെഎംസിസി കമ്മിറ്റിയുടെയും കുറുവ പഞ്ചായത്ത് കമ്മിറ്റിയുടെയും യാത്രയയപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, ആക്റ്റിംഗ് സെക്രട്ടറി അഷ്‌റഫ് കല്‍പകഞ്ചേരി, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വൈസ് പ്രസിഡന്റുമാരായ

gulf

എംഎല്‍എ പോലും സുരക്ഷിതനല്ല; പിണറായി വിജയന്റെ മടിയില്‍ കനമുണ്ട്

റിയാദ്: മങ്കട മണ്ഡലം കെഎംസിസി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി എയിം’ ക്യാമ്പയിന്റെ ഭാഗമായി ‘കേരളം പ്രച്ഛന്ന സംഘി സര്‍ക്കാരോ?’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സംഗമം നടത്തി. ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് വിധേയപ്പെട്ടുനില്‍ക്കുന്ന സമയത്തും സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി കേരളത്തെ ഒറ്റിക്കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിയിലെ എംഎല്‍എയ്ക്ക് പോലും സര്‍ക്കാരിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കേണ്ട സാഹചര്യം അതീവഗൗരവതരമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ അകാരണമായി

gulf, saudi

നൗഫല്‍ പാലക്കാടനെ ആദരിച്ചു

റിയാദ്: കെപിസിസിയുടെ പ്രിയദര്‍ശിനി പബ്ലികേഷന്‍സിന്റെ സൗദിയിലെ കോ ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്ത നൗഫല്‍ പാലക്കാടനെ ആദരിച്ചു. ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന്‍ പൊന്നാട അണിയിച്ചു. പ്രിയദര്‍ശിനി പുബ്ലിക്കേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, സീനിയര്‍ വൈസ് പ്രസിഡന്റ് സലീം കളക്കര, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, സെന്‍ട്രല്‍

gulf, saudi

സൗദി-ചൈന നിക്ഷേപ സഹകരണം

റിയാദ്: സൗദി-ചൈന ഉഭയകക്ഷി സൗഹദം കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ഇതിന്റെ ഭാഗമായി നിക്ഷേപ സഹകരണം ശക്തമാക്കും. 750 വന്‍കിട ചൈനീസ് കമ്പനികള്‍ സൗദിയില്‍ മെഗാ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമീപ കാലത്തുണ്ടായ ഉഭയകക്ഷി ബന്ധങ്ങളിലെ വളര്‍ച്ചയെ ഖാലിദ് അല്‍ഫാലിഹ് എടുത്തു പറഞ്ഞു. 750ലേറെ ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളില്‍ പങ്കാളിത്തം

English Edition

New committee takes charge at iisr

Riyadh : The official induction ceremony for the newly elected School Management Committee (SMC) of the International Indian School Riyadh (IISR) took place on September 12, 2024, in Riyadh. The event was held at the school’s conference hall and was graced by the presence of Dinesh Setia, First Secretary (Information, Culture, and Education) at the

gulf, saudi

ജുബൈല്‍ സിറ്റി ഫ്‌ളവറില്‍ ചിത്ര രചന മത്സരം

ജുബൈല്‍: സൗദിയിലെ പ്രമുഖ റീറ്റൈല്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ജുബൈലില്‍ ശാഖയില്‍ ‘ബയ് മോര്‍ സേവ് മോറി’ന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാവങ്ങളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. എല്ലാ വിഭാവങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സിറ്റിഫ്‌ളവര്‍ ജീവനക്കാര്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌റ്റോര്‍ മാനേജര്‍ ഹനീഫ കമ്പയത്തില്‍, ഡപ്യൂട്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് എന്നിവര്‍ നിര്‍വഹിച്ചു. ഹീന ഖാന്‍ അവതാരിക ആയിരുന്നു. പരിപാടിയില്‍

gulf, saudi

ഓര്‍മകളുടെ ഓണം ‘ശ്രാവണ സുഗന്ധം’ പ്രകാശനം ചെയ്തു

തൃശൂര്‍: ഓണം ഓര്‍മകളുടെ സമാഹാരം ‘ശ്രാവണ സുഗന്ധം’ പ്രകാശനം ചെയ്തു. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കവിയും അക്കാദമി മുന്‍ അധ്യക്ഷനുമായ ഡോ. സി. രാവുണ്ണി ചലച്ചിത്ര നടി ഗ്രീഷ്മ രാമചന്ദ്രന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു. ബിനാജ് ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത 35 ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ശ്രാവണ സുഗന്ധം. ‘അമേയ’, ‘നീയും നിലാവും’ എന്നീ കവിതാ സമാഹാരങ്ങള്‍, ‘വൈദേഴ്‌സ് മനസില്‍’ അനുഭവ കഥകള്‍

gulf, saudi

അന്‍വറിന്റെ ‘മല’വും തീവ്രവാദം വരുന്ന വഴിയും

റിയാദ്: പിവി അന്‍വറിനെ മതരാഷ്ട്രവാദിയെന്നു വിശേഷിപ്പിച്ച അഡ്വ. ജയശങ്കറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് അന്‍വര്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് ലൈവില്‍ വന്നിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ വക്കീലോഫീസിലെത്തി മലം നിറച്ച മാലിന്യം തലവഴിയെ ഒഴിക്കും എന്നായിരുന്നു ഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകനും ഇന്‍ഫര്‍മേഷന്‍ ആന്റ് പബഌക് റിലേഷന്‍സ് മുന്‍ ഡപ്യൂട്ടി ഡയറക്ടറുമായ ഖാദര്‍ പാലാഴി ദല്‍ഹി കേരള ഹൗസില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘ഭീകരവാദി’ ആയതിന്റെ അനുഭവം എഫ്ബിയില്‍ പങ്കുവെച്ചു. ഫെയ്‌സ് ബുക്ക്

Scroll to Top