നവോദയ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8ന്
റിയാദ്: നാലാമത് നവോദയ മാക്‌സ്ലൈന്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8, 9 തീയതികളില്‍ നടക്കും. റിയാദ് ബത്ഹയില്‍ സിറ്റിഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം ഓപ്പണ്‍ ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം. സൗദി, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ആദ്യദിവസം ടീമുങ്ങളുടെ നോക് ഔട്ട് മത്സരങ്ങള്‍ അരങ്ങേറും. വെള്ളിയാഴ്ച സെമി ഫൈനലും ഫൈനലും നടക്കും. വിജയികള്‍ക്ക് മാക്‌സലൈന്‍ ലോജിസ്റ്റിക്‌സ് നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എസ് ടി കാര്‍ഗോ നല്‍കുന്ന ട്രോഫിയും […]













