Sauditimesonline

calicut
ഒന്നിന് പുറകെ ഒന്നായി 3 വിമാനങ്ങള്‍; ബാക്കി സമയം എന്തുചെയ്യും? റിയാദ്-കരിപ്പൂര്‍ റൂട്ടില്‍ സമയമാറ്റം വേണം

Damam, gulf, Jeddah, Riyad

‘ഡിഫ’ പുതിയ സാരഥികളെ തെരഞ്ഞെടുത്തു; ഷമീര്‍ കൊടിയത്തൂര്‍ നയിക്കും

മുജീബ് കളത്തില്‍ ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌േബാള്‍ ക്ലബുകളുടെ കൂട്ടായ്മ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ഡിഫ) മാനേജിംഗ് കമ്മറ്റിയ്ക്ക് പുതിയ സാരഥികള്‍. ഷമീര്‍ കൊടിയത്തൂര്‍ (പ്രസിഡന്റ്) റഷീദ് മാളിയേക്കല്‍ (ജന. സെക്രട്ടറി), ജുനൈദ് കാസര്‍ഗോഡ് (ട്രഷറര്‍), ആശി നെല്ലിക്കുന്ന്, സഫീര്‍ മണലൊടി, ടൈറ്റസ് ഇംകോ, ഫസല്‍ ജിഫ്രി (വൈസ് പ്രസിഡന്റുമാര്‍), ഷാഫി ജുബൈല്‍, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, റഷീദ് ചേന്ദമംഗല്ലൂര്‍ (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. ടെക്‌നിക്കല്‍കമ്മറ്റി ചെയര്‍മാനായി റഹീം അലനല്ലൂര്‍, […]

Damam, gulf, Jeddah, Riyad

24 മണിക്കൂറിനിടെ രണ്ട് ലക്ഷം; ‘സേവ് അബ്ദുറഹിം’ ധന സമാഹരണം

റിയാദ്: ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷം രൂപാ സമാഹരിച്ച് സേവ് അബ്ദുറഹിം കമ്മറ്റി. അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വര്‍ഷം റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോ്െ ഫറൂഖ് സ്വദേശിയെ മോചിപ്പിക്കുന്നതിനാണ് ശ്രമം. 150 ലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാ ധനം നല്‍കി റഹീമിന് മാപ്പ് നല്‍കാമെന്ന് മരിച്ച ബാലന്റെ കുടുംബം അഭിഭാഷകന്‍ മുഖേന ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് രൂപീകരിച്ച നിയമ സഹായ സമിതി പ്രത്യേക

Damam, gulf, Jeddah, Riyad

‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ തുടങ്ങി

റിയാദ്: മരുഭൂമിയിലേയ്ക്ക് കാരുണ്യ യാത്ര നടത്തി പ്രവാസി മലയാളി ഫൗണ്ടേഷന്‍. എട്ടു വര്‍ഷമായി റമദാനില്‍ നടത്തി വരുന്ന കാരുണ്യയാത്ര വ്രതാരംഭത്തിന് മുമ്പ്് തുടങ്ങി. നഗരത്തില്‍ നിന്ന് അകലെയുള്ള മരുഭൂപ്രദേശങ്ങളില്‍ ഒറ്റപെട്ടു കഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകങ്ങളെ മെയ്ക്കുന്നവരെയും കണ്ടെത്തി പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകള്‍ എത്തിക്കുന്ന ദൗത്യമാണ് ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’ എന്ന പേരില്‍ നടത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജിബ് റഹ്മാന്‍ പാലക്കാട് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. പി

Damam, gulf, Jeddah, Riyad

പുതിയ കാലത്തെ സ്ത്രീ ശാക്തീകരണം അഭിമാനകരം: ‘മിഅ’ വനിതകള്‍

റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ വനിത വിഭാഗം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. അല്‍ജസീറ ഒതൈം പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികള്‍ ‘മിഅ’ വനിതാ വിഭാഗം മുഖ്യ രക്ഷാധികാരി സലീന നാസര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്റ് ജുവൈരിയത്ത് അദ്ധ്യക്ഷത വഹിച്ചു. ആധുനിക കാലത്തെ സ്ത്രീ ശാക്തീകരണം ചര്‍ച്ച ചെയ്തു. ഏതു പരിതസ്ഥിതിയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കരുത്തുള്ളവരാണ് സ്ത്രീകള്‍. മാത്രമല്ല പുതിയ കാലത്ത് വിവിധ മേഖലകളിലെ സ്ത്രീ സാന്നിദ്ധ്യം അഭിമാനകരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍

Damam, gulf, Jeddah, Riyad

വര്‍ഗീയ ഫാസിസം തൃശൂരില്‍ കുഴിച്ചുമൂടും; മുരളിയെ സ്വാഗതം ചെയ്ത് തൃശൂര്‍ ഒഐസിസി

റിയാദ്: ലീഡര്‍ കെ. കരുണാകരന്റെ പുത്രിയെ സംഘപരിവാര്‍ പാളയത്തിലെത്തിച്ച് തൃശ്ശൂരില്‍ ജയിക്കാമെന്ന ബി.ജെ.പി മോഹത്തിന് കനത്ത പ്രഹരമാണ് കെ മുരളീധരന്റെ തൃശ്ശൂരിലെ സ്ഥാനാര്‍ഥിത്വമെന്ന് ഒഐസിസി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. പാര്‍ട്ടിയിലെ ജനകീയ നേതാക്കളില്‍ മുന്‍നിരയിലുള്ള കെ. മുരളീധരനെ തൃശ്ശൂരില്‍ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോടുളള കോണ്‍ഗ്രസ് നയമാണ്. ലീഡറുടെ തട്ടകവും സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനവുമായ തൃശ്ശൂരിന്റെ മണ്ണില്‍ വര്‍ഗീയത കുഴിച്ചുമൂടുമെന്നുള്ള പാര്‍ട്ടിയുടെ യുക്തമായ തിരുമാനത്തെ ഒ ഐ സി സി

Damam, gulf, Jeddah, Riyad

റിയാദ് ജീനിയസ് ഏപ്രില്‍ 19ന്; പോസ്റ്റര്‍ പ്രകാശനം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘കേളി ദിനം ‘റിയാദ് ജീനിയസ് 2024’ -ഗ്രാന്‍ഡ്മാസ്റ്റര്‍ ഷോ വിത്ത് മ്യൂസിക്കല്‍ നൈറ്റ് ഏപ്രില്‍ 19ന് റിയാദ് മലാസ് ലുലു റൂഫ് അരീനയില്‍ അരങ്ങേറും. ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായാണ് കേളി ദിനം ആഘോഷിക്കുന്നത്. ആദ്യ ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികള്‍ ഫെബ്രുവരി രണ്ടിന് ഷിഫയില്‍ അരങ്ങേറിയിരുന്നു. രണ്ടാം ഭാഗം പൊതുജനങ്ങള്‍ക്കായി നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ അണിനിരത്തിയാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

റിയാദ് ടാക്കിസ് വനിതാദിനം

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മൈനൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു. സുബി സജിന്‍ ആമുഖ പ്രഭാഷണം നടത്തി. റിയാദ് ടാക്കിസ് കുടുംബത്തിലെ മുതിര്‍ന്ന വനിതകളെ പരിപാടിയില്‍ ആദരിച്ചു. ജാസ്മിന്‍ അബ്ദുല്‍ വഹാബിനെ ഷഹാന ഷഫീഖും ഷറീന സാജിദും പൊന്നാട അണിയിച്ചു. മൈമൂന അബ്ബാസിനെ സാജിത കബീറും ജിഷിന ഷൈജുവ് എന്നിവരും വല്ലി ജോസിനെ ഹസ്‌ന സുനില്‍ ബാബുവും

Damam, gulf, Jeddah, Riyad

ഉമ്മയുടെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കും; ‘ആപ്’ വികസിപ്പിച്ച് റഹിം നിയമ സഹായ സമിതി

റിയാദ്: വധശിക്ഷ കാത്ത് പതിനെട്ട് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ മലയാളികള്‍ കൈകോര്‍ക്കുന്നു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി 150 ലക്ഷം റിയാല്‍ (33 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റഹീം നിയമ സഹായ സമിതി ക്രൗഡ്ഫണ്ടിംഗ് ഡൊണേഷന്‍ കളക്ഷന്‍ ആപ് ഉടന്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാക്കുമെന്ന് സമിതിയ്ക്ക് റിയാദില്‍ നേതൃത്വം നല്‍കുന്ന അഷ്‌റഫ് വേങ്ങാട്ട് അറിയിച്ചു. പണം സ്വീകരിക്കുന്നതിലെ സുതാര്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തുന്നതിനാണ് മൊബൈല്‍ ആപ്. ലോകത്ത് എവിടെ നിന്നും റഹീമിന്റെ മോചനത്തിന് പണം

Damam, gulf, Jeddah, Riyad

സുജു പയസിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങുന്ന കേളി ന്യൂസനയ്യ പവര്‍ ഹൗസ് യൂണിറ്റ് അംഗം സുജു പയസിന് യാത്രയയപ്പ് നല്‍കി. പത്തനംതിട്ട ജില്ലയില്‍ ഇലവുംതിട്ട സ്വദേശിയായ സുജു പന്ത്രണ്ട് വര്‍ഷമായി റിയാദിലെ സൗദി കാര്‍പ്പെറ്റ് കമ്പനിയില്‍ ഇലട്രോണിക്‌സ് ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുവി പയസ്സ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ഹുസൈന്‍ മണക്കാട്, യൂണിറ്റ് ട്രഷറര്‍ മനോജന്‍, വൈസ് പ്രസിഡന്റ് നിസാര്‍, എക്‌സികുട്ടിവ് അംഗം രാജശേഖരന്‍, യൂണിറ്റ്

Damam, gulf, Jeddah, Riyad

റമദാനെ വരവേത്ക്കുക; പുണ്യങ്ങള്‍ പുണരാന്‍ ഒരുങ്ങുക

റിയാദ്: വിശ്വാസി ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങള്‍ എന്നനിലയില്‍ റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തയ്യാറാവണമെന്ന് ആര്‍.ഐ.സി.സി അഹ്‌ലന്‍ റമദാന്‍ സംഗമം. കര്‍മ്മങ്ങള്‍ക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന റമദാനിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധ്യമാവണം, അതിന് സ്വന്തത്തെയും കുടുംബത്തെയും സന്നദ്ധമാക്കണം. റമദാനിലെ ആചാരാനുഷ്ഠാനങ്ങളെ അറിയാനും പഠിക്കാനും കൃത്യമായി അനുഷ്ഠിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസ കര്‍മ്മ മേഖലകളിലെ അനിസ്‌ലാമിക കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രത പാലിക്കണം. കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും സ്വന്തത്തെയും കുടുംബത്തെയും തിന്മകളില്‍

Damam, gulf, Jeddah, Riyad

‘ലീപ്’ തുടങ്ങി; റിയാദില്‍ സാങ്കേതിക രംഗത്തെ രാജ്യാന്തര മേള

റിയാദ്: രാജ്യാന്തര ഐടി സാങ്കേതിക മേള ‘ലീപ് 2024’ റിയാദില്‍ തുടങ്ങി. നഗരത്തില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്ക് മല്‍ഹമിലെ റിയാദ് എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സാങ്കേതിക രംഗത്തെ നവീന വിദ്യകളുടെ പ്രദര്‍ശനം. നാലു ദിവസം നീണ്ടു നിന്ന ലീപ് ഗ്‌ളോബല്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന്റെ മൂന്നാമത് എഡിഷനാണ് റിയാദില്‍ നടക്കുന്നത്. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഏറ്റവും ബൃഹത്തായ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് സൗദി അറേബ്യയുടേത്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യകള്‍, സംരംഭകത്വം, ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പുകള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്

Damam, gulf, Jeddah, Riyad

സാംസ്‌കാരിക സമ്പത്തിനെ ഫാസിസത്തിന് വിട്ടുകൊടുക്കരുത്: പി എന്‍ ഗോപീകൃഷ്ണന്‍

റിയാദ്: ചില്ല സര്‍ഗവേദി ദശവാര്‍ഷികം രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചു. കവിയും സാംസ്‌കാരിക പ്രഭാഷകനുമായ പിഎന്‍ ഗോപീകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാലു വിഭാഗങ്ങളിലായി നടന്ന രണ്ടു ദിവസത്തെ പരിപാടി പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് വാര്‍ഷികാഘോഷത്തെ സമ്പന്നമാക്കി. ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പരിപാടിയില്‍ ലോക കേരളസഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര്‍ സംസാരിച്ചു. വേദിയില്‍ കേളി പ്രവര്‍ത്തകര്‍ അയ്യങ്കാളിയുടെ

Damam, gulf, Jeddah

വെളിയങ്കോട് കൂട്ടായ്മയെ മനാഫ് നയിക്കും

റിയാദ്: വെളിയങ്കോട് കൂട്ടായമ ‘സവേക് റിയാദ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവില്‍വന്നു. എക്‌സിറ്റ് 18ലെ അല്‍ ബിലാദ് വിശ്രമ കേന്ദ്രത്തില്‍ നടന്ന നാലാം വാര്‍ഷികാഘോഷത്തിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. മനാഫ് (പ്രസിഡന്റ്), ജാഫര്‍ ടി പി (ജന. സെക്രട്ടറി), അന്‍വര്‍ ഷാ (ട്രഷറര്‍), സുലൈമാന്‍, ലത്തീഫ് ഇപി (രക്ഷാധികാരികള്‍, ലത്തീഫ് (വൈ. പ്രസിഡന്റ്), അജ്മല്‍ നാലകത്തര (ജോ. സെക്രട്ടറി), സിയാഫ് (ഐടി), കബീര്‍ കാടന്‍സ് (മീഡിയ), ആഷിഫ് (സ്‌പോര്‍ട് & ആര്‍ട്‌സ്), റസാഖ് (പബ്‌ളിക് സര്‍വീസ്

Damam, gulf, Jeddah, Riyad

കലാലയത്തിലും ‘പിണറായിസം’ നടപ്പിലാക്കുന്നു

റിയാദ്: വയനാട് പൂക്കോട് വെറ്റിനറി കോളെജിലെ വിദ്യാര്‍ത്ഥിയും തിരുവന്തപുരം സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി മര്‍ദ്ധിച്ചു കൊന്ന എസ്എഫ്‌ഐയുടെ നടപടിയില്‍ റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മറ്റി അപലപിച്ചു. ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ത്ഥിസംഘടനക്കും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന പിണറായി സര്‍ക്കാരിനുമെതിരെ കലാലയ മുറ്റത്തു നടത്തിയ നീതീകരിക്കാനാകാത്ത ആള്‍കൂട്ട വിചാരണയും തുടര്‍ന്നുള്ള മര്‍ദ്ദനവും അതി ദാരുണമായ മരണവും സംഭവിച്ച സിദ്ധാര്‍ഥ് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു എന്നതതുതന്നെ ഞെട്ടിക്കുന്ന വിവരമാണ്. ടി പി ചന്ദ്രശേഖരന്‍ വധം പോലെ എതിരാളികളെ മാത്രമല്ല

Scroll to Top