Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഹലോ! ഈ ക്യാപ്‌സ്യൂളില്‍ നിന്ന് ഭൂമി കാണുന്നത് അതിശയമാണ്

സൗദിയുടെ കുതിപ്പിനൊപ്പം ഉയരുകയാണ് ബഹിരാകാശ ഗവേഷണവും. അതിന്റെ ഭാഗമാണ് റയ്യാന ബര്‍നാവിയും അലി അല്‍ ഖര്‍നിയുടെയും ബഹിരാകാശയാത്രം. പ്രഥമ അറബ് വനിതാ ബഹിരാകാശ സഞ്ചാരി എന്ന പ്രത്യേകതയും റയ്യാനക്കുണ്ട്. അതുകൊണ്ടുതന്നെ പിന്തുണയും പ്രോത്സാഹനവും നല്‍കിയ സൗദിയുടെ ചരിത്ര നിമിഷം കൂടിയാണിത്. ‘ഹലോ! ഈ ക്യാപ്‌സ്യൂളില്‍ നിന്ന് ഭൂമി കാണുന്നത് അതിശയമാണ്. ഞങ്ങള്‍ ഇവിടെ മൈക്രോ ഗ്രാവിറ്റി അനുഭവിച്ചുകൊണ്ടിരിക്കുന്നു. സൗദിക്കും സല്‍മാന്‍ രാജാവിനും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി.’ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സൗദിയുടെ […]

Damam, gulf, Jeddah, Riyad

സാംസ്‌കാരിക സഹകരണത്തിന് ഇന്ത്യ-സൗദി ധാരണാപത്രം

റിയാദ്: സൗദി-ഇന്ത്യാ സാംസ്‌കാരിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സൗദിയും ഇന്ത്യയും ഏറ്റവും മികച്ച ഉഭയകക്ഷി സൗഹൃദമാണ് സൂക്ഷിക്കുന്നത്. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ. സൗദിയില്‍ 28 ലക്ഷത്തിയലധികം ഇന്ത്യന്‍ പ്രവാസി സമൂഹമാണുളളത്. ഈ സാഹചര്യത്തില്‍ സാംസ്‌കാരിക സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കും ഗുണം ചെയ്യും. സന്ദര്‍ശന വിസ, ട്രാന്‍സിറ്റ് വിസ എന്നിവക്കുളള പുതിയ മാനദണ്ഡങ്ങള്‍ക്കു

Damam, gulf, Jeddah, Riyad

കേളി കരിയര്‍ ഗൈഡന്‍സ് ക്ലാസ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നര്‍ കാസിം പുത്തന്‍പുരക്കല്‍ ക്ലാസ്സ് നയിച്ചു. പുതിയ കാലഘട്ടത്തില്‍ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. വിവിധ പഠന കോഴ്‌സുള്‍, അതിന് ആവശ്യമായ അടിസ്ഥാന യോഗ്യതകള്‍, അത്തരം കോഴ്‌സുകളില്‍ ചേരാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്ലാനിങ്ങ് ചര്‍ച്ച ചെയ്തു. മാറിയ കാലത്തെ ജോലി സാധ്യതകള്‍, വ്യക്തിപരമായും തൊഴില്‍ പരമായുമുള്ള കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടതിന്റ ആവശ്യകത എന്നിവ

Damam, gulf, Jeddah, Riyad

ഒഐസിസി രാജീവ് ഗാന്ധി അനുസ്മരണം

റിയാദ്: ഇന്ത്യന്‍ യൂവതയെ വലിയ സ്വപ്നനങ്ങള്‍ കാണാന്‍ പഠിപ്പിച്ച വികസന നായകനായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്ന് ഒ ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രയപെട്ടു. മാനവ സമൂഹത്തിന്റെ ക്ഷേമമാണ് അദ്ദേഹം ആഗ്രഹിച്ചത്. അതിന് ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ സ്വപ്നം കാണാന്‍ അദ്ദേഹം നടത്തിയ ആഹ്വനം സങ്കുചിത ചിന്തകള്‍ക്ക് എതിരായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ രാജീവ് ഗാന്ധിയുടെ സംഭവനകളായിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും നിലനിര്‍ത്താന്‍

Damam, gulf, Jeddah, Riyad

ഗുസ്തി താരങ്ങള്‍ക്ക് ‘പ്രവാസി’ ഐക്യദാര്‍ഢ്യം

റിയാദ്: ദല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി വെല്‍ഫെയര്‍ സംഗമം നടത്തി. ബ്രിജ്ഭൂഷണ്‍ എന്ന ബിജെപി എംപിയെ സംരക്ഷിക്കുന്നതിന് ഭരണകൂടം താരങ്ങളുടെ സമരത്തെ അവഗണിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനം ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള ലോക വേദികളില്‍ ഉയര്‍ത്തിപ്പിടിച്ച താരങ്ങളാണ് രാപ്പകല്‍ സമരം നടത്തുന്നത്. ഒളിമ്പിക്‌സ് അസോസിയേഷനും കായിക മന്ത്രാലയവും ചൂഷണത്തിനിരയായ താരങ്ങളെ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. മുന്‍ കായിക താരങ്ങളില്‍ ചിലര്‍ മാത്രമാണ് ഈ ഘട്ടത്തില്‍ സമരത്തെ പിന്തുണച്ചത്. പല താരങ്ങളും നിശബ്ദരാണ്. സംഘപരിവാര്‍ ഭരണത്തിനു കീഴില്‍

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ മാമ്പഴോത്സവം അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

സുഡാന്‍ ഒഴിപ്പിക്കല്‍ ദ്യത്യത്തിന് സഹായം; സൗദിക്ക് നന്ദി പ്രകടിപ്പിച്ച് ഇന്ത്യന്‍ അംബാസഡര്‍ റിയാദ്: സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മാമ്പഴോത്സവം ആരംഭിച്ചു. ലുലു മാംഗോ മാനിയ എന്ന പേരില്‍ വിവിധ ഇനം മാമ്പഴങ്ങളുടെ ശേഖരമാണ് മാമ്പഴോത്സവത്തിന്റെ പ്രത്യേകത. 12 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ഇനങ്ങളിലുളള മാമ്പഴങ്ങള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. മുറബ്ബ റിയാദ് അവന്യൂ മാളിലെലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്‌റ്റോറില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദും

Damam, gulf, Jeddah, Riyad

‘സവ’ വനിതാ വേദി സാരഥികള്‍

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ സൗദി ആലപ്പുഴ വെല്‍ഫയര്‍ അസോസിയേഷന്‍ ‘സവ’ വനിതാ വേദിക്ക് പുതിയ നേതൃത്വം. രശ്മി ശിവപ്രകാശ് (ചെയര്‍പേഴ്‌സന്‍), നസ്സി നൗഷാദ് (പ്രസിഡന്റ്), സാജിദ നൗഷാദ് (ജന. സെക്രട്ടറി), സുബിന സിറാജ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. അഞ്ജു നിറാസ്, ഷീബ റിജു (വൈ. പ്രസിഡന്റ്മാര്‍) സൗമി നവാസ്, ഷെറിന്‍ സജീര്‍ (ജോ. സെക്രട്ടറിമാര്‍), അര്‍ച്ചന അഭിഷേക് (കാലാവിഭാഗം കണ്‍വീനര്‍), അമൃത ശ്രീലാല്‍, സുമയ്യ സിദ്ധീഖ് (ബാലസംഘം കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് മറ്റ്

Damam, gulf, Jeddah, Riyad

അറേബ്യന്‍ വടംവലി മത്സരത്തിനൊരുങ്ങി റിയാദ്

റിയാദ്: ജിസിസി രാജ്യങ്ങളിലെ ടീമുകള്‍ അണിനിരക്കുന്ന അറേബ്യന്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നു. കേളി സാംസ്‌കാരിക വേദി ‘വസന്തം 2023’ന്റെ സമാപനത്തിന്റെ ഭാഗമായാണ് വടംവലി മത്സരം. റിയാദ് വില്ലാസ് മുഖ്യ പ്രായോജകരയ മത്സരം മെയ് 19ന് അല്‍ഹയ്ര്‍ അല്‍ ഒവൈദ ഫാം ഹൗസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. യു.എ. ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് പുറമെ സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുളളവരും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. റിയാദ്

Damam, gulf, Jeddah, Riyad

വൈദഗ്ദ്യം നേടണം; അല്ലാത്തവര്‍ വിപണിക്ക് പുറത്താകും: ഡോ. അബ്ദുസലാം മുഹമ്മദ്

റിയാദ്: പ്രവാസികള്‍ കാലഘട്ടത്തിന് അനുസരിച്ച് തൊഴില്‍ വൈദഗ്ദ്യം പരിപോഷിപ്പിക്കാന്‍ തയ്യാറാകണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും മര്‍കസ് നോളഡ്ജ് സിറ്റി സിഇഒയുമായ ഡോ. അബ്ദുസലാം മുഹമ്മദ്. വികസന കുതിപ്പിലാണ് സൗദി അറേ്യബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ബൃഹത്പ ദ്ധതിയാണ്. എല്ലാ മേഘലയിലും സമഗ്ര പരിഷ്‌കരണങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് തൊഴില്‍ വിപണിയില്‍ ഇടം നേടാന്‍ വൈദഗ്ദ്യവും നൈപണ്യവും ആവശ്യമാണ്. വികസന പദ്ധതികളുടെ ഭാഗമായി സൗദിയിലെ വിവിധ

Damam, gulf, Jeddah, Riyad

പ്രവാസി മിത്രം പോര്‍ട്ടല്‍ ആശ്വാസമാകും: ഇബ്രാഹിം സുബ്ഹാന്‍

റിയാദ്: പ്രവാസി മലയാളികളുടെ തീരാ തലവേദനയാണ് നാട്ടിലെ ഭൂമി സംബന്ധമായ പ്രശ്‌നങ്ങളും റവന്യൂ വകുപ്പില്‍ നിന്ന് നടത്തിയെടുക്കേണ്ട വസ്തു സംബന്ധമായ രേഖകളും. കുറഞ്ഞ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികള്‍ ഓഫീസുകളില്‍ കയറിയിറങ്ങി മടുക്കാറാണ് പതിവ്. സമയബന്ധിതമായി പരാതി പരിഹരിക്കുവാന്‍ റവന്യൂ വകുപ്പ് മുന്‍കൈ എടുക്കണമെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ നോര്‍ക്ക സമ്മേളനത്തില്‍ പലരും ഉന്നയിച്ച പ്രധാന ആവശ്യം ഇതായിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാസിമിത്രം വെബ് പോര്‍ട്ടല്‍ സ്ഥാപിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ലോക കേരളസഭ അംഗം ഇബ്രാഹിം

Damam, gulf, Jeddah, Riyad

കളിക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണു; മലയാളി ബാലന്‍ റിയാദില്‍ മരിച്ചു

റിയാദ്: കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് മലയാളി ബാലന്‍ റിയാദില്‍ വാട്ടര്‍ ടാങ്കര്‍ വീണു മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ കിണാക്കുല്‍ തറേല്‍ സകരിയ്യയു ൈമകന്‍ മുഹമ്മദ് സയാന്‍ (8) ആണ് മരിച്ചത്. വിസിറ്റിംഗ് വിസയില്‍ രണ്ട് മാസം മുമ്പ്മാതാവിനും സഹോദരന്‍മാര്‍ക്കും ഒപ്പമാണ് സയാന്‍ സൗദിയിലെത്തിയത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച കുടിവെളള ടാങ്കിലേക്ക് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ ടാങ്കിന്റെ മാന്‍ഹോള്‍ ഉളളിലേക്ക് പതിച്ചതാണ് ബാലന്‍ ടാങ്കില്‍ വീഴാന്‍ ഇടയായത്. റെഡ്‌ക്രെസന്റധം സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയാണ് ബാലനെ പുറത്തെടുത്തത്. മാതവ്: മുജീറ, സഹോദരങ്ങള്‍:

Damam, gulf, Jeddah, Riyad

കെഎംസിസി-എബിസി കാര്‍ഗോ കപ്പ്; ഫുട്‌ബോള്‍ മാമാങ്കത്തിന് പ്രൗഢ തുടക്കം

റിയാദ്: കെഎംസിസി-എബിസി കാര്‍ഗോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പ്രൗഢ തുടക്കം. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറിയ ഫുട്‌ബോളള്‍ മേള എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം അബ്ദുല്‍ ഖാദര്‍ കിക് ഓഫ് ചെയ്തു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എ ഡിവിഷന്‍ മത്സരങ്ങളും ആരംഭിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുളള ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മത്സരം രണ്ട് മാസം നീണ്ടു നില്‍ക്കും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റ്, ശിങ്കാരിമേളം

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ മനസ്സ് ‘കൈ’പിടിയിലൊതുക്കി കന്നഡ മക്കള്‍: കെഎംസിസി

റിയാദ്: മതേതര ഇന്ത്യയെ മാറോട് ചേര്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയാണ് കര്‍ണാടകയില്‍ കണ്ടതെന്ന് കെഎംസിസി സൗദി നാഷനല്‍ കമ്മിറ്റി. വര്‍ഗീയതയെ വോട്ടാക്കി മാറ്റാനുള്ള ബി ജെ പി യുടെ ഹിഡന്‍ അജണ്ടയെ ജനം തിരിച്ചറിഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യന്‍ ജനതയുടെ മനസ്സറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ‘കൈ’പിടിയിലൊതുക്കിയ കര്‍ണാടക ജനതക്ക് ഹൃദ്യമായ അഭിവാദ്യങ്ങള്‍ അറിയിക്കുകയാണെന്നും കെഎംസിസി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി വേര്‍തിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ബി ജെ പിയുടെ വ്യാമോഹമാണ്

Damam, gulf, Jeddah, Riyad

ഭാരത് ജോഡോ സന്ദേശം കര്‍ണാടക ജനത ഏറ്റെടുത്തു: റിയാദ് ഓ ഐ സിസി

റിയാദ്: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വലിയ ആത്മ വിശ്വാസം നല്‍കുമെന്ന് ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ കര്‍ണാടകയിലെ ജനങ്ങള്‍ തള്ളി എന്നാണ് ഫലം വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങള്‍ ഉന്നയിച്ചാണ് വോട്ട് അഭ്യര്‍ത്ഥിച്ചത്. വില കയറ്റം, അഴിമതി ഇതൊക്കെയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയത്. കര്‍ണാടകാ ഫലം വരാനിരിക്കുന്ന മാറ്റത്തിന്റെ തുടക്കമാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപിന്റെ ചൂണ്ടു

Scroll to Top