കേളി ഫുട്‌ബോള്‍; അസീസിയ എഫ്‌സിയ്ക്ക് തകര്‍പ്പന്‍ ജയം
റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആറാം വാര മത്സത്തില്‍ ലാന്റെണ്‍ എഫ്‌സിക്കെതിരെ അസീസിയ സോക്കറിന്റെ ഗോള്‍ മഴ. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കര്‍ ആധികാരിക ജയം നേടി. അത്യന്തം വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകളുടെ പെരുമഴ പെയ്തു. ആറു ഗോളുകളാണ് രണ്ടാം പകുതിയില്‍ പിറന്നത്. വാര്‍ ചെക്കിങ്ങിലൂടെ രണ്ടു ഗോളുകള്‍ ഓഫ് സൈഡില്‍ കലാശിച്ചു. കളിയുടെ മുപ്പത്തി ആറാം മിനുട്ടിലും […]













