Sauditimesonline

siddiq obit 1
സൗദി മുന്‍ പ്രവാസി കൊച്ചുകലുങ്ക് സിദ്ദീഖ് നിര്യാതനായി

Damam, gulf, Jeddah, Riyad

ഇഫ്താറിന് ഇടമില്ല; അത്താഴമൊരുക്കാന്‍ കൂട്ടായ്മകള്‍

റിയാദ്: റമദാന്‍ വ്രതം ആരംഭിച്ചതോടെ ഇഫ്താര്‍ സംഗമങ്ങള്‍ക്കുളള ഒരുക്കത്തിലാണ് സൗദിയിലെ മലയാളി കൂട്ടായ്മകള്‍. വ്രത നാളുകളില്‍ കലാ, സാംസ്‌കാരിക ആഘോഷങ്ങള്‍ക്ക് മലയാളി കൂട്ടായ്മകള്‍ ഇടവേള നല്‍കി. ഇനിയുളള ദിവസങ്ങളില്‍ ഇഫ്താര്‍ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് പല സംഘടനകളും. മത മൈത്രിയുടെ സന്ദേശം കൂടിയാണ് പ്രവാസ ലോകത്ത് മലയാളികളുടെ ഇഫ്താര്‍ വിരുന്നുകള്‍. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ വരും ദിവസങ്ങളില്‍ മലയാളികള്‍ ഒത്തു ചേരും. റിയാദിലെ ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം മലയാളി സംഘടനകള്‍ ബുക്കുചെയ്തു കഴിഞ്ഞു. […]

Damam, gulf, Jeddah, Riyad

ഭാവനയില്‍ വിരിഞ്ഞ ‘അമ്മക്കരുത്ത്’; വനിതാ ദിനത്തില്‍ ചിത്രം വരച്ച് കരുന്നുകള്‍

റയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മെഗാ ചിത്രരചനാ മത്സരത്തില്‍ വന്‍ പങ്കാളിത്തം. വര്‍ണങ്ങളില്‍ ഭാവിന വിരിയിക്കാന്‍ മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, വിവിധ അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അറുനൂറിലേറെ കുട്ടികള്‍ പങ്കെടുത്തു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മൂന്ന് വേദികളിലായിരുന്നു മത്സരം. നാല് മുതല്‍ ആറ് വരെയും ഏഴ് മുതല്‍ പത്ത് വരെയും പ്രായമുള്ള കുട്ടികള്‍ക്ക് കളറിങ് മത്സരവും, 11 മുതല്‍ 15

Damam, gulf, Jeddah, Riyad

ക്വുര്‍ആന്‍ പഠനം: പുസ്തക പ്രകാശനം

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേര്‍ണിംഗ് കോഴ്‌സിന്റെ (ക്വു.എച്.എല്‍.സി) പതിനൊന്നാം ഘട്ട പുസ്തകം പ്രകാശനം ചെയ്തു. വിശുദ്ധ ക്വുര്‍ആനും പ്രാവാചക ചര്യയും ക്രമാനുഗതമായി പഠിക്കാന്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയാണ് കോഴ്‌സ് നടത്തുന്നത്. ശിഹാബ് എടക്കര, സുബൈര്‍ സലഫി പട്ടാമ്പി എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. സൗദി അറേബിയയിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിവാര ക്ലാസ്സുകള്‍ കോഴ്‌സിന്റെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോഴ്‌സിന്റെ ഭാഗമായത്. സൗദി അറേബ്യക്ക് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍

Damam, gulf, Jeddah, Riyad

പൗരത്വ ഭേദഗതി നിയമം: സര്‍ക്കാര്‍ നീക്കം അപലപനീയം

റിയാദ്: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് വിജ്ഞാപനം പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രമേയം. ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. തെരെഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കിയത് ദുരൂഹമാണ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെയും നിയമ പോരാട്ടങ്ങളെയും വകവെക്കാതെയാണ് ബിജെപി സര്‍ക്കാര്‍ നീക്കം. നിയമം വിവേചനപരവും

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ റമദാന്‍ പ്രമോഷന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

റിയാദ്: ഓഫറുകളും റെക്കാര്‍ഡ് വിലക്കുറവുമായി ലുലു സൗദി ഗ്രാന്‍ഡ് റമദാന്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ആഗോള നിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലയില്‍ വന്‍ കിഴിവുകളാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അരി, തേയില, ശീതള പാനീയം, ധാന്യങ്ങള്‍, എണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ക്ക് റമദാന്‍ സ്‌പെഷ്യല്‍ കില്ലര്‍ പ്രൈസുകളുമായാണ് ലുലു വ്രതമാസത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. റമദാന്‍ ഭക്ഷ്യവിഭവങ്ങളായ സമോസ, കിബ്ബെഹ് തുടങ്ങിയ റെഡി ടു പ്രിപ്പെയര്‍ ഫുഡ്‌സ്, ഫ്രീസറില്‍ നിന്ന് ഫ്രയറിലേക്കെത്തുന്നവയ്‌ക്കെല്ലാം അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാണ്. ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്‌സ്,

Damam, gulf, Jeddah, Riyad

‘മിഅ’ ലോഗൊ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) പുതിയ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ സഫാ മക്കാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടൂക്കാട്, ‘മിഅ’ മുഖ്യരക്ഷാധികാരി സലിം കളക്കര എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപ്പറമ്പന്‍, ഹാരിസ് ചോല, ഷബീര്‍ ഒതായി, അബൂബക്കര്‍ മഞ്ചേരി, മിഅ വനിതാ അഡ്മിന്‍ പാനല്‍ അംഗം ജുവൈരിയത്ത്

Damam, gulf, Jeddah, Riyad

ഇഫ്താറിനൊരുങ്ങി ഇസ്‌ലാഹി സെന്റര്‍

റിയാദ്: ബത്ഹ ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെയും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ 1 മുതല്‍ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ശുമൈസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലുമാണ് ജനകീയ ഇഫ്താറിന് സൗകര്യം. ദിവസവും നൂറുകണക്കിന് പ്രവാസികളെ സ്വീകരിക്കുവാനും

Damam, gulf, Jeddah, Riyad

അവകാശങ്ങള്‍ക്കു സംഘടിത പോരാട്ടം തുടരണം: നവോദയ കുടുംബവേദി

റിയാദ്: നവോദയ കുടുംബവേദി വനിതാ ദിനാചരണവും കുടുംബസംഗമവും നടത്തി. മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശബാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിയിലൂടെയും സാമ്പത്തിക സ്വാശ്രയത്തിലൂടെയും മാത്രമേ സ്ത്രീകള്‍ക്ക് സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കഴിയൂവെന്ന് അവര്‍ പറഞ്ഞു. വിദ്യാ സമ്പന്നയായ സ്ത്രീയിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി കൈവരിക്കാന്‍ കഴിയുകയുളളൂവെന്നും അവര്‍ വ്യക്തമാക്കി. മെയ് റാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. അനുഭവങ്ങള്‍ കരുത്തുറ്റതാക്കി

Damam, gulf, Jeddah, Riyad

ന്യൂനപക്ഷ അവകാശ സംരക്ഷണം ജനാധിപത്യത്തിന്റെ ചുമതല: ഷരീഫ് സാഗര്‍

റിയാദ്: ന്യുനപക്ഷ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണ ക്രമത്തിന്റെ ഉത്തരവാദിത്തമാണെന്ന് ശരീഫ് സാഗര്‍. ജനാധിപത്യ ഇന്ത്യയെ നില നിര്‍ത്താന്‍ മതേതര കക്ഷികള്‍ ഒരുമിച് നില്‍ക്കുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിച്ച ‘വൈസ് 2024’ ലീഡേഴ്‌സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു. മുസ്‌ലിം ഉമ്മത്ത് ഒരുമിച്ച് നില്‍ക്കേണ്ട അനിവാര്യതകള്‍ സ്‌പെയിനിന്റെയും കൊര്‍ദോവയുടെയും പാഠങ്ങളില്‍ നിന്ന് ഉള്‍കൊള്ളണം. കേരളീയ ഉമ്മത്തിന്റെ പ്രപിതാക്കള്‍ ഇതര സമൂഹത്തിന്റെ വിശ്വാസം ആര്‍ജിച്ചെടുത്ത പ്രതലത്തില്‍ നിന്നാണ് രാഷ്ട്രീയവും സാമൂഹികവുമായ നേട്ടങ്ങള്‍ കൊയ്‌തെടുത്തതെന്നും

Damam, gulf, Jeddah, Riyad

സൗദിയില്‍ നാളെ വ്രതാരംഭം

റിയാദ്: സൗദി അറേബ്യയില്‍ നാളെ വ്രതാരംഭം. മാസപ്പിറവി ദൃശ്യമായതായി നിരീക്ഷക സമിതി അറിയിച്ചു. സൗദി സുപ്രീം കോടതിയും മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ റമദാന്‍ മാസം 1 നാളെ ആരംഭിക്കും. റിയാദ് പ്രവിശ്യയിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. രാജ്യത്തെ പത്ത് പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

Damam, gulf, Jeddah, Riyad

സൗദി ഡന്റല്‍ മേഖലയില്‍ സ്വദേശിവത്ക്കരണം; മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

റിയാദ്: ഡന്റല്‍ പ്രഫഷനുകളില്‍ 35 ശതമാനം സ്വദേശിവത്കരണം മാര്‍ച്ച് 10 മുതല്‍ സൗദി അറേബ്യയില്‍ പ്രാബല്യത്തില്‍. സെപ്റ്റംബര്‍ 13ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് പ്രാബല്യത്തില്‍ വന്നത്. യോഗ്യതയുളള രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനാണ് ഡന്റല്‍ പ്രഫഷന്‍ സ്വദേശിവത്ക്കരിച്ചത്. സ്വകാര്യ ഡന്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്വദേശിവത്ക്കരണം പാലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ആറു മാസം സമയം അനുവദിച്ചതിന് ശേഷമാണ് നടപടി. സ്വദേശിവത്കരണ പ്രഫഷനുകള്‍, നിതാഖാത്ത് പ്രകാരം ആവശ്യമായ ശതമാനം എന്നിവ

Damam, gulf, Jeddah, Riyad

അമിത വിമാന നിരക്ക്; നിയമ നിര്‍മാണം നടത്തണമെന്ന് നവയുഗം

ദമ്മാം: അവധിക്കാലത്തും തിരക്കുള്ള സീസണുകളിലും വിമാന ടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിയ്ക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയില്‍ റാക്കയില്‍ നടന്ന സമ്മേളനം നവയുഗം ജനറല്‍ സെക്രട്ടറി എം ഏ വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം കോബാര്‍ മേഖലാ സെക്രട്ടറി ബിജു വര്‍ക്കി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോബാര്‍ മേഖലാ പ്രസിഡന്റ് സജീഷ്

Damam, gulf, Jeddah, Riyad

ജിഎംഎഫ് റമദാന്‍ കിറ്റ് വിതരണം

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) റമദാന്‍ കിറ്റ് വിതരണം തുടങ്ങി. റിയാദിലെ സുലയില്‍ നിന്നാണ് ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് വിതരണം ആരംഭിച്ചത്. ജോലിയും താമസ സൗകര്യവും ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന 13 പ്രവാസികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ഇതിനു പുറമെ ഇവരെ മാതൃരാജ്യങ്ങളിലെത്തിക്കുന്നതിന് നിയമസഹായം നല്‍കുമെന്ന് ജിഎംഎഫ് അറിയിച്ചധ. കിറ്റ് വിതരണത്തില്‍ വിദ്യാഭ്യാസ സാമുഹ്യ പ്രവര്‍ത്തകന്‍ ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് കിലോ അരി, പഞ്ചസാര, മസാലപ്പൊടി, ഓട്‌സ്, കടല പരിപ്പ്, ആട്ട,

Damam, gulf, Jeddah, Riyad

‘ഡിഫ’ പുതിയ സാരഥികളെ തെരഞ്ഞെടുത്തു; ഷമീര്‍ കൊടിയത്തൂര്‍ നയിക്കും

മുജീബ് കളത്തില്‍ ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌േബാള്‍ ക്ലബുകളുടെ കൂട്ടായ്മ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) മാനേജിംഗ് കമ്മറ്റിയ്ക്ക് പുതിയ സാരഥികള്‍. ഷമീര്‍ കൊടിയത്തൂര്‍ (പ്രസിഡന്റ്) റഷീദ് മാളിയേക്കല്‍ (ജന. സെക്രട്ടറി), ജുനൈദ് കാസര്‍ഗോഡ് (ട്രഷറര്‍), ആശി നെല്ലിക്കുന്ന്, സഫീര്‍ മണലൊടി, ടൈറ്റസ് ഇംകോ, ഫസല്‍ ജിഫ്രി (വൈസ് പ്രസിഡന്റുമാര്‍), ഷാഫി ജുബൈല്‍, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, റഷീദ് ചേന്ദമംഗല്ലൂര്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. ടെക്‌നിക്കല്‍കമ്മറ്റി ചെയര്‍മാനായി റഹീം അലനല്ലൂര്‍,

Scroll to Top