നിയമ ലംഘനം: സൗദിയില്‍ 20,000 വിദേശികള്‍ പിടിയില്‍
റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡുകളില്‍ 20,471 വിദേശികളാണ് അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. 12,972 ഇഖാമ നിയമലംഘകരും 4,812 അതിര്‍ത്തി സുരക്ഷാ ചട്ട ലംഘകരും 2,687 തൊഴില്‍ നിയമലംഘകരുമാണ് പിടിയിലായത്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 1,050 പേരാണ്. ഇവരില്‍ 62 ശതമാനം യമനികളും 36 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിര്‍ത്തി വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 61 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന വ്യക്തിക്ക് […]














