‘വൈദ്യേഴ്‌സ് മന്‍സില്‍’ പ്രകാശനം ചെയ്തു
ഷാര്‍ജ: നിഖില സമീറിന്റെ ‘വൈദ്യേഴ്‌സ് മന്‍സില്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഗീതാ മോഹന് ആദ്യ പ്രതി നല്‍കി ജേക്കബ് എബ്രഹാം ആണ് പ്രകാശനം നിര്‍വഹിച്ചത്. പി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഓര്‍മകളും അനുഭവങ്ങളും പ്രവാസവും കോര്‍ത്തിണക്കിയ നുറുങ്ങു കുറിപ്പുകളാണ് വൈദ്യേഴ്‌സ് മന്‍സില്‍ പങ്കുവെക്കുന്നത്. കുടുംബ ബന്ധങ്ങളും വാത്സല്യം മനസ്സു നിറച്ച കുട്ടിക്കാല ഓര്‍മകളും സരസമായി വിവരിക്കുന്നു. ബാല്യം സമ്മാനിച്ച കൗതുകങ്ങളും കുസൃതി മാറും മുമ്പ് പത്താം ക്ലാസില്‍ പഠിക്കുമ്പോഴെത്തിയ വിവാഹ ആലോചനക്കു പിന്നിലെ […]














