Sauditimesonline

DRUGS
റിയാദിലും 'ഓപ്പറേഷന്‍ തൂഫാന്‍'; സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം 22 പേര്‍ കസ്റ്റഡിയില്‍

Riyadh Bureau

saudi

‘ഇശല്‍പെയ്യും രാവ്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ

റിയാദ്: ഇശല്‍ നിലാവിന്റെ ഖല്‍ബില്‍ മൊഞ്ചുളള മാപ്പിളപ്പാട്ടിന്റെ താളപ്പെയ്ത്തിനൊരുങ്ങി കസവ് കലാവേദി. ‘ഇശല്‍പെയ്യും രാവ്’ എന്ന പേരില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 28 വെള്ളി വൈകിട്ട് 6.30ന് ഡി-പാലസ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ യൂസഫ് കാരക്കാട്, ഗായിക ബെന്‍സീറ റഷീദ്, (പാട്ടുറുമാല്‍) എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും. സീനിയര്‍ വിഭാഗത്തില്‍ ഉബൈദ് മലപ്പുറം, റഷീദ് തുര്‍ക്കി, മുഹ്‌സിന്‍ കാലികറ്റ്, ഹസീബ് കാസറഗോഡ്, പവിത്രന്‍ കണ്ണൂര്‍, ഫിദ ഫാത്തിമ കോട്ടയം എന്നിവര്‍ പങ്കെടുക്കും. […]

oman

മസ്‌കത്ത് ലോകത്തെ മികച്ച രണ്ടാമത്തെ നഗരം

മസ്‌കത്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിനെ തെരഞ്ഞെടുത്തു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് മസ്‌കത്ത് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്.

saudi

‘റിസ’ ലഹരി വിരുദ്ധ പ്രതിജ്ഞാ ക്യാമ്പയിന്‍

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പരിപാടി ‘റിസ’യുടെ ഒമ്പതാമത് പ്രതിജ്ഞാ ക്യാമ്പയിന്‍ ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26നു നടന്നു. സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, കേരളത്തിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും നൂറുകണക്കിന് അധ്യാപകരും പ്രതിജ്ഞയില്‍ അണിചേര്‍ന്നു. ‘തെളിവുകള്‍ വ്യക്തമാണ്, പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം സ്വീകരിക്കുക’ എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിസയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമ

saudi

തീര്‍ഥാടകരെ സന്ദര്‍ശിക്കാനെത്തിയ മലയാളി മക്കയില്‍ മക്കയില്‍ മരിച്ചു

ഹായില്‍: കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഹായിലില്‍ നിന്ന് മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലില്‍ മിനിമാര്‍ക്കറ്റ് നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ് (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാന്‍ ഹാഇലില്‍നിന്ന് കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മക്കയില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കും.

saudi

പ്രണയവും വിരഹവും വിപ്ലവവും പാലാഴിയൊരുക്കാന്‍ ഗസല്‍ ഗായകന്‍ അലോഷി റിയാദില്‍

റിയാദ്: ഗസല്‍ ചാരുതയുടെ പാലാഴിയൊരുക്കാന്‍ കേളിയുടെ ‘വസന്തം-3’ 28ന് അരങ്ങേറും. ഇതിനായി റിയാദിലെത്തിയ ഗസല്‍ ഗായകനും പിന്നണി ഗായഗനുമായ അലോഷി ആദംസിന് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബ കൂവോട് അലോഷിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. കേളി സൈബര്‍ വിംഗ് കണ്‍വീനര്‍ ബിജു തായമ്പത്ത്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മധു എടപ്പുറത്ത് എന്നുവരും സന്നിഹിതരായിരുന്നു. കേളി കലാസാംസ്‌കാരിക വേദിയുടെ ‘വസന്തം സീസണ്‍-3’ ആഘോഷങ്ങളുടെ ഭാഗമായാണ് അലോഷിയും സംഘവും

gulf, saudi

അബ്ദുല്‍ ഖയ്യൂം ബുസ്താനിയ്ക്ക് ഹറംകാര്യ വകുപ്പിന്റെ ആദരം

മക്ക: ചിത്രകലയില്‍ നിന്നു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച മലയാളി പണ്ഡിതന് മസ്ജിദുല്‍ ഹറംകാര്യ വകുപ്പിന്റെ ആദരം. റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ്, ലേണ്‍ദി ഖുര്‍ആന്‍ ഡയറക്ടര്‍, ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സ്‌കൂള്‍ മേധാവി എന്നീ നിലകളില്‍ സേവനം അനുഷ്ഠിക്കുന്ന അബുദുല്‍ ഖയ്യൂം ബുസ്താനിയെ ആണ് ആദരിച്ചത്. ഹറം അധികൃതരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് മക്കയിലെ ഹറമിലെത്തിയാണ് ഉപഹാരം ഏറ്റുവാങ്ങിയത്. ഖുര്‍ആന്‍ സാരസഹിതം പഠിപ്പിക്കുന്ന മാതൃകാ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സ്‌കൂളിലെ കുട്ടികള്‍ മക്ക ഹറമില്‍ പ്രദര്‍ശിപ്പിച്ച മികവ്

gulf

കാരുണ്യ വഴിയില്‍ കെഎംസിസി വിസ്മയം തീര്‍ക്കുന്നു: സാദിഖലി തങ്ങള്‍

മലപ്പുറം: കാരുണ്യ സേവന വഴിയില്‍ കെഎംസിസി വീണ്ടും വിസ്മയം തീര്‍ക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സിഎച്ച് സെന്റര്‍ ചാപ്റ്റര്‍ കമ്മിറ്റികളുടെയും ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സി എച്ച് സെന്ററുകള്‍ക്ക് സമാഹരിച്ച 75 ലക്ഷം രൂപയുടെ ഫണ്ട് വിതരണോല്‍ദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. സഹജീവി സ്‌നേഹവും ആര്‍ദ്രമായ മനസ്സും കെഎംസിസി രൂപപ്പെടുത്തിയ സംസ്‌കാരം അനുകരണീയമാണ്. പ്രവാസ

saudi

വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തു നിര്‍മാണം കേന്ദ്രം കണ്ടെത്തി

റിയാദ്: ഖത്തീഫില്‍ ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ നടപടി. അനധികൃതമായി താമസ കേന്ദ്രത്തില്‍ നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായും കണ്ടെത്തി. ഓണ്‍ലൈനില്‍ വില്‍ക്കുന്ന അനധികൃത ഉല്‍പ്പന്നത്തിന്റെ ഉറവിടം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ആണ് കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അതോറിറ്റി നടത്തിയ റെയ്ഡില്‍ ഉല്‍പ്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തു. സൗന്ദര്യവര്‍ദ്ധക വസ്തുക്ക നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്ന വെയര്‍ഹൗസും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുകയും ചെയ്യുന്നതിനുളള

saudi

ചൈനീസ് പറുദീസയാകാന്‍ സൗദി

റിയാദ്: 2030 ആകുന്നതോടെ 50 ലക്ഷത്തിലധികം ചൈനീസ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. 2024 ജൂലൈ ഒന്ന് മുതല്‍ ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയെ പ്രഖ്യാപിച്ചു. ചൈനീസ് നഗരമായ ഷാങ്ഹായില്‍ നടന്ന ഐ.ടി.ബി പ്രദര്‍ശനത്തില്‍ അതിഥി രാഷ്ട്രമായി പങ്കെടുക്കുന്ന സൗദി അറേബ്യയാണ് ചൈനയ്ക്ക് അംഗീകൃത ഡെസ്റ്റിനേഷന്‍ പദവി (എ.ഡി.എസ്) നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ഉന്നതതല ഉഭയകക്ഷി യോഗങ്ങളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. അതിനു ശേഷമാണ് സുപ്രധാന പ്രഖ്യാപനം നടന്നത്.

uae

കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

ദുബൈ: ദുബൈയില്‍ ബഹുനില കെട്ടിട സമുച്ചയത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. കാക്കാഴം ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ്. എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യനായ ആരിഫ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചാണ് മരിച്ചതെന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഞ്ച് മാസം മുമ്പാണ് ആരിഫ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു ദുബായിലെത്തിയത്. ഏതാനും മാസം മുമ്പാണ് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

saudi

ചെറുകഥകള്‍ വായിച്ച് ചില്ല ‘കഥാകേളി’

റിയാദ്: മലയാളത്തിലെ ഏറ്റവും പുതിയ ആറ് വ്യത്യസ്ത ചെറുകഥകളുടെ വായനാനുഭവവും സംവാദവും ഒരുക്കി ‘ചില്ല’ ജൂണ്‍ മാസവായന. കഥാകേളി എന്ന ശീര്‍ഷകത്തില്‍ റിയാദ് ബത്ഹയിലെ ലുഹ ഹാളിലായിരുന്നു പരിപാടി. മാറിയ ചെറുകഥാ സങ്കല്പത്തിന്റെ രൂപഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന രചനകളാണ് വിശകലനം ചെയ്തത്. രാഷ്ട്രീയ, സാമൂഹിക പരിസരത്തുണ്ടാകുന്ന മാറ്റങ്ങള്‍ കഥകളില്‍ അതിശക്തമായി പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ രചനയും. ജിസ ജോസിന്റെ ‘പാതാളത്തിന്റെ കവാടങ്ങള്‍’ എന്ന കഥയുടെ വായനാനുഭവം വിദ്യ വിപിന്‍ അവതരിപ്പിച്ചു. മരിച്ചവരുടെ ശരീരങ്ങള്‍ക്ക് വേദനയറിയില്ല എന്ന വിശ്വാസത്തില്‍,

saudi

റിയാദിന്റെ നര്‍ത്തകന്‍ കുഞ്ഞുമുഹമ്മദ് മാഷിന് ആദരം

റിയാദ്: സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റിയാദ് നൂപുര നൃത്ത കലാ വിദ്യാലയം അമരക്കാരനും പ്രവാസി സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യവുമായ കലാക്ഷേത്ര കുഞ്ഞി മുഹമ്മദ് മാഷിന് റിയാദ് ടാക്കിസിന്റെ സ്‌നേഹാദരവ്. നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍ അഭ്യസിപ്പിച്ച അദ്ധ്യാപകനാണ് കുഞ്ഞി മുഹമ്മദ്. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന നൂപുര നൃത്ത കലാ വിദ്യാലയം വാര്‍ഷിക ആഘോഷചടങ്ങില്‍ സജിന്‍ നിഷാന്‍ പൊന്നാട അണിയിച്ചു. റിയാദ് ടാക്കിസ് വൈസ് പ്രസിഡന്റ് ഷമീര്‍ കല്ലിങ്കല്‍, പിആര്‍ഒ റിജോഷ് കടലുണ്ടി, സജീര്‍ സമദ്,

saudi

പിഎംഎഫ് കുടുംബ സംഗമം ‘പെരുന്നാള്‍ നിലാവ്’

റിയാദ് : ബലിപ്പെരുന്നാള്‍ ആഘോഷിച്ച് പ്രവാസി മലയാളി ഫൌണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പിഎംഎഫ് കുടുംബ സംഗമം ‘പെരുന്നാള്‍ നിലാവ്-2024’ എന്ന പേരില്‍ എക്‌സിറ്റ് 16 സുലൈ ബിലാദി വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. കൊക്കകോള ട്രെയിനിങ് മാനേജര്‍ വേണുഗോപാല്‍ പെരുന്നാള്‍ നിലാവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യാസിര്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. ഡോ.ജയചന്ദ്രന്‍, ഇന്ത്യന്‍ എംബസി പ്രതിനിധി പുഷ്പരാജ്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ്

English Edition

1,301 Pilgrims Die from Heat Stroke During 2024 Hajj: Minister

Riyadh: Saudi Minister of Health Fahd Al-Jalajel announced on Sunday that the Ministry of Health administered over 1.3 million medical services to pilgrims during the 2024 Hajj pilgrimage. Unfortunately, the pilgrimage saw 1,301 fatalities, mainly due to heat stroke. Of these, 83% were unauthorized pilgrims who suffered prolonged exposure to direct sunlight without sufficient shelter

Scroll to Top