‘ഡിഫ’ ഫുട്‌ബോള്‍ കൂട്ടായ്മയ്ക്ക് പുതിയ ലോഗോ
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ ലോഗോ പ്രകാശനം ചെയ്തു. റോസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹയര്‍ ബോര്‍ഡ് അംഗം അന്‍വര്‍ സാദത്ത് ലോഗോ പ്രകാശനം ചെയ്തു. പ്രവാസി കായിക ലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവര്‍ത്തനങ്ങളും കഴിഞ്ഞ കാലങ്ങളില്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വര്‍ഷത്തില്‍ ഇന്ത്യ-സൗദി ദേശീയ സാംസ്‌കാരിക പൈതൃകങ്ങളെ സമാന്വയിപ്പിക്കുന്ന പുതിയ ലോഗോക്ക് കീഴില്‍ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് […]














