എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി ക്രൂരതയെന്ന് സൗദി കെഎംസിസി
റിയാദ്: മുന്നറിയിപ്പില്ലാതെ സര്‍വീസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. കേരളത്തില്‍ നിന്ന് ഇരുപതോളം സര്‍വീസുകളാണ് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്ന് മാത്രം 12 സര്‍വീസുകള്‍ നിലച്ചപ്പോള്‍ പ്രവാസികളുള്‍പ്പടെ ആയിരകണക്കിന് യാത്രക്കാര്‍ ലക്ഷ്യത്തിലെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായി. ഇതുമൂലം സൗദി ഉള്‍പ്പടെ ഗള്‍ഫ് നാടുകളില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വിനയായി. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പടെയുളളവരും ഇക്കൂട്ടത്തിലുണ്ട്. അധികൃതരുടെ […]














