ദമ്മാമില്‍ നവയുഗം കുടുംബ സംഗമം
ദമ്മാം: വൈവിധ്യമാര്‍ന്ന പരിപാടികളോടെ നവയുഗം സാംസ്‌ക്കാരിക വേദി കുടുംബസംഗമം അരങ്ങേറി. ദമ്മാം സിഹാത്തിലെ ആന്‍നഖ്‌യാ ഫാം ഹൗസില്‍ രാവിലെ ആരംഭിച്ച പരിപാടി രാത്രിയോടെയാണ് അവസാനിച്ചത്. സാംസ്‌കാരിക സമ്മേളനത്തില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് പദ്മനാഭന്‍ മണിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ മത്സരങ്ങള്‍ ഇന്‍ഡോര്‍ ഹാളിലും […]














