ഷിഫ മലയാളി സമാജം സത്താര്‍ കായംകുളം അനുസ്മരണം
റിയാദ്: രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സത്താര്‍ കായംകുളത്തിന്റെ നിര്യാണത്തില്‍ ഷിഫ മലയാളി സമാജം അനുശോചിച്ചു. റഹ്മാനിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. ഷിഫാ മലയാളി സമാജത്തിന്റെ വളര്‍ച്ചയില്‍ ഒപ്പം സഞ്ചരിക്കുകയും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ സാമൂഹി പ്രവര്‍ത്തകനാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാബു പത്തടിപറഞ്ഞു. സെക്രട്ടറി പ്രകാശ് ബാബു വടകര, ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍, രക്ഷാധികാരികളായ അശോകന്‍ ചാത്തന്നൂര്‍, മധു വര്‍ക്കല, മോഹനന്‍ കരുവാറ്റ, രതീഷ് നാരായണന്‍, […]














